പനാജി: ഗേവയിൽ മുഖ്യമന്ത്രി മനോഹർ പരീകർ സർക്കാർ വിശ്വാസ വോട്ട്​ നേടി. പ്രോടൈ സ്പീക്കറുടെ അധ്യക്ഷതയിലാണ് വോട്ടെടുപ്പ് നടന്നത്. 40 അംഗ സഭയില്‍ 22 എംഎല്‍എമാര്‍ പരീക്കര്‍ക്ക് അനുകൂലമായി വോട്ട് ചെയ്തു. ഭൂരിപക്ഷം തെളിയിക്കുന്നതിന് നിയമസഭ ഇന്ന് തന്നെ വിളിച്ചുചേര്‍ക്കുന്നതിന് സുപ്രീം കോടതി നിര്‍ദ്ദേശം നല്‍കിയിരുന്നു


COMMERCIAL BREAK
SCROLL TO CONTINUE READING

മനോഹർ പരീക്കർ സർക്കാർ അനായാസം വിശ്വാസവോട്ടു നേടുമെന്ന ബിജെപിയുെട അവകാശവാദം ശരിവച്ചാണ് ഗോവയിൽ വിശ്വാസ വോട്ടെടുപ്പു ഫലം പ്രഖ്യാപിച്ചത്. ഗോവ നിയമസഭയിൽ കോൺഗ്രസാണ് ഏറ്റവും വലിയ ഒറ്റക്കക്ഷി–17 സീറ്റ്. ബിജെപിക്ക് 13 എംഎൽഎമാരാണുള്ളത്. മൂന്ന് എംഎൽഎമാർ വീതമുള്ള എംജിപി, ജിഎഫ്പി എന്നിവയുടെ പിന്തുണ ബിജെപി ഉറപ്പാക്കിയിരുന്നു. മൂന്നു സ്വതന്ത്രരും സർക്കാരിനെ പിന്തുണച്ചു. ഇവരുൾപ്പെടെ 22 എംഎൽഎമാരുടെ പിന്തുണയോടെയാണ് മനോഹർ പരീക്കർ സർക്കാർ വിശ്വാസവോട്ടു നേടിയത്.


40 അംഗ നിയമ സഭയിൽ 21 പേരു​ടെ പിന്തുണയാണ്​ സർക്കാറുണ്ടാക്കാൻ വേണ്ടത്​. 13 സീറ്റുകൾ നേടിയ ബി.ജെ.പി  മറ്റു പാർട്ടികളുടെ പിന്തുണ ഉറപ്പിച്ച്​ സർക്കാറുണ്ടാക്കാൻ അവകാശവാദം ഉന്നയിക്കുകയായിരുന്നു. 17സീറ്റു നേടി സഭയിൽ ഏറ്റവും വലിയ ഒറ്റകക്ഷിയായ കോൺഗ്രസിന്​ 16 എം.എൽ.എ മാരുടെ പിന്തുണ ലഭിച്ചു. ഒരു എം.എൽ.എ വോ​ട്ടെടുപ്പിൽ നിന്ന്​ വിട്ടു നിന്നു.


സഭയിൽ ഏറ്റവും വലിയ ഒറ്റകക്ഷിയായ കോൺഗ്രസിനെ സർക്കാറുണ്ടാക്കാൻ ഗവർണർ ക്ഷണിക്കാത്തത്​ വിവാദങ്ങൾക്ക്​ വഴിവെച്ചിരുന്നു. പ്രശ്​നത്തിൽ കോൺഗ്രസ്​ സുപ്രീം കോടതിയെ സമീപിച്ചതിനെ തുടർന്ന്​ സത്യപ്രതിജ്ഞ കഴിഞ്ഞ് 48 മണിക്കൂറിനുള്ളില്‍ നിയമസഭയില്‍ ഭൂരിപക്ഷം തെളിയിക്കണമെന്ന് ഇന്നലെ മനോഹര്‍ പരിക്കറിനോട് സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. ഇതി​ന്‍റെ അടിസ്ഥാനത്തിലാണ് ഇന്നു തന്നെ വിശ്വാസവോ​െട്ടടുപ്പ്​ നടത്തിയത്​. നേരത്തെ, വിശ്വാസവോട്ട്​ തേടാൻ ഗവർണർ 15 ദിവസത്തെ സമയം നൽകിയിരുന്നു.