Jharkhand Fire: ജാർഖണ്ഡിൽ ബഹുനില കെട്ടിടത്തിൽ വൻ തീപിടിത്തം; 14 മരണം
ആശിർവാദ് ടവർ എന്ന അപ്പാർട്മെന്റിലാണ് തീപിടിച്ചത്. തീ പെട്ടെന്ന് ആളിപ്പടർന്നതാണ് വലിയ അപകടത്തിന് കാരണമായതെന്നാണ് വിവരം.
റാഞ്ചി: ജാർഖണ്ഡിലെ ധൻബാദിൽ ബഹുനില കെട്ടിടത്തിൽ വൻ തീപിടിത്തം. അപകടത്തിൽ മൂന്ന് കുട്ടികൾ ഉൾപ്പെടെ 14 പേർ മരിച്ചതായാണ് റിപ്പോർട്ട്. നിരവധി പേർക്ക് പൊള്ളലേറ്റു. ധൻബാദിലെ ആശിർവാദ് ടവർ എന്ന അപ്പാർട്മെന്റിലാണ് തീപിടിച്ചത്. തീ പെട്ടെന്ന് ആളിപ്പടർന്നതാണ് വലിയ അപകടത്തിന് കാരണമായതെന്നാണ് വിവരം. റാഞ്ചിയിൽനിന്ന് 160 കിലോമീറ്റർ അകലെ ഇന്നലെ വൈകിട്ട് ആറോടെയാണ് അപകടം ഉണ്ടായത്. ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറൻ അനുശോചനം രേഖപ്പെടുത്തി. ജില്ലാ ഭരണകൂടം കാര്യങ്ങൾ നിരീക്ഷിച്ചുവരികയാണെന്നും അപകടത്തിൽപ്പെട്ടവർക്ക് ആവശ്യമായ ചികിത്സ ഉറപ്പാക്കുമെന്നും അദ്ദേഹം അറിയിച്ചു.
Shanti Bhushan : മുൻ കേന്ദ്രമന്ത്രി ശാന്തി ഭൂഷൺ അന്തരിച്ചു; ഒരു യുഗത്തിന്റെ അന്ത്യമെന്ന് മകൻ പ്രശാന്ത് ഭൂഷൺ
ന്യൂഡൽഹി : മുൻ കേന്ദ്ര നിയമമന്ത്രിയും സൂപ്രീം കോടതിയിലെ മുതിർന്ന അഭിഭാഷകനുമായിരുന്ന ശാന്തി ഭൂഷൺ അന്തരിച്ചു. വാർധ്യകസഹജമായ ബുദ്ധിമുട്ടകളെ തുടർന്ന് ഡൽഹിയിൽ വെച്ചായിരുന്നു അന്ത്യം. 97 വയസായിരുന്നു. 1977 മുതൽ 1979 വരെ ജനതപാർട്ടിയുടെ മൊറാജി ദേശായി സർക്കാരിന്റെ നിയമന്ത്രിയായിരുന്നു ശാന്തി ഭൂഷൺ.
ആദ്യ കാലഘട്ടങ്ങളിൽ കോൺഗ്രസ് (ഒ) അംഗമായിരുന്നു ഭൂഷൺ പിന്നീട് ജനത പാർട്ടിയുടെ ഭാഗമായി. ആറ് വർഷത്തോളം ബിജെപിക്കൊപ്പം പ്രവർത്തിക്കുകയും ചെയ്തിരുന്നു. മകൻ പ്രശാന്ത് ഭൂഷണിനോടൊപ്പം 2012ൽ ആം ആദ്മി പാർട്ടി രൂപീകരണ നേതാക്കളിൽ ഒരാളായിരുന്നു ശാന്തി ഭൂഷൺ. പിന്നീട് ഇരുവരും എഎപിയിൽ നിന്നും വിട്ടുമാറി.
Also Read: Financial Changes from February: ഫെബ്രുവരിയില്‍ വരാനിരിയ്ക്കുന്ന സാമ്പത്തിക മാറ്റങ്ങള്‍ ഇവയാണ്
തന്റെ പിതാവിന്റെ വിട വാങ്ങൾ ഒരു യുഗത്തിന്റെ അന്ത്യമാണെന്ന് പ്രശാന്ത് ഭൂഷൺ പ്രതികരിച്ചു. സ്വാതന്ത്ര്യത്തിന് ശേഷം ഇന്ത്യൻ ഭരണഘടനയുടെയും നിയമവ്യവസ്ഥയുടെ മാറ്റങ്ങൾ നേരിൽ കണ്ട ഒരാളായിരുന്നു തന്റെ പിതാവ് ശാന്തി ഭൂഷൺ എന്ന് പ്രശാന്ത് ഭൂഷൺ കൂട്ടിച്ചേർത്തു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...