ന്യൂഡൽഹി: മൻ കി ബാത്തിന്റെ 74-ാം എപ്പിസോഡിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി  (Narendra Modi) ജനങ്ങളെ അഭിസംബോധന ചെയ്തു.  എല്ലാ മാസത്തേയും അവസാനത്തെ ഞായറാഴ്ച്ചയാണ് മൻ കീ ബാത്ത് (Mann Ki Baat) നടക്കുക. ജനങ്ങൾ തങ്ങളുടെ ആശയങ്ങൾ പങ്കുവെയ്ക്കണമെന്നും ഈ ആശയങ്ങൾ മൻ കീ ബാത്തിലൂടെ ജനങ്ങളോട് പങ്കുവെയ്ക്കുമെന്നും പ്രധാനമന്ത്രി നേരത്തെ അറിയിച്ചിരുന്നു. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഇത്തവണത്തെ മൻ കി ബാത്തിൽ തന്റെ കുറവുകളെക്കുറിച്ചും പ്രധാനമന്ത്രി പരമാർശിച്ചു.  ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന ഭാഷയായ തമിഴ് (Tamil) പഠിക്കാത്തതിൽ താൻ ഖേദിക്കുന്നുവെന്നാണ് (Narendra Modi Regrets) അദ്ദേഹം പറഞ്ഞത്.  തമിഴ് ഒരു മനോഹരമായ ഭാഷയാണെന്നും ലോകമെമ്പാടും പ്രചാരത്തിലുള്ള ഭാഷയാണെന്നും മോദി പറഞ്ഞു. 


Also Read: PSLV-C51 Amazonia-1: ഭഗവത്ഗീതയും നരേന്ദ്ര മോദിയുടെ ചിത്രവും ബഹിരാകാശത്തേയ്ക്ക് കുതിച്ചു 


കുറച്ച് ദിവസങ്ങൾക്ക് മുൻപ് ഹൈദരാബാദിലെ അപർണ റെഡ്ഡി എന്നോട് ഇങ്ങനൊരു ചോദ്യം ചോദിച്ചിരുന്നു.  ചോദ്യം ഇതായിരുന്നു നിങ്ങൾ ഇത്രയും കാലം പ്രധാനമന്ത്രിയായിരുന്നു (PM) അതുപോലെ കുറെക്കാലം മുഖ്യമന്ത്രിയായിരുന്നു ( CM), നിങ്ങൾക്ക് എപ്പോഴെങ്കിലും എന്തെങ്കിലും കുറവുള്ളതായി തോന്നിയിട്ടുണ്ടോ എന്നായിരുന്നു. അപർണ ജിയുടെ ചോദ്യം വളരെ ലളിതമായിരുന്നുവെങ്കിലും പക്ഷേ അത്രതന്നെ ബുദ്ധിമുട്ടുള്ളതുമായിരുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.  മാത്രമല്ല ഞാൻ ഈ ചോദ്യത്തെക്കുറിച്ച് ഒരുപാട് ചിന്തിച്ചുവെന്നും ഒടുവിൽ  ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന ഭാഷയായ തമിഴ് (Tamil) പഠിക്കാൻ ശ്രമിക്കാത്തത് തന്റെ ഒരു കുറവാണെന്ന് മനസിലാക്കിയെന്നും പ്രധാനമന്ത്രി (PM Modi) പറഞ്ഞു.   


മൻ കി ബാത്തിൽ (Man Ki Baat)  പ്രധാനമന്ത്രി മോദി ആത്മനിർഭർ ഭാരതത്തിനെക്കുറിച്ചും സംസാരിച്ചു.  ആത്മനിർഭർ ഭാരതത്തിന്റെ പ്രധാന ഘടകം നമ്മുടെ രാജ്യത്തിന്റെ കാര്യങ്ങളിൽ അഭിമാനിക്കുക, നമ്മുടെ രാജ്യത്തെ ജനങ്ങൾ നിർമ്മിച്ച വാസ്തുക്കളിൽ അഭിമാനിക്കുക എന്നതാണ്. ഓരോ രാജ്യക്കാരനും അഭിമാനിക്കുമ്പോൾ, ഓരോ നാട്ടുകാരനും ചേരുമ്പോൾ, ആത്മനിർഭർ ഭാരത് ഒരു സാമ്പത്തിക പ്രചാരണമായി മാത്രമല്ല ദേശീയ വികാരമായി മാറുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.


Also Read: 800 രൂപയുടെ LPG ഗ്യാസ് സിലിണ്ടർ വെറും 94 രൂപയ്ക്ക്, ഓഫർ ഇന്നുകൂടി മാത്രം..!   


ജല സംരക്ഷണം ഇപ്പോൾ മുതൽ ആരംഭിക്കണം


ഇത്തവണ ഹരിദ്വാറിൽ കുംഭമേള (Kumbha Mela) നടക്കുന്നുണ്ടെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു. വെള്ളം നമുക്ക് ജീവിതവും വിശ്വാസവുമാണ് അതുപോലെ വികസനത്തിന്റെ ഒരു പ്രവാഹവുമാണെന്നും അദ്ദേഹം പറഞ്ഞു. മഴവെള്ള സംഭരണത്തിനുള്ള പ്രചാരണ പരിപാടിക്ക് കേന്ദ്രജലശക്തി മന്ത്രാലയം തുടക്കമിട്ടിട്ടുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.  


ക്യാച്ച് ദി റെയിന്‍ എന്ന 100 ദിവസം നീണ്ടുനില്‍ക്കുന്ന പ്രചാരണ പരിപാടിയാണ് കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. പ്രകൃതി വിഭാവമായ ജലം സംരക്ഷിക്കേണ്ടത് നമ്മുടെ കൂട്ടായ ഉത്തരവാദിത്വമാണെന്നും വേനൽക്കാലം ആരംഭിക്കാനിരിക്കെ ജലസംരക്ഷണത്തെക്കുറിച്ച് ചിന്തിക്കാനുള്ള ഏറ്റവും ഉചിതമായ സമയം ഇതാണെന്നും പ്രധാനമന്ത്രി മൻ കി ബാത്തിലൂടെ പറഞ്ഞു. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.