Russia-Ukraine War Live: യുക്രൈനിലെ ഏറ്റവും വലിയ ആണവ നിലയത്തില്‍ റഷ്യ ആക്രമണം നടത്തി

Russia-Ukraine War Live റഷ്യയുമായുള്ള നയതന്ത്രബന്ധം അവസാനിപ്പിക്കുകയാണെന്ന് യുക്രൈൻ പ്രസിഡന്റ് സെലെൻസ്കി

Written by - Zee Malayalam News Desk | Last Updated : Mar 4, 2022, 10:03 AM IST
    Russia Ukraine War Live Updates യുക്രൈയിൻ റഷ്യ ചർച്ചയ്ക്കിടെ ബെലാറൂസിലെ എംബസിയുടെ പ്രവർത്തനം അമേരിക്ക നിർത്തലാക്കി
Live Blog

Russia Ukraine War Live Updates :  ഒന്‍പതാം ദിവസവും റഷ്യ യുക്രൈന്‍ ആക്രമണം ശക്തമാകുകയാണ്.  യുക്രൈനിലെ ഏറ്റവും വലിയ ആണവ നിലയത്തിലേക്ക് റഷ്യ ആക്രമണം നടത്തിയതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവരികയാണ്. ആണവനിലയത്തിൽ നിന്ന് തീയും പുകയും വരുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ. യുക്രൈന്റെ തെക്കൻ നഗരമായ എനർഹോദറിലെ സപറോഷ്യ എന്ന ആണവ നിലയത്തിലേക്കാണ് ആക്രമണം ഉണ്ടായതെന്നാണ് റിപ്പോർട്ട്. ആണവനിലയം റഷ്യൻ സൈന്യം വളഞ്ഞിരിക്കുകയാണെന്നും റിപ്പോര്‍ട്ടുണ്ട്

 

 

4 March, 2022

  • 10:00 AM

    യുക്രൈനിന് സഹായവുമായി ഇന്ത്യൻ എയർഫോഴ്‌സ് വിമാനം ഇന്ന് പുലര്‍ച്ചെ ഹിൻഡൺ എയർബേസിൽ നിന്ന് റൊമാനിയയിലേക്ക് പുറപ്പെട്ടു

     

  • 09:30 AM

    യുകെ പ്രധാനമന്ത്രി ബോറിസ് ജോൺസൺ ഇന്ന് പുലർച്ചെ സെലെൻസ്‌കിയുമായി സംസാരിച്ചു. പുടിന്റെ അശ്രദ്ധമായ നടപടികൾ ഇപ്പോൾ യൂറോപ്പിന്റെ മുഴുവൻ സുരക്ഷയ്ക്ക് ഭീഷണിയാണെന്ന് ബോറിസ് ജോൺസൺ പറഞ്ഞു.

     

  • 08:45 AM

    യുക്രൈയിനിൽ ഇന്ത്യൻ വിദ്യാർഥിക്ക് വെടിയേറ്റതായി സ്ഥിരീകരിച്ച് കേന്ദ്ര വ്യോമയാന സഹമന്ത്രി വികെ സിങ്ങ്. എന്നാൽ ആർക്കാണ് വെടിയേറ്റതെന്നോ എന്താണ് സംഭവിച്ചതെന്നോ സംബന്ധിച്ച് ഇപ്പോഴും കൂടുതൽ വിവരങ്ങൾ വ്യക്തമായിട്ടില്ല.

  • 08:00 AM

    ഉക്രെയ്നിൽ നിന്ന് 210 ഇന്ത്യാക്കാരുമായി രണ്ട് C-17 ഇന്ത്യൻ എയർഫോഴ്സ് വിമാനങ്ങൾ ഹിന്‍ഡനിൽ ലാൻഡ് ചെയ്തു.

     

  • 07:15 AM

    യുക്രൈനിലെ ഏറ്റവും വലിയ ആണവ നിലയത്തില്‍ റഷ്യ ആക്രമണം നടത്തിയതായി റിപ്പോര്‍ട്ട്

     

  • 07:00 AM

    ഹാർകീവിലെ ഇന്ത്യൻ വിദ്യാർത്ഥികൾക്ക് കർശനമുന്നറിയിപ്പുമായി വിദേശകാര്യ മന്ത്രാലയവും ഇന്ത്യൻ എംബസിയും രംഗത്ത്.  ആക്രമണങ്ങള്‍ ഒന്നുകൂടി ഹാർകീവിൽ കടുക്കും എന്ന് വ്യക്തമായതോടെയാണ് എംബസി പുതിയ കര്‍ശന മാർഗനിർദേശം പുറത്തിറക്കിയിരിക്കുന്നത്. 

  • 21:30 PM

    ചെർണീവിൽ വ്യോമാക്രമണത്തെ തുടർന്ന് 22 പേർ മരിച്ചു.

  • 21:30 PM

    വരാനിരിക്കുന്നത് ഏറ്റവും മോശമായ അവസ്ഥയെന്ന് ഫ്രഞ്ച് പ്രസിഡന്റ് മാക്രോൺ. പുടിനുമായുള്ള ചർച്ചയ്ക്ക് ശേഷമാണ് പ്രതികരണം.

  • 21:30 PM

    ഒഡേസയിൽ റഷ്യ കൂടുതൽ ആക്രമണങ്ങൾക്ക് ഒരുങ്ങുന്നു. നാവിക സേനയുടെ കൂടുതൽ വിഭാഗങ്ങളെ ആക്രമണത്തിനായി എത്തിക്കുന്നു 

  • 21:30 PM

    യുക്രൈനെ നിരായുധരാക്കത്തെ യുദ്ധം നിർത്തില്ലെന്ന് പുടിൻ.

  • 21:00 PM

    റഷ്യ - യുക്രൈൻ രണ്ടാം ഘട്ട ചർച്ച ആരംഭിച്ചു. ബ്രെസ്റ്റിലിലാണ് ചർച്ച പുരോഗമിക്കുന്നത്. വെടിനിർത്തലാണ് ചർച്ചയുഡി മുഖ്യ അജണ്ടയെന്ന് സെലിൻസ്കി അറിയിച്ചു 

  • 20:15 PM

    ഹാർകീവിൽ സ്ഥിതി അതിരൂക്ഷമായതിനെ തുടർന്ന്, മറ്റിടങ്ങളിലേക്ക് മാറിയതും, അവിടെ കുടുങ്ങി കിടക്കുന്നതുമായ ഇന്ത്യക്കാരുടെ കൃത്യമായ കണക്കുകൾ ലഭ്യമല്ലെന്ന് വിദേശകാര്യ മന്ത്രാലയം. ഹാർകീവ് വിട്ട്  പിസോചിനിൽ എത്തിയവരുടെ പൂർണമായ വിവരങ്ങൾ മന്ത്രാലയത്തിന് ലഭിച്ചിട്ടുണ്ട്. ബാക്കിയുള്ളവരുടെ വിവരങ്ങൾ ശേഖരിക്കുന്നതിനായി എംബസി ഗൂഗിൾ ഫോമുകൾ പുറത്ത് വിട്ടിട്ടുണ്ട്. യുക്രൈൻ ഇന്ത്യൻ എംബസിയുടെ ട്വിറ്റർ അടക്കമുള്ള സാമൂഹ്യമാധ്യമങ്ങളിലൂടെയാണ് ഫോം പുറത്ത് വിട്ടിരിക്കുന്നത്.

  • 18:15 PM

    യുക്രൈൻ - റഷ്യ രണ്ടാം ഘട്ട ചർച്ച ഉടൻ ആരംഭിക്കും. ഇന്ന് വൈകിട്ട് ആറരയോടെ ബ്രെസ്റ്റിലിലാണ് ചർച്ച നടക്കുന്നത്.

  • 18:15 PM

    കരിങ്കടലിൽ നിന്ന് കീവിലെക്കുള്ള പാത റഷ്യ കയ്യടക്കി. 

  • 18:15 PM

    കോഴ്സനിൽ റഷ്യൻ അധിനിവേശം പൂർണമായി. നഗര ഭരണകേന്ദ്രം റഷ്യയുടെ നിയന്ത്രണത്തിൽ.  നീപർ നദീ തീരത്തെ പ്രധാനപ്പെട്ട നഗരമാണ് കോഴ്‌സൻ  

  • 11:30 AM

    ഇന്ത്യക്കാരെ യുക്രൈനിൽ ബന്ദികളാക്കിയെന്ന റിപ്പോർട്ട് വിദേശകാര്യ മന്ത്രാലയം തള്ളി. ഇന്ത്യൻ പൗരന്മാരെ ബന്ദികളാക്കി യുക്രൈൻ മനുഷ്യകവചമാക്കുന്നുവെന്ന് റഷ്യ ആരോപിച്ചതിന് പിന്നാലെയാണ് വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രതികരണം. 

     

  • 09:45 AM

    9000 റഷ്യൻ സൈനികർ കൊല്ലപ്പെട്ടുവെന്ന് സെലൻസ്കി

  • 09:30 AM

    കെർസണിന്റെ നിയന്ത്രണം റഷ്യൻ സൈന്യം ഏറ്റെടുത്തതായി റിപ്പോർട്ട്.

  • 20:45 PM

    കാർക്കീവിൽ  കർഫ്യു പ്രഖ്യാപിച്ചു. കാർക്കീവിൽ നിന്ന് രക്ഷപെടാൻ ആകുന്നില്ലെന്ന് വിദ്യാർഥികൾ. ട്രെയിനിൽ കയറാൻ അനുവദിക്കുന്നില്ലെന്ന് പരാതി  

  • 18:15 PM

    യുക്രൈനിൽ ഒരു ഇന്ത്യൻ വിദ്യാർഥി കൂടി മരണപ്പെട്ടു. പഞ്ചാബ് സ്വദേശിയായ ചന്ദൻ ജിൻഡാലാണ് മരിച്ചത്. യുക്രൈനിലെ വിന്നിറ്റ്സിയ നാഷണൽ പൈറോഗോവ് മെമ്മോറിയൽ മെഡിക്കൽ യൂണിവേഴ്സിറ്റിയിലെ വിദ്യാർഥിയായിരുന്നു ചന്ദൻ ജിൻഡാൽ. റിപ്പോർട്ടുകൾ അനുസരിച്ച് ഇസ്കെമിക് സ്ട്രോക്ക് ഉണ്ടായതിനെ തുടർന്ന് ജിൻഡാലിനെ വിന്നിറ്റ്സിയയിലെ ഒരു എമെർജൻസി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു.

  • 17:30 PM

    കാർകീവ് ഉടൻ തന്നെ വിടണമെന്ന് ഇന്ത്യൻ എംബസ്സിയുടെ നിർദ്ദേശം. കാർകീവിലെ സ്ഥിതി അതിരൂക്ഷമാകുന്ന സാഹചര്യത്തിലാണ് നിർദ്ദേശം. പെസോച്ചിൻ, ബാബയെ, ബെസ്‌ലിഡോവക എന്നീ പ്രദേശങ്ങളിലേക്ക് പോകണമെന്നാണ് നിർദ്ദേശം നൽകിയിരിക്കുന്നത്. ഇന്ന് വൈകിട്ട് ആറ് മണിക്ക് മുമ്പ് തന്നെ പ്രദേശം വിടണമെന്നാണ് നിർദ്ദേശം.    

  • 15:45 PM

    വിട്ടുവീഴ്ചക്കില്ലയെന്ന് റഷ്യ. എല്ലാവർക്കും ഉൾക്കൊള്ളുന്ന ഭരണകൂടം വേണം യുക്രൈനിൽ. ഇരു രാജ്യങ്ങൾക്കിടയിലുള്ള ചർച്ച മുടക്കാൻ ശ്രമിക്കുന്നത് അമേരിക്കയാണെന്ന് റഷ്യൻ വിദേശകാര്യ മന്ത്രി

  • 12:45 PM

    യുദ്ധം രൂക്ഷമായ യുക്രൈന്റെ കിഴക്കന്‍ മേഖലയില്‍ കുടുങ്ങിയ മലയാളികളുടെ വിവരങ്ങള്‍ വിദേശകാര്യമന്ത്രാലയത്തിനും യുക്രൈനിലെ ഇന്ത്യന്‍ എംബസിക്കും കൈമാറിയതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.  

  • 12:45 PM

    യുക്രൈനിലുള്ള പൗരൻമാർക്ക് ഇന്ത്യൻ എംബസി അടിയന്തര ഉപദേശം നൽകി. തിരക്കേറിയ ഷെഹിനി-മെഡിക അതിർത്തി ഒഴിവാക്കണമെന്ന് ഇന്ത്യൻ പൗരന്മാരോട് എംബസി അഭ്യർത്ഥിച്ചു . 

  • 11:15 AM

    റഷ്യൻ വ്യോമസേന ഖാർകിവിൽ. റെയിൽവേ സ്റ്റേഷൻ, കെർസണിലെ നദി തുറമുഖം എന്നിവ പിടിച്ചെടുത്തു

  • 10:15 AM

    റഷ്യ-യുക്രൈൻ യുദ്ധത്തിൽ യുഎസ് സേന ഇടപെടില്ലെന്ന് വ്യക്തമാക്കി ജോ ബൈഡൻ. റഷ്യയുടെ വ്യോമാതിർത്തി അടച്ചു

  • 07:45 AM

    പോളണ്ടിൽ നിന്നുള്ള ആദ്യ വിമാനങ്ങൾ ഉൾപ്പെടെ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ആറ് വിമാനങ്ങൾ ഇപ്പോൾ ഇന്ത്യയിലേക്ക് പുറപ്പെട്ടു. യുക്രൈനിൽ നിന്ന് 1377 ഇന്ത്യൻ പൗരന്മാരെ കൂടി തിരികെ എത്തിച്ചുവെന്ന് എസ് ജയശങ്കർ.

  • 07:45 AM

    ആപ്പിൾ കമ്പനിയുടെ ഉൽപ്പന്നങ്ങളുടെ വിൽപന റഷ്യയിൽ നിർത്തിവച്ചു.

     

  • 07:45 AM

    യുക്രൈന് ലോക ബാങ്ക് 3 ബില്യൺ ഡോളറിന്റെ അടിയന്തര സഹായ പാക്കേജ് നൽകും

     

  • 07:30 AM

    കീവിലെ ടിവി ടവറിന് നേരെയുള്ള ആക്രമണത്തിൽ 5 പേർ കൊല്ലപ്പെട്ടു.

  • 07:15 AM

    യു‌എസ് വ്യോമാതിർത്തിയിൽ നിന്ന് റഷ്യൻ വിമാനങ്ങൾ നിരോധിക്കാൻ ബൈഡൻ. 

  • 20:00 PM

    യുക്രൈന് യൂറോപ്യന്‍ യൂണിയനിൽ അംഗത്വം നല്‍കാനുള്ള നടപടി തുടങ്ങിയെന്ന് EU അറിയിച്ചു 

  • 17:45 PM

    യുക്രൈനിൽ കൊല്ലപ്പെട്ട നവീന്റെ പിതാവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഫോണിൽ വിളിച്ച് സംസാരിച്ചു

  • 17:30 PM

    പോരാടുന്നത് നിലനിൽപ്പിന് വേണ്ടിയെന്ന് യുക്രൈൻ പ്രസിഡന്റ് വ്ളോഡമിർ സിലെൻസ്കി. യുറോപ്യൻ യൂണിയനിലാണ് സിലൻസ്കി തന്റെ നിലപാട് വ്യക്തമാക്കിയത്.

  • 17:30 PM

    റഷ്യയും യുക്രൈനും വീണ്ടും ചർച്ചയ്ക്ക് ഒരുങ്ങുന്നു. ഇരു രാജ്യങ്ങൾക്കിടയിലുള്ള രണ്ടാമത്തെ ചർച്ച നാളെ ബെലാറൂസ് പോളണ്ട് അതർത്തിയിലാകുമെന്ന് സൂചന

  • 15:15 PM

    കാർകീവിലെ ഷെല്ലാക്രമണത്തിൽ ഇന്ത്യൻ വിദ്യാർഥി കൊല്ലപ്പെട്ടു. കർണാടക സ്വദേശി 21കാരനായ നവീൻ എസ് ജിയാണ് കൊല്ലപ്പെട്ടത്. നാലാം വർഷം മെഡിക്കൽ വിദ്യാർഥിയാണ്. 

  • 14:00 PM

    ഖാർകീവിലെ ജനവാസ കേന്ദ്രത്തിൽ വീണ്ടും റഷ്യൻ ആക്രമണം. 11 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്

  • 12:45 PM

    ഇന്ത്യക്കാരെ ഒഴുപ്പിക്കാൻ വ്യോമസേനയും തയ്യാറെടുക്കുന്നു. ഔദ്യോഗിക നിർദേശത്തിനായി കാത്തിരിക്കുകയാണ്. സി-17 വിമാനങ്ങൾ എല്ലാ സജ്ജമാക്കിയെന്ന് വ്യോമസേന വൃത്തങ്ങൾ അറിയിച്ചു

  • 12:45 PM

    എല്ലാ ഇന്ത്യക്കാരും അടിയന്തരമായി കീവ് വിടണമെന്ന് എംബസി. ട്രെയിനുകളോ മറ്റ് മാർഗങ്ങളോ ഉപയോഗിച്ച് ഇന്ന് തന്നെ നഗരം വിടണമെന്നാണ് ഇന്ത്യൻ എംബസി അറിയിച്ചിരിക്കുന്നത്. കീവിലെ സ്ഥിതി അതീവ ഗുരുതരമാകാൻ പോകുന്നു എന്ന് വിലയിരുത്തൽ

  • 11:00 AM

    യുക്രൈന്‍  തലസ്ഥാനമായ കൈവ് ലഷ്യമാക്കി റഷ്യൻ സൈനിക വാഹനവ്യഹാം നീങ്ങുന്നു.  കൈവിന് വടക്ക് 40 മൈൽ (64 കിലോമീറ്റർ) ദൈർഘ്യമുള്ള റഷ്യൻ സൈനിക വാഹനവ്യൂഹമാണ് 
    തിങ്കളാഴ്ച പുറത്തുവന്ന സാറ്റലൈറ്റ് ചിത്രങ്ങളില്‍ കാണുന്നത്.

  • 10:30 AM

    റഷ്യൻ പീരങ്കി ആക്രമണത്തിൽ 70-ലധികം യുക്രൈൻ സൈനികർ കൊല്ലപ്പെട്ടു

    ഖാർകിവിനും കൈവിനും (Kharkiv and Kyiv) ഇടയിലുള്ള നഗരമായ Okhtyrka യിലെ സൈനിക താവളത്തിൽ റഷ്യൻ പീരങ്കിആക്രമണത്തിൽ 70 ലധികം യുക്രൈനിയൻ സൈനികർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. 

  • 09:30 AM

    മിഡിൽ ഈസ്റ്റിലെ സ്ഥിതിയെക്കുറിച്ച് യുഎൻഎസ്‌സി യോഗത്തിൽ ഇന്ത്യയുടെ പ്രതീക് മാത്തൂർ സംസാരിക്കുന്നു

     

  • 08:00 AM

    പ്രസിഡന്റ് പുടിന്റെ ക്രൂരമായ യുദ്ധത്തെ അപലപിക്കാൻ കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ മറ്റ് നേതാക്കളോട് ആവശ്യപ്പെട്ടു

     

  • 21:15 PM

    പുടിനെ വീണ്ടും ഫോണിൽ വിളിച്ച് ഫ്രഞ്ച് പ്രസിഡന്റ് ഇമാനുവേൽ മാക്രോൺ. യുക്രൈനുമായി ധാരണയ്ക്ക് തയ്യറാണെന്ന് പുടിൻ മാക്രോണിനോടായി അറിയിച്ചു.

  • 20:30 PM

    യുക്രൈൻ പ്രതിസന്ധി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ വീണ്ടും ഉന്നതതല യോഗം ചേർന്നു. ഇത് ഇന്ന് മൂന്നാം തവണയാണ് യോഗം ചേരുന്നത്.

  • 20:30 PM

    എംബസി പ്രതികരിക്കുന്നില്ല, വലഞ്ഞ് ഇന്ത്യൻ വിദ്യാർഥികൾ

  • 20:00 PM

    യുക്രൈൻ റഷ്യ ചർച്ച അവസാനിച്ചു. ബലാറൂസിൽ ചേർന്ന ചർച്ച നീണ്ടത് മൂന്ന് മണിക്കൂർ

  • 18:45 PM

    അമേരിക്ക ബെലാറൂസിലെ എംബസി അടച്ചു. യുക്രൈനും റഷ്യയും തമ്മിൽ ബെലാറൂസിൽ ചർച്ച പുരോഗമിക്കുവെയാണ് അമേരിക്കയുടെ നടപടി

Trending News