ഹൈക്കമ്മീഷന്‍ ജീവനക്കാരെ കാണാതായ സംഭവം;സ്ഥിതി വിലയിരുത്തി ഡോവല്‍;പാക്കിസ്ഥാന്‍ പ്രതിനിധിയെ വിദേശകാര്യമന്ത്രാലയം വിളിച്ചു വരുത്തി!
തിങ്കളാഴ്ച്ച രാവിലെ മുതല്‍ കാണാതായ പാക്കിസ്ഥാനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ ജീവനക്കാരായ രണ്ട് പേര്‍ ഐഎസ്ഐ കസ്റ്റഡിയില്‍ എന്ന റിപ്പോര്‍ട്ടുകള്‍
ന്യൂഡെല്‍ഹി:തിങ്കളാഴ്ച്ച രാവിലെ മുതല്‍ കാണാതായ പാക്കിസ്ഥാനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ ജീവനക്കാരായ രണ്ട് പേര്‍ ഐഎസ്ഐ കസ്റ്റഡിയില്‍ എന്ന റിപ്പോര്‍ട്ടുകള്‍
പുറത്ത് വന്നതിന് പിന്നാലെ വിദേശകാര്യമന്ത്രാലയം നിലപാട് കടുപ്പിച്ചിരിക്കുകയാണ്.
ഇന്ത്യയിലെ പാക് പ്രതിനിധിയെ വിളിച്ച് വരുത്തി പ്രതിഷേധം അറിയിച്ച വിദേശകാര്യമന്ത്രാലയം ഹൈക്കമീഷന്‍ ജീവനക്കാരെ വിട്ടയക്കണം എന്ന് ആവശ്യപെട്ടു.
ഇവരെ കാണാതായതില്‍ ഇന്ത്യ പാക്കിസ്ഥാന്‍ ഭരണകൂടത്തിന് പരാതി നല്‍കിയിട്ടുണ്ട്,നയതന്ത്ര മര്യാദകള്‍ പാലിക്കുന്നതിന് പാകിസ്ഥാന്‍ തയ്യാറകണമെന്ന് വിദേശകാര്യമന്ത്രാലയം
ആവശ്യപെട്ടു.
ഇന്ത്യയിലെ പാകിസ്ഥാന്‍ എംബസി ഉദ്യോഗസ്ഥരായിരുന്ന രണ്ട് പാക്കിസ്ഥാനികളെ ചാര പ്രവര്‍ത്തനം നടത്തിയതിന് ഇന്ത്യ പുറത്താക്കിയിരുന്നു.
ഇവരെ നാടുകടത്തി ആഴ്ച്ചകള്‍ക്ക് പിന്നാലെയാണ് പാകിസ്ഥാന്‍ വീണ്ടും നയതന്ത്ര മര്യാദകള്‍ ലഘിച്ചത്.
നേരത്തെ പാകിസ്ഥാനില്‍ ജോലിചെയ്യുന്ന ഇന്ത്യയുടെ നയതന്ത്ര ഉദ്യോഗസ്ഥരെ പാകിസ്ഥാന്‍ നിരീക്ഷിക്കുകയായിരുന്നു.
ഇതില്‍ ഇന്ത്യ പ്രതിഷേധം പാക്കിസ്ഥാനെ അറിയിച്ചിരുന്നു.
അതേസമയം ജമ്മുകശ്മീര്‍ അതിര്‍ത്തിയില്‍ പാക് സൈന്യം വെടിനിര്‍ത്തല്‍ കാരാര്‍ ലംഘനം നടത്തി വെടിവെയ്പ്പും ഷെല്ലാക്രമണവും നടത്തുകയാണ്.
Also Read:കാണാതായ ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ ജീവനക്കാര്‍ ISI കസ്റ്റഡിയില്‍...?
നേരത്തെ നിയന്ത്രണ രേഖയില്‍ ഭീകരവാദികള്‍ പാക് സൈന്യത്തിന്‍റെ സഹായത്തോടെ നുഴഞ്ഞുകയറ്റത്തിന് തയ്യാറെടുക്കുന്നതായി രഹസ്യാന്വേഷണ വിഭാഗം
വിവരം നല്‍കിയതിനെ തുടര്‍ന്ന് സുരക്ഷാ സേന ജാഗ്രത പാലിക്കുകയാണ്.
പാക് സൈന്യത്തിന്‍റെ പ്രകോപനത്തിന് ഇന്ത്യയും ശക്തമായ തിരിച്ചടിയാണ് നല്‍കുന്നത്,സ്ഥിതിഗതികള്‍ ദേശീയ സുരക്ഷാ ഉപദേഷ്ട്ടാവ് അജിത് ഡോവല്‍
വിലയിരുത്തി,വിദേശകാര്യമന്ത്രാലയത്തിലെയും പ്രതിരോധ മന്ത്രാലയത്തിലെയും ഉന്നത ഉദ്യോഗസ്തരുമായി ഡോവല്‍ ആശയവിനിമയം നടത്തിയതായാണ് വിവരം.