Mathura Mosque: വാരണാസിയിലെ ഗ്യാൻവാപി മസ്ജിദ് വിവാദം ആളിക്കത്തുന്നതിനിടെ തര്‍ക്കത്തിലുള്ള  മഥുരയിലെ  ഈദ് ഗാഹ വിവാദവും ചൂടുപിടിയ്ക്കുകയാണ്. ഈദ് ഗാഹ പരിസരം സീല്‍ ചെയ്യണമെന്ന ആവശ്യവുമായി കോടതില്‍ ഹര്‍ജി നല്‍കി.


COMMERCIAL BREAK
SCROLL TO CONTINUE READING

ഈദ് ഗാഹ പരിസരം സീല്‍ ചെയ്തില്ല എങ്കില്‍ ശ്രീകോവിലിനും മറ്റ് പുരാവസ്തു ക്ഷേത്രാവശിഷ്ടങ്ങൾക്കും കേടുപാടുകൾ സംഭവിക്കുകയോ അത്  നീക്കം ചെയ്യപ്പെടുകയോ ചെയ്യുമെന്ന് ഹിന്ദു ഹർജിക്കാർ പറയുന്നു. അതുകൂടാതെ,  ഈദ് ഗാഹിലെ ഹൈന്ദവ ക്ഷേത്രത്തിന്‍റെ അടയാളങ്ങൾ 'സ്ഥിരീകരിക്കാൻ' അഡ്വക്കേറ്റ് കമ്മീഷണറെ നിയമിക്കണമെന്നാവശ്യപ്പെട്ട് വെള്ളിയാഴ്ച മഥുര കോടതിയിൽ രണ്ട് ഹർജികൾ സമർപ്പിച്ചിരുന്നു.


Also Read:  Gyanvapi Masjid Case: ഗ്യാന്‍വാപി സർവേ റിപ്പോർട്ട് സമര്‍പ്പിക്കാന്‍ സമയം ചോദിച്ച് സര്‍വേ കമ്മിറ്റി 


മഥുരയിലെ ഈദ് ഗാഹ സ്ഥിതി ചെയ്യുന്ന സ്ഥലം ശ്രീകൃഷ്ണന്‍റെ ജന്മസ്ഥലമാണ് എന്നാണ് ഹര്‍ജിക്കാര്‍ വാദിക്കുന്നത്. കൂടാതെ, 17ാം നൂറ്റാണ്ടില്‍ മുഗള്‍ ചക്രവര്‍ത്തിയായ ഔറംഗസേബിന്‍റെ നിര്‍ദ്ദേശ പ്രകാരം ഹൈന്ദവ ക്ഷേത്രം തകര്‍ത്താണ് മുസ്ലീം പള്ളി നിര്‍മ്മിച്ചത് എന്നാണ് ഹര്‍ജിക്കാരുടെ വാദം.


13.37  ഏക്കര്‍ സ്ഥലത്തിന് വേണ്ടിയാണ് ഇപ്പോള്‍ അവകാശവാദം ഉന്നയിയ്ക്കുന്നത്. ഹൈന്ദവ വിശ്വാസ പ്രകാരം ഈ സ്ഥലം ശ്രീകൃഷ്ണന്‍റെ ജന്മസ്ഥലമാണ്, ഏറെ പൂജനീയമാണ്. ശ്രീകൃഷ്ണന്‍റെ ജന്മസ്ഥലം ഈദ് ഗാഹ സ്ഥിതി ചെയ്യുന്ന ഭൂമിയുടെ അടിയിലാണ് എന്നാണ് വാദം. നിലവില്‍  ഈദ് ഗാഹ സ്ഥിതിചെയ്യുന്ന സ്ഥലം  കുഴിച്ച് പരിശോധന നടത്തിയാല്‍  ക്ഷേത്രത്തിന്‍റെ അവശിഷ്ടങ്ങള്‍ കാണുവാന്‍ സാധിക്കുമെന്നും  ഹര്‍ജിക്കാര്‍ അവകാശപ്പെടുന്നു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.