വുഹാനിലെ കോറോണ ഇന്ത്യയിൽ വ്യാപകമായി പടർന്നു പിടിച്ചപ്പോൾ കോറോണ പ്രതിരോധ പ്രവർത്തനങ്ങൾക്കായി ഇന്ത്യയിലെ വാഹന നിർമാതാക്കളുടെ ശക്തമായ പിന്തുണയാണ് ഇന്ത്യയ്ക്ക് ലഭിച്ചിരിക്കുന്നത്.  


COMMERCIAL BREAK
SCROLL TO CONTINUE READING

കൊറോണ വൈറസ് പ്രതിരോധത്തിന്റെ ഭാഗമായി വാഹനനിർമാതാക്കളായ മാരുതി സുസുക്കി 20 ദിവസത്തിനുള്ളിൽ 1500 വെന്റിലേറ്ററുകളുടെ നിർമാണം പൂർത്തിയാക്കിയതായി റിപ്പോർട്ട് ലഭിച്ചിട്ടുണ്ട്. 


Also read: കേരള മന്ത്രിസഭയിലെ ശകുനിയാണ് കടകംപള്ളിയെന്ന് കെ. സുരേന്ദ്രൻ


വൈറസ് ബാധിതരുടെ എണ്ണം ഉയർന്നതോടെ കേന്ദ്ര സർക്കാർ ഇന്ത്യയിലെ വാഹനനിർമ്മാതാക്കളോട് വെന്റിലേറ്റർ നിർമിക്കാൻ ആവശ്യപ്പെട്ടിരുന്നതിനെ തുടർന്നാണ് മാരുതി നിർമാണം ആരംഭിച്ചത്.


1500 വെന്റിലേറ്ററുകളുടെ നിർമാണം പൂർത്തിയായിട്ടുണ്ടെങ്കിലും ഇത് ആശുപത്രികൾക്കോ മറ്റ് ആരോഗ്യ സ്ഥാപനങ്ങൾക്കോ കൈമാറാൻ സർക്കാർ ഉത്തരവായിട്ടില്ലെന്നും മാരുതി ചെയർമാൻ ആർ.സി ഭാർഗവ അറിയിച്ചു.  രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോൾ സഹായിക്കുകയെന്നത് തങ്ങളുടെ ഉത്തരവാദിത്വമായാണ് കാണുന്നതെന്നും അദ്ദേഹം പറഞ്ഞു.