Karnataka Blast: കർണാടകയിലെ പടക്ക നിർമ്മാണശാലയിൽ വൻഫോടനം; രണ്ടു മലയാളികൾ ഉൾപ്പെടെ മൂന്നുപേർക്ക് ദാരുണാന്ത്യം
Karnataka Fire works company Blast: സ്ഫോടനത്തിന്റെ ആഘാതം നാല് കിലോമീറ്റർ ദൂരത്ത് അനുഭവപ്പെട്ടതായാണ് ഗ്രാമവാസികൾ പറയുന്നത്.
ബംഗളൂരു: കർണാടകയിൽ പടക്ക നിർമ്മാണശാലയിൽ ഉണ്ടായ സ്ഫോടനത്തെ തുടർന്ന് രണ്ടു മലയാളികൾ ഉൾപ്പെടെ മൂന്ന് പേർ മരിച്ചു. ദക്ഷിണ കന്നട ജില്ലയിലെ ബെൽത്തങ്കടിയിൽ ആണ് അപകടം ഉണ്ടായത്. മലയാളികളായ സ്വാമി (55 )വർഗീസ് (68 )എന്നിവരും ഹസൻ സ്വദേശിയായ ചേതൻ (25 )വയസ്സ് ആണ് അപകടത്തിൽ മരിച്ചത്.വൈകുന്നേരം 5 മണിയോടെ വേനൂർ പോലീസ് സ്റ്റേഷൻ പരിധിയിലാണ് അപകടം നടന്നത്. മലപ്പുറം സ്വദേശിയായ ബഷീറിന്റെ ഫാമിലെ പടക്കശാലയിലാണ് സ്ഫോടനം ഉണ്ടായത്. സ്ഫോടനം നടക്കുമ്പോൾ 9 പേർ സ്ഥലത്തുണ്ടായിരുന്നു.
ALSO READ: നിതീഷ് കുമാർ മുതൽ ജയലളിത വരെ; നിരവധി മുഖ്യമന്ത്രിമാരായ നേതാക്കാൾ
സ്ഫോടനത്തിന്റെ ആഘാതം നാല് കിലോമീറ്റർ ദൂരത്ത് അനുഭവപ്പെട്ടതായാണ് ഗ്രാമവാസികൾ പറയുന്നത്. മരിച്ച ഒരാളുടെ ശരീരം സംഭവം സ്ഥലത്തു തന്നെയാണ് കിട്ടിയത് എന്നാൽ ബാക്കി രണ്ടുപേരുടെയും 100 കിലോമീറ്ററോളം അകലെയായി ചിതറി കിടക്കുകയായിരുന്നു എന്നാണ് റിപ്പോർട്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.