തിരുവനന്തപൂരം: കേരള മന്ത്രിസഭയിലെ ശകുനിയാണ് കടകംപള്ളി സുരേന്ദ്രനെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ. രാജവാഴ്ചയില്‍ തമ്പുരാക്കന്മാര്‍ പറയും പോലെയാണ് കടകംപള്ളി പറയുന്നതെന്ന് പരിഹസിച്ച സുരേന്ദ്രൻ കേരളമെന്നാല്‍ പിണറായി വിജയനാണെന്ന ധാരണയാണ് കടകംപള്ളിക്കും മറ്റുമുള്ളതെന്നും പറഞ്ഞു.
Also read: കേദാർനാഥ് ക്ഷേത്രം തുറന്നു; ആദ്യ പൂജ നരേന്ദ്ര മോദിയുടെ പേരിൽ
പിണറായിക്കെതിരേ മിണ്ടാന്‍ പാടില്ലെന്ന് വാദിക്കാനൊന്നും ഇവര്‍ക്ക് അധികാരമില്ലെന്നും സുരേന്ദ്രന്‍ വ്യക്തമാക്കി. കോറോണ പ്രതിരോധത്തില്‍ സംസ്ഥാന സര്‍ക്കാരിന് നിരവധി വീഴ്ചകള്‍ ഉണ്ടാവുന്നുണ്ട്. അതാണ് കേന്ദ്രമന്ത്രി വി.മുരളീധരന്‍ ചൂണ്ടിക്കാട്ടിയത്. എന്നാല്‍ അതിനെതിരേയുള്ള കടകംപള്ളി സുരേന്ദ്രന്റെ പ്രസ്താവന വീഴ്ചകള്‍ ചൂണ്ടിക്കാട്ടുമ്പോള്‍ ഉണ്ടാവുന്ന അസ്വസ്ഥതയില്‍ നിന്നുണ്ടാകുന്നതാണെന്ന് കെ.സുരേന്ദ്രന്‍ വ്യക്തമാക്കി.
Also read: ഗ്രീൻസോണാക്കിയ ജാഗ്രത കുറവ് എവിടെയെത്തിച്ചു? രൂക്ഷവിമർശനവുമായി വി. മുരളീധരൻ
ജനാധിപത്യ സമൂഹത്തില്‍ ആരേയും വിമര്‍ശിക്കാനുള്ള അധികാരമുണ്ടെന്ന് പറഞ്ഞ സുരേന്ദ്രന്‍ തെറ്റുകള്‍ ചൂണ്ടിക്കാട്ടുക എന്നത് പ്രതിപക്ഷത്തിന്റേയും മറ്റ് രാഷ്ട്രീയ പാര്‍ട്ടികളുടേയും കടമയാണെന്നും ചൂണ്ടിക്കാട്ടി. മാത്രമല്ല പോരായ്മകള്‍ ചൂണ്ടിക്കാണിക്കുന്നവരുടെ വായടപ്പിക്കാനാണ് കടകംപള്ളിയെ പോലുള്ളവര്‍ ശ്രമിക്കുന്നതെന്നും സുരേന്ദ്രന്‍ വിമര്‍ശിച്ചു.