New Delhi: പ്രതിമാസ  റേഡിയോ പരിപാടിയായ മൻ കി ബാത്തിലൂടെ   (Mann ki Baat) പ്രധാനമന്ത്രി ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്തു.  പ്രധാനമന്ത്രി നരേന്ദ്ര മോദി ആരംഭിച്ച മൻ കി ബാത്ത് എന്ന റേഡിയോ പരിപാടിയുടെ  80ാം എപ്പിസോഡാണ് ഇന്ന്  സംപ്രേഷണം ചെയ്തത്.


COMMERCIAL BREAK
SCROLL TO CONTINUE READING

ഇന്ത്യയിലെ യുവാക്കളെയായിരുന്നു ഇന്നത്തെ തന്‍റെ റേഡിയോ പ്രഭാഷണമായ (Mann Ki Baat)  മൻ കി ബാത്തില്‍ പ്രധാനമന്ത്രി  മോദി  (PM Modi) മുഖ്യമായും പരാമര്‍ശിച്ചത്. രാജ്യത്തെ യുവാക്കള്‍  ഏറെ ഇച്ഛാശക്തിയുള്ളവരാണെന്നും  ഏറ്റവും മികച്ചത് നേടാന്‍ അവര്‍ പരിശ്രമിക്കുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി.


ഇന്ന്  അഗസ്റ്റ് 29, മേജര്‍  ധ്യാൻചന്ദ് ജിയുടെ (Major Dhyan Dhand) ജന്മദിനത്തില്‍ രാജ്യം അദ്ദേഹത്തെ അനുസ്മരിക്കുകയാണ്.  അദ്ദേഹത്തിന്‍റെ ഓര്‍മ്മയ്ക്കായാണ്  രാജ്യം   അഗസ്റ്റ് 29, ദേശീയ കായിക ദിനമായി ആഘോഷിക്കുന്നത്. മേജര്‍  ധ്യാൻചന്ദ് ജിയുടെ ആത്മാവ് ഇന്ന് ഏറെ സന്തോഷിക്കുന്നുണ്ടാവും,  കാരണം നാല് പതിറ്റാണ്ടിനുശേഷം നമ്മുടെ  ചുണക്കുട്ടികള്‍   ഹോക്കിയിൽ വിജയഗാഥ രചിച്ചിരിയ്ക്കുകയാണ്, പ്രധാനമന്ത്രി പറഞ്ഞു.  


Also Read: Record vaccination: രാജ്യത്ത് ഇന്ന് റെക്കോർഡ് വാക്സിനേഷൻ; 90 ലക്ഷം പേർ വാക്സിൻ സ്വീകരിച്ചതായി ആരോ​ഗ്യമന്ത്രി


രാജ്യം എത്ര മെഡലുകള്‍ നേടിയാലും  ഹോക്കിയിൽ മികച്ച പ്രകടനം കാഴ്ച വച്ചില്ല എങ്കില്‍ നമുക്ക്  മറ്റ് വിജയങ്ങള്‍ ശരിയായ രീതിയില്‍ ആസ്വദിക്കാന്‍ സാധിക്കില്ല,  ഇത്രമാത്രം  രാജ്യം ഹോക്കിയോട്  ബന്ധപ്പെട്ടിരിയ്ക്കുന്നു, അദ്ദേഹം പറഞ്ഞു.


രാജ്യം ഒളിമ്പിക്സില്‍ നേടിയ വിജയത്തെ പ്രധാനമന്ത്രി അനുസരിച്ചു.  രാജ്യത്തിനായി മെഡല്‍ നേടിയവരേയും പങ്കെടുത്തവരേയും   പ്രധാനമന്ത്രി അനുമോദിച്ചു.


ജന്മാഷ്ടമിയുടെ മഹോത്സവത്തിന്‍റെ ആശംസകള്‍ പ്രധാനമന്ത്രി നേര്‍ന്നു. ഇന്ത്യയുടെ  സംസ്കാരവും, ആത്മീയതയും  ആഗോളതലത്തിൽ ഏറെ പ്രചാരം നേടുകയാണെന്നും  പ്രധാനമന്ത്രി പറഞ്ഞു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.