ന്യൂഡല്‍ഹി: #മീടൂ ആരോപണങ്ങളില്‍ അന്വേഷണം നടത്താനുള്ള തീരുമാനവുമായി കേന്ദ്ര സര്‍ക്കാര്‍. കേന്ദ്ര വനിതാ ശിശുക്ഷേമ മന്ത്രാലയമാണ് അന്വേഷണം നടത്താന്‍ തീരുമാനിച്ചത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ജുഡീഷ്യല്‍ സമിതിയാണ് #മീടൂ വെളിപ്പെടുത്തലുകളെകുറിച്ച് അന്വേഷിക്കുക. വിരമിച്ച നാല് ജഡ്ജിമാര്‍ അടങ്ങുന്ന സമിതിയ്ക്കായിരിക്കും അന്വേഷണ ചുമതല. 


ഈ വിഷയത്തില്‍ സമിതി നിയമവശം പരിശോധിക്കുന്നതുകൂടാതെ പൊതുജനാഭിപ്രായവും പരിശോധിക്കുമെന്ന് വക്താവ് അറിയിച്ചു. 


ബോളിവുഡില്‍ നിരവധി ആളുകളാണ് #മീടൂ ആരോപണത്തില്‍പ്പെട്ടിരിക്കുന്നത്. കൂടാതെ കേന്ദ്ര വിദേശകാര്യ സഹമന്ത്രി എംജെ അക്ബറിനെതിരെ നിരവധി മാധ്യമപ്രവര്‍ത്തകരാണ് ആരോപണമുന്നയിച്ചിരിക്കുന്നത്.