ഡൽഹി:പ്രാദേശിക സുരക്ഷയുമായി ബന്ധപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ നേതൃത്വത്തിൽ മുഖ്യമന്ത്രിമാരുടെ യോഗം ചേരും. ഗുജറാത്തിലെ ഗാന്ധിനഗറിൽ നടക്കുന്ന യോഗത്തിൽ. ഗോവ, ഗുജറാത്ത്, മഹാരാഷ്ട്ര, മധ്യപ്രദേശ്, രാജസ്ഥാൻ, ദാദ്ര ആൻഡ് നഗർ ഹവേലി, ദാമൻ ദിയു എന്നിവിടങ്ങളിലെ മുഖ്യമന്ത്രിമാരും ഉപമുഖ്യമന്ത്രിമാരും ഭരണാധികാരികളും പങ്കെടുക്കും. 


COMMERCIAL BREAK
SCROLL TO CONTINUE READING

വൈകുന്നേരം 5 മണിക്ക് 'മയക്കുമരുന്ന് കടത്തും ദേശീയ സുരക്ഷയും' എന്ന വിഷയത്തിൽ ആഭ്യന്തര മന്ത്രി അമിത് ഷാ യോഗത്തെ അഭിസംബോധന ചെയ്യും. പടിഞ്ഞാറൻ, മധ്യ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും സുരക്ഷാ കാര്യങ്ങളിലാവും പ്രധാന ചർച്ച. വിവിധ ഏജൻസികൾ പിടികൂടിയ 632.68 കോടി രൂപ വിലമതിക്കുന്ന 12,438.96 കിലോഗ്രാം മയക്കുമരുന്ന് ആഭ്യന്തരമന്തരിയുടെ സാന്നിധ്യത്തിൽ നശിപ്പിക്കും.


 രണ്ടാഴ്ച മുമ്പ് അമിത് ഷായുടെ സാന്നിധ്യത്തിൽ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ നിന്ന് പിടിച്ച 40000 കിലോ വിലവരുന്ന മയക്കുമരുന്നും ലഹരി വസ്തുക്കളും ഗുവാഹത്തിയിൽ വച്ച് നശിപ്പിച്ചിരുന്നു. ആഭ്യന്തര മന്ത്രി അമിത് ഷായുടെ മാർഗനിർദേശപ്രകാരം, നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ (എൻസിബി) ഇന്ത്യയുടെ 75-ാം സ്വാതന്ത്ര്യ വാർഷികത്തോടനുബന്ധിച്ച് പിടിച്ചെടുത്ത 75,000 കിലോഗ്രാം മയക്കുമരുന്ന് നശിപ്പിക്കാൻ പ്രത്യേക ദൗത്യം ആരംഭിച്ചിരുന്നു. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.