Financial Changes from February: ഈ സാമ്പത്തിക വര്‍ഷം അവസാനിക്കാന്‍ രണ്ട് മാസങ്ങള്‍കൂടി മാത്രമേ ബാക്കിയുള്ളൂ എങ്കിലും ഏറെ പ്രധാനപ്പെട്ട ഒരു മാസമാണ് നാളെ ആരംഭിക്കാന്‍ പോകുന്നത്. നമുക്കറിയാം അടുത്ത സാമ്പത്തിക വര്‍ഷത്തേയ്ക്കുള്ള ബജറ്റ് പ്രഖ്യാപിക്കുന്ന ദിവസമാണ് ഫെബ്രുവരി 1.
ബജറ്റ് കൊണ്ടുവരുന്ന സാമ്പത്തിക മാറ്റങ്ങള്‍ കൂടാതെ മുന്‍പേ പ്രഖ്യാപിക്കപ്പെട്ട ചില സാമ്പത്തിക മാറ്റങ്ങള്‍ ഉണ്ട്.
അതായത്, ബജറ്റും റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ പണനയ അവലോകന യോഗവും കൊണ്ടു വരുന്ന തീരുമാനങ്ങൾക്കപ്പുറം നേരത്തെ പ്രഖ്യാപിച്ച പല തീരുമാനങ്ങളും നടപ്പിലാകുന്ന മാസമാണ് ഫെബ്രുവരി.
മാസത്തിന്‍റെ തുടക്കത്തിലാണ് എണ്ണക്കമ്പനികൾ പാചക വാതക സിലണ്ടറുകളുടെ വില വിലയിരുത്തി അതില്‍ മാറ്റം വരുത്താറുള്ളത്. നികുതി, ബാങ്കിംഗ് സേവനങ്ങള്‍, മ്യൂച്വൽ പണ്ട്, ക്രെഡിറ്റ് കാര്‍ഡ്, തുടങ്ങി നിരവധി മേഖലകളില്‍ ശ്രദ്ധേയമായ സാമ്പത്തിക മാറ്റങ്ങള്‍ ഫെബ്രുവരിയില്‍ വരുന്നുണ്ട്. സാധാരണക്കാര്‍ പോലും ശ്രദ്ധിക്കേണ്ട ആ സാമ്പത്തിക മാറ്റങ്ങള്‍ ഏതൊക്കെയാണ് എന്നറിയാം
നികുതി പ്ലാനിംഗ് നടത്താം
നിങ്ങള്‍ നികുതി അടയ്ക്കുന്നവര്‍ ആണ് എങ്കില്‍ നികുതി ഇളവുകള്‍ നേടാനുള്ള സമയ പരിധി കുറഞ്ഞു വരികയാണ് എന്നോര്‍മ്മിക്കുക.മാര്‍ച്ച് 31നാണ് നികുതി ഇളവുകള്‍ നേടാനുള്ള അവസാന സമയം. അവസാന തീയതി വരെ കാക്കുന്നതിന് പകരം എത്രയും വേഗം നികുതി ഇളവുകള്‍ ലഭിക്കുന്ന പദ്ധതികളില്‍ നിക്ഷേപിക്കാം. അതിനായി പബ്ലിക്ക് പ്രൊവിഡന്റ് ഫണ്ട്, നാഷണല്‍ പെന്‍ഷന്‍ സ്‌കീം, ലൈഫ് ഇന്‍ഷൂറന്‍സ് പ്രീമിയം, ഇക്വിറ്റി ലിങ്ക്ഡ് സേവിംഗ്‌സ് സ്‌കീം തുടങ്ങിയ നിക്ഷേപങ്ങള്‍ പരിഗണിക്കാം. മെഡിക്കല്‍ ഇന്‍ഷൂറന്‍സ് പ്രീമിയം വഴിയും നികുതി ഇളവ് നേടാം.
RBI പണനയ അവലോകന യോഗം
റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ അടുത്ത പണനയ അവലോകന യോഗം ഫെബ്രുവരി 8 നാണ് തീരുമാനിച്ചിരിക്കുന്നത്. പണപ്പെരുപ്പത്തെ നിയന്ത്രിക്കാനുള്ള റിപ്പോ നിരക്ക് വര്‍ദ്ധന ഇത്തവണയും ഉണ്ടാകുമെന്നാണ് സാമ്പത്തിക വിദഗ്ധര്‍ വിലയിരുത്തുന്നത്. നിലവില്‍ 6.25 ശതമാനമാണ് റിപ്പോ നിരക്ക്.
25-35 അടിസ്ഥാന നിരക്ക് വര്‍ധനവാണ് പ്രതീക്ഷിക്കുന്നത്. ഇതോടെ റിപ്പോ നിരക്ക് 6.50 ആയി മാറും.
ബാങ്കിംഗ് സേവന ചാര്‍ജ് ഉയരും
കാനറ ബാങ്ക് തങ്ങളുടെ സേവനങ്ങളുടെ നിരക്ക് വര്‍ദ്ധിപ്പിച്ചു. ഈ വര്‍ദ്ധന ഫെബ്രുവരിയില്‍ നിലവില്‍ വരും.
ക്ലാസിക്ക് ഡെബിറ്റ് കാർഡുകളുടെ വാർഷിക ഫീസ് 125 രൂപയിൽ നിന്ന് 200 രൂപയായി ബാങ്ക് വർധിപ്പിച്ചു. കൂടാതെ, പ്ലാറ്റിനം, ബിസിനസ് ഡെബിറ്റ് കാർഡുകളുടെ വാർഷിക ഫീസ് 250 രൂപ, 300 രൂപ നിരക്കിലായിരുന്നത് ഇപ്പോള്‍ 500 രൂപയാക്കി വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. കാർഡ് മാറ്റി വാങ്ങുന്നതിന് 50 രൂപയായിരുന്നത് 150 രൂപയാക്കി മാറ്റി. എസ്എംഎസ് അലേർട്ടുകൾക്കായി ഓരോ പാദത്തിലും 15 രൂപയും ഈടാക്കും. പുതുക്കിയ നിരക്കുകൾ ഫെബ്രുവരി 13 മുതൽ നിലവിൽ വരും.
മ്യൂച്വല്‍ ഫണ്ട് T+2 സെറ്റില്‍മെന്‍റ്
മ്യൂച്വല്‍ ഫണ്ട് നിക്ഷേപകരെ സംബന്ധിച്ച് അനുകൂലമായൊരു തീരുമാനമാണ് ഫെബ്രുവരി 1 മുതല്‍ നടക്കാന്‍ പോകുന്നത്. ഇക്വിറ്റി മ്യൂച്വല്‍ ഫണ്ടുകള്‍ റഡീം ചെയ്താല്‍ പണം അക്കൗണ്ടിലെത്തുന്നതിനുള്ള സമയ പരിധി എല്ലാ അസറ്റ് മാനേജ്‌മെന്റ് കമ്പനികളും T+2 എന്ന പേയ്‌മെന്‍റ് സൈക്കിളിലേക്ക് മാറുകയാണ്. ബ്ലു ചിപ്പ് കമ്പനികള്‍ ഓഹരികള്‍ വില്പന നടത്തുമ്പോള്‍ T+1 സെറ്റില്‍മെന്‍റിലേക്ക് മാറിയതിന്‍റെ ചുവട് പിടിച്ചാണ് ഈ മാറ്റാം. പുതിയ നിയമ പ്രകാരം ഫണ്ട് റഡിം ചെയ്ത് 2 ദിവസത്തിനുള്ളിൽ ബാങ്ക് അക്കൗണ്ടിലേക്ക് പണമെത്തും.
ക്രെഡിറ്റ് കാർഡ്
ബാങ്ക് ഓഫ് ബറോഡയുടെ ക്രെഡിറ്റ് കാർഡ് ഉപഭോക്താക്കളാണെങ്കിൽ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് നടത്തുന്ന വാടക ഇടപാടുകൾക്ക് 1 ശതമാനം ഫീസ് ഈടാക്കും. മൊത്ത ഇടപാട് തുകയുടെ 1 ശതമാനമാണ് ഫീസായി ഈടാക്കുക. പുതിയ മാറ്റം ഫെബ്രുവരി 1 മുതൽ നിലവിൽ വരും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...