Russia Ukraine War News: യുക്രൈനില്‍ കുടുങ്ങിയ ഇന്ത്യക്കാരെ രക്ഷിക്കാനുള്ള തീവ്ര ശ്രമത്തില്‍ MEA, വിവിധ ടീമുകളെ ഈ നമ്പരില്‍ ബന്ധപ്പെടാം
യുക്രൈനിന് നേരെ റഷ്യ യുദ്ധം ആരംഭിച്ചതോടെ ലോകരാഷ്ട്രങ്ങള്‍ ആശങ്കയുടെ നിഴലിലാണ്. യുദ്ധത്തിന്‍റെ ഒന്നാം ദിവസം കനത്ത ആക്രമണമാണ് റഷ്യ നടത്തിയത്.
Russia Ukraine War: യുക്രൈനിന് നേരെ റഷ്യ യുദ്ധം ആരംഭിച്ചതോടെ ലോകരാഷ്ട്രങ്ങള്‍ ആശങ്കയുടെ നിഴലിലാണ്. യുദ്ധത്തിന്‍റെ ഒന്നാം ദിവസം കനത്ത ആക്രമണമാണ് റഷ്യ നടത്തിയത്.
റിപ്പോര്‍ട്ട് അനുസരിച്ച്, സൈനിക നീക്കം ആരംഭിച്ചതു മുതൽ 203 ആക്രമണങ്ങളാണ് റഷ്യ നടത്തിയത്. ഇതുവരെ 137 മരണങ്ങളാണ് സ്ഥിരീകരിച്ചത്. യഥാര്‍ത്ഥ സംഖ്യ ഇതിലും ഏറെയാണ് എന്നാണ് സൂചനകള്‍.
തികച്ചും ആകസ്മികമായി പുടിന്‍ നടത്തിയ യുദ്ധ പ്രഖ്യാപനം ഇന്ത്യയിലും ആശങ്ക പരത്തിയിരിയ്ക്കുകയാണ്. 20,000 ല്‍ അധികം വിദ്യാര്‍ത്ഥികളാണ് യുക്രൈനില്‍ കുടുങ്ങിക്കിടക്കുന്നത്.
അതേസമയം, യുക്രൈനില്‍ വിമാനത്താവളങ്ങള്‍ ആക്രമിക്കപ്പെടുകയും പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കുകയും ചെയ്തതോടെ , രാജ്യത്ത് കുടുങ്ങിപ്പോയ ഇന്ത്യക്കാരെ ഒഴിപ്പിക്കാനുള്ള തീവ്ര ശ്രമത്തിലാണ് MEA.
ഇതിനായി MEA പ്രത്യേക ടീമുകള്‍ രൂപീകരിച്ചിരിയ്ക്കുകയാണ്. ഈ ടീമുകള്‍ യുക്രൈന്‍ കര അതിര്‍ത്തി പങ്കിടുന്ന രാജ്യങ്ങളായ ഹംഗറി, പോളണ്ട്, സ്ലോവാക് റിപ്പബ്ലിക്, റൊമാനിയ എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തനം നടത്തും. ഈ ടീമുകള്‍ ഇതിനോടകം തങ്ങളുടെ ദൗത്യത്തിനായി പുറപ്പെട്ടു കഴിഞ്ഞു.
യുക്രൈനില്‍ ഒറ്റപ്പെട്ടുപോയ ഇന്ത്യൻ പൗരന്മാരെ ഒഴിപ്പിക്കുന്നതിനായി അതിർത്തി പ്രദേശങ്ങളിൽ ക്യാമ്പ് സ്ഥാപിക്കുന്നതിനായി ഹംഗറി, പോളണ്ട്, സ്ലോവാക് റിപ്പബ്ലിക്, റൊമാനിയ എന്നിവിടങ്ങളിലെ തന്‍റെ വിദേശകാര്യ ഉദ്യോഗസ്ഥരുമായി സംസാരിച്ചതായി വിദേശകാര്യ മന്ത്രി എസ് ജയശങ്കർ ട്വിറ്ററിലൂടെ അറിയിച്ചു. യുക്രൈന്‍ ഈ ഈ രാജ്യങ്ങളുമായി പടിഞ്ഞാറൻ അതിർത്തിയാണ് പങ്കിടുന്നത്.
MEA രൂപീകരിച്ച ടീമുകളുടെ വിശദാംശങ്ങൾ ചുവടെ :-
ഹംഗറി: യുക്രൈനിലെ സകർപാട്ടിയ ഒബ്ലാസ്റ്റിന് അടുത്തുള്ള സഹോണി അതിർത്തിയിലെയ്ക്കുള്ള യാത്രയിലാണ് ഈ ടീം (Hungary: Team on its way to Zahony border post opposite Uzhhorod in Zakarpattia Oblast of Ukraine)
ശ്രീ. എസ്. റാംജി (Mr. S. Ramji)
മൊബൈൽ: +36305199944
Whatsapp: +917395983990
മിസ്റ്റർ അങ്കുർ (Mr. Ankur)
മൊബൈൽ & വാട്ട്‌സ്ആപ്പ്: +36308644597
ശ്രീ. മോഹിത് നാഗ്പാൽ (Mr. Mohit Nagpal)
മൊബൈൽ: +36302286566
Whatsapp: +918950493059
പോളണ്ട്: യുക്രൈനുമായുള്ള ക്രാക്കോവിക് ലാൻഡ് അതിർത്തിയിലേക്കുള്ള യാത്രയിലാണ് ടീം (Poland: Team on its way to Krakowiec land border with Ukraine)
മിസ്റ്റർ പങ്കജ് ഗാർഗ് (Mr. Pankaj Garg)
മൊബൈൽ: +48660460814 / +48606700105
സ്ലോവാക് റിപ്പബ്ലിക്: യുക്രൈമായുള്ള വൈസെ നെമെക്കെ ലാൻഡ് അതിർത്തിയിലേക്കുള്ള യാത്രയിലാണ് ടീം (Slovak Republic: Team on its way to Vyse Nemecke land border with Ukraine)
ശ്രീ. മനോജ് കുമാർ (Mr. Manoj Kumar)
മൊബൈൽ: +421908025212
മിസ്. ഇവാൻ കൊസിങ്ക (Ms. Ivan Kozinka)
മൊബൈൽ: +421908458724
റൊമാനിയ: യുക്രൈനുമായുള്ള സുസെവ ലാൻഡ് അതിർത്തിയിലേക്കുള്ള യാത്രയിലാണ് ടീം (Romania: Team on its way to Suceava land border with Ukraine)
ശ്രീ. ഗൗശുൽ അൻസാരി (Mr. Gaushul Ansari)
മൊബൈൽ: +40731347728
ശ്രീ ഉദ്ദേശ്യ പ്രിയദർശി (Mr. Uddeshya Priyadarshi)
മൊബൈൽ: +40724382287
ശ്രീമതി ആന്ദ്ര ഹരിയോനോവ് (Ms. Andra Harionov)
മൊബൈൽ: +40763528454
മിസ്റ്റർ മാരിയസ് സിമ (Mr. Marius Sima)
മൊബൈൽ: +40722220823
IAF വിമാനങ്ങള്‍ ഒഴിപ്പിക്കൽ ദൗത്യത്തിന് സജ്ജമാണ്. ഇന്ത്യൻ എയർഫോഴ്‌സ് വിമാനങ്ങൾ സജ്ജമാണെന്ന് വിദേശകാര്യ സെക്രട്ടറി ഹർഷ് വർധൻ ശ്രിംഗ്ല അറിയിച്ചു.
"വിദേശകാര്യ മന്ത്രാലയം പ്രതിരോധ മന്ത്രാലയവുമായി ബന്ധപ്പെട്ടിട്ടുണ്ട്. എയർലിഫ്റ്റിനുള്ള ആവശ്യം വേണ്ടിവന്നാല്‍, IAF വിമാനങ്ങള്‍ക്ക് യാത്രാ വിമാനങ്ങൾക്കൊപ്പം പോകാം... എല്ലാ ഓപ്ഷനുകളും സജ്ജമാണ്. ഇന്ത്യയുടെ ഏറ്റവും പ്രാഥമിക മുൻഗണന ഇന്ത്യൻ പൗരന്മാരുടെ സുരക്ഷയും അവരെ ഒഴിപ്പിക്കലുമാണെന്ന് ശ്രിംഗ്ല പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...