ന്യൂഡല്‍ഹി:ഇന്ത്യന്‍ പ്രദേശങ്ങളെ ഉള്‍പ്പെടുത്തി നേപ്പാള്‍ ഔദ്യോഗികമായി പുറത്തിറക്കിയ ഭൂപടത്തില്‍ പ്രതികരണവുമായി വിദേശകാര്യ മന്ത്രാലയം.


COMMERCIAL BREAK
SCROLL TO CONTINUE READING

നേപ്പാളിന്‍റെ ഭാഗത്ത് നിന്നുണ്ടായത് ഏക പക്ഷീയ പ്രവര്‍ത്തനം ആണെന്നും ഇത് അംഗീകരിക്കില്ലെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.


പ്രാദേശിക അവകാശവാദങ്ങളുടെ കൃതൃമ തെളിവുകള്‍ ഇന്ത്യ അംഗീകരിക്കില്ലെന്നും ചരിത്രപരമായ വസ്തുതകളേയും തെളിവുകളെയും 
അടിസ്ഥാനമാക്കിയുള്ളതല്ല ഭൂപടമെന്നും വിദേശകാര്യമന്ത്രാലയം അറിയിച്ചു.


രൂക്ഷമായ വിമര്‍ശനമാണ് നേപ്പാളിനെതിരെ വിദേശകാര്യ മന്ത്രാലയത്തിന്റെ ഭാഗത്ത് നിന്നും ഉണ്ടായത്.


ചര്‍ച്ചകളിലൂടെ അതിര്‍ത്തി പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനുള്ള ഉഭയകക്ഷി ധാരണയ്ക്ക് വിരുദ്ധമായിട്ടാണ് ഭൂപടം പുറത്തിറക്കിയ നേപ്പാളിന്റെ നടപടി.


Also Read:അതിര്‍ത്തി തര്‍ക്ക പ്രദേശങ്ങള്‍ ഉള്‍പ്പെടുത്തി നേപ്പാള്‍ പുതിയ മാപ്പ് പുറത്തിറക്കി....


ഈ വിഷയത്തില്‍ ഇന്ത്യയുടെ സ്ഥിരം നിലപാടിനെക്കുറിച്ച് നേപ്പാളിന് നന്നായി അറിയാം.ഇത്തരം നീതീകരണം ഇല്ലാത്ത കാര്‍ട്ടോഗ്രാഫിക്ക് വിവാദത്തില്‍ 
നിന്നും വിട്ട് നില്‍ക്കാനും ഇന്ത്യയുടെ പ്രാദേശിക സമഗ്രതയെ ബഹുമാനിക്കാനും നേപ്പാളിനോട് വിദേശകാര്യമന്ത്രാലയം ആവശ്യപെട്ടു.


ഇന്ത്യയുടെ ഭാഗമായ ലിംപിയാ ധുര,ലിപുലേക്ക്,കാലാപാനി തുടങ്ങിയ പ്രദേശങ്ങള്‍ നേപ്പാളിന്‍റെ ഭാഗമായി ചിത്രീകരിച്ചാണ് പുതിയ ഭൂപടം നേപ്പാള്‍ 
പുറത്തിറക്കിയത്.