Mann Ki Baat: പ്രധാനമന്ത്രിയുടെ 'മന്‍ കി ബാത്ത്' ആധുനിക തലമുറയെ മാറ്റിമറിച്ച പ്രസംഗങ്ങൾ..!! വൈറലായി അബ്ദുള്ളക്കുട്ടിയുടെ FB പോസ്റ്റ്

  പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രതിമാസ റേഡിയോ പരിപാടിയായ  മൻ കി ബാത്തിനെ വാനോളം  പുകഴ്ത്തി   എ പി  അബ്ദുള്ളക്കുട്ടി (A P Abdullakutty). 

Written by - Zee Malayalam News Desk | Last Updated : Jul 26, 2021, 05:02 PM IST
  • പ്രധാനമന്ത്രിയുടെ മന്‍ കി ബാത്ത് ജനകോടികളെ എത്രമാത്രം സ്വാധിക്കുന്നു എന്നത് ഗവേഷണ കുതുകികൾക്ക് പഠനാർഹർമായ നവ വിഷയം തന്നെ, BJP ദേശീയ ഉപാദ്ധ്യക്ഷന്‍ എ പി അബ്ദുള്ളക്കുട്ടി
  • മന്‍ കി ബാത്ത് (Mann Ki Baat) പ്രഭാഷണങ്ങള്‍ കോർത്തിണക്കിയാൽ ഉറപ്പായിട്ടും ഭാവി ഭാരതത്തിന്‍റെ ചരിത്രത്തിൽ സ്ഥാനം പിടിക്കുന്ന ഒരു വലിയ ഗ്രന്ഥമാവും, അദ്ദേഹം പറഞ്ഞു
Mann Ki Baat: പ്രധാനമന്ത്രിയുടെ 'മന്‍ കി ബാത്ത്' ആധുനിക തലമുറയെ മാറ്റിമറിച്ച പ്രസംഗങ്ങൾ..!!  വൈറലായി  അബ്ദുള്ളക്കുട്ടിയുടെ FB പോസ്റ്റ്

കോഴിക്കോട്:  പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രതിമാസ റേഡിയോ പരിപാടിയായ  മൻ കി ബാത്തിനെ വാനോളം  പുകഴ്ത്തി   എ പി  അബ്ദുള്ളക്കുട്ടി (A P Abdullakutty). 

 പ്രധാനമന്ത്രിയുടെ മന്‍ കി ബാത്ത്  ജനകോടികളെ എത്രമാത്രം സ്വാധിക്കുന്നു എന്നത് ഗവേഷണ കുതുകികൾക്ക് പഠനാർഹർമായ നവ വിഷയം തന്നെയാണ്  എന്ന്  BJP ദേശീയ ഉപാദ്ധ്യക്ഷന്‍  എ പി  അബ്ദുള്ളക്കുട്ടി  (A P Abdullakutty) അഭിപ്രായപ്പെട്ടു.  
 
പ്രധാനമന്ത്രിയുടെ മന്‍ കി ബാത്ത് (Mann Ki Baat) പ്രഭാഷണങ്ങള്‍ കോർത്തിണക്കിയാൽ ഉറപ്പായിട്ടും ഭാവി ഭാരതത്തിന്‍റെ ചരിത്രത്തിൽ സ്ഥാനം പിടിക്കുന്ന ഒരു വലിയ ഗ്രന്ഥമാവും, അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഫേസ്ബുക്ക്‌ പോസ്റ്റിലൂടെയായിരുന്നു   അബ്ദുള്ളക്കുട്ടിയുടെ പ്രതികരണം. 

‘പ്രധാനമന്ത്രിയുടെ 79ാം മാന്‍ കി ബാത്ത് കേട്ടു. പതിവുപോലെ വിജ്ഞാന പ്രദം മാത്രമല്ല ഇക്കുറി ദേശസ്‌നേഹ പ്രചോദനം കൊണ്ട് ശ്രോതാക്കാളെ കോരിത്തരിപ്പിച്ച വാക്ധോരണിയായിരുന്നു. മോദിജിയുടെ ഹൃദയം കൊണ്ടുള്ള ഈ സംസാരത്തിന്‍റെ  സത്ത്
ഇന്റഗ്രല്‍ ഹ്യൂമനിസത്തിന്‍റേതാണ്. രാഷ്ട്രീയത്തെക്കാള്‍ വലുതാണ് രാഷ്ട്രം, സംഘടന പ്രവര്‍ത്തനം സേവന പ്രവര്‍ത്തനമാവണം, വികസനമാണ് എന്‍റെ റിലീജിയന്‍ ഇങ്ങനെ എത്ര, എത്ര വചനങ്ങള്‍...."   അബ്ദുള്ളക്കുട്ടി കുറിച്ചു.

Also Read: Kargil Vijay Diwas : വീരമൃത്യു വരിച്ചവർക്ക് പ്രണാമം അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

പ്പുജിയുടെ ബ്രിട്ടീഷ് വിരുദ്ധ ‘ഭാരത് ഛോഡോ ആന്തോളനെ’ ഓര്‍മ്മിപ്പിച്ച് പ്രധാനമന്ത്രി   നമ്മോട് ആഹ്വനം ചെയ്തത് "ഭാരത് ജോഡോ ആന്തോളന്‍" ഏറ്റെടുക്കാനാണ്.  സഖാക്കള്‍ ഇതെക്കെ കേട്ടിരുന്നിലെങ്കില്‍ ഇദ്ദേഹത്തെ ഇന്ത്യന്‍ തൊഴിലാളിവര്‍ഗത്തിന്‍റെ  വീരപുത്രന്‍ എന്ന് പറഞ്ഞേനെയെന്നും അബ്ദുള്ളക്കുട്ടി കൂട്ടിച്ചേര്‍ത്തു.

എ പി  അബ്ദുള്ളക്കുട്ടിയുടെ  ഫേസ്ബുക്ക്‌ കുറിപ്പിന്‍റെ പൂര്‍ണ്ണ രൂപം: -

പ്രധാനമന്ത്രിയുടെ 79 )o #ManKiBaat  കേട്ടു. പതിവുപോലെ
വിജ്ഞാന പ്രദം മാത്രമല്ല ഇക്കുറി ദേശസ്നേഹ പ്രചോദനം കൊണ്ട് ശ്രോതാക്കാളെ കോരിത്തരിപ്പിച്ച വാക്ക്ധോരണിയായിരുന്നു ഒരോ പ്രഭാഷണവും ജനകോടികളെ എത്രമാത്രം സ്വാധിക്കുന്നു എന്നത് ഗവേഷണ കുതുകികൾക്ക് പഠനാർഹർമായ നവവിഷയം തന്നെയാണ്.
എല്ലാ പ്രഭാഷണങ്ങളും കോർത്തിണക്കിയാൽ ഉറപ്പായിട്ടും ഭാവി ഭാരതത്തിന്റെ ചരിത്രത്തിൽ സ്ഥാനം പിടിക്കുന്ന ഒരു വലിയ ഗ്രന്ഥമാവും 

മോദിജിയുടെ ഹൃദയം കൊണ്ടുള്ള ഈസംസാരത്തിന്റെ സത്ത് ഇന്റഗ്രൽ ഹ്യൂമനിസന്റേതാണ്  രാഷ്ട്രീയത്തെക്കാൾ വലുതാണ് രാഷ്ട്രം, സംഘടന പ്രവത്തനം സേവന പ്രവത്തനമാവണം, വികസനമാണ് എന്റെ റിലീജിയൻ  ഇങ്ങനെ എത്ര എത്ര വചനങ്ങൾ ...
ബാപ്പുജിയുടെ ബ്രിട്ടീഷ് വിരുദ്ധ "ഭാരത് ഛോഡോആന്തോളനെ "ഓർമ്മിപ്പിച്ച് പി എം നമ്മോട് ആഹ്വനം ചെയ്തത് ഭാരത് ജോഡോ ആന്തോളൻ ഏറ്റെടുക്കാനാണ്
വികസിത സമ്പന്ന ഇന്ത്യ സൃഷ്ടിക്കാൻ നാം ഒന്നിക്കുന്ന ജനകീയ മുന്നേറ്റം
സ്വാതന്ത്യത്തിന്റെ 75ാം വാർഷികം " അമൃത മഹോത്സവമാക്കി "
ആഘോഷിക്കാൻ കർമ്മ പദ്ധതികൾ   PM മൻ കി ബാത്തിൽ പറഞ്ഞുതന്നു.

മൻകീബാത്ത് എത്രമാത്രം നമ്മുടെ ജനങ്ങളെ സ്വാധീനിക്കുന്നതിന്റെ ഏറ്റവും വലിയ തെളിവ് 
ഖാദി ഉൽപന്നങ്ങൾക്ക് പതിൻ മടങ്ങ് വിൽപനയാണ് വസ്ത്രങ്ങളിൽ ഒന്ന് ഖാദി ഉപയോഗിക്കാൻ അദ്ദേഹം ഇടക്കിടെ പറഞ്ഞിരുന്നു.  ഒരു ഖാദി ഷോപ്പിൽ മാത്രം ഒരു ദിവസം ഒരു കോടിയുടെ കച്ചവടം നടന്നവത്രേ!  ഇന്ന് കൈത്തറി തൊഴിലാളിൾക്ക് വേണ്ടിയാണ് സംസാരിച്ചത്
നാം ഒരോരുത്തരം  ഒരു തുണിത്തരം വാങ്ങിയാൽ പാവപ്പെട്ട നെയ്ത്തുകാരന്റെ ജീവിതം മാറ്റിമറിക്കാൻ കഴിയും എത്ര ഹൃദയ സ്പൃക്കായാണ് മോദിജി നെയ്ത്തുകാർക്ക് വേണ്ടി പറയുന്നത്.

(എന്റെ പഴയ സഖാക്കൾ  ഇതെക്കെ കേട്ടിരുന്നിലെങ്കിൽ ഇദ്ദേഹത്തെ ഇന്ത്യൻ തൊഴിലാളിവർഗ്ഗത്തിന്റെ വീരപുത്രൻ എന്ന് പറഞ്ഞേനെ)  പതിവു പോലെ ഇന്നത്തെ വർത്താനത്തിൽ  കുറെ നല്ല മനുഷ്യരെ പരിചയപ്പെടുത്തി കാശ്മീർ പോലെ, ഹിമാചൽ പോലെ ഇനി മണിപ്പൂർ ആപ്പിളിന്റെ കാലം വരാൻ പോകുന്നു. മണിപ്പുരിൽ ആപ്പിൾ തോട്ടങ്ങൾ ഉണ്ടാക്കി കാർഷിക വിപ്ലവം സൃഷ്ടിച്ച TM റെങ്കു ഫാമിയങ്ങ് അവരുടെ ഭാര്യ PS ഏഞ്ചൽ....അവരെ പറ്റി...  

ഒഡീഷയിലെ നാടൻ ഭക്ഷണത്തെ ലോകത്തിന്റെ തീൻ മേശയിൽ എത്തിച്ച ഒരു പാവം കൂലിപണിക്കാരൻ ഇസ്വാക്ക് മുണ്ട യ്യൂറ്റുബ് താരമായ കഥ...  ഇലന്ത പഴം കൃഷിയിൽ വിജയിച്ച തൃപുരയിലെ വിക്രം ചിത്ത് ചക്മയുടെ അനുഭവങ്ങൾ.... ആന്ദ്രയിലെ സോഫ്റ്റ് വെയർ എഞ്ചിനീയർ സായി പ്രണിത് കലാവസ്ഥ നിരീക്ഷണ ശാസ്ത്രത്തിൽ വെളിച്ചം വീശിയ കഥ...  ഇങ്ങനെ എത്ര എത്ര പ്രതിഭാശാലികളാണ്
ഒരോ മൻകീ ബാത്തിലൂടെയും പ്രശസ്തരാവുന്നത് ?  അവർക്കുണ്ടാക്കുന്ന പ്രചോദനം എത്രയായിരിക്കും!  അത് കേൾക്കുന്ന യുവാക്കൾ കിട്ടുന്ന പ്രോത്സാഹനം  എത്ര വലുതായിരിക്കും  മൻകീ ബാത്ത്  ആധുനിക തലമുറയെ മാറ്റിമറിച്ച പ്രസംഗങ്ങൾ എന്ന് കാലം അടയാളപ്പെടുത്തും (താഴെ കാണുന്ന ഫോട്ടോ കോഴിക്കോട്ടെ മൻസൂറും കുടുംബവും മനകീ ബാത്ത് കേൾക്കുന്നതാണ്)

 

 

Trending News