പലപ്പോഴും ആളുകൾ വേദനയിൽ നിന്ന് വേഗം മുക്തി നേടുന്നതിന് സ്വയം ചില വേദനസംഹാരികൾ കഴിക്കുന്നു. എന്നാല്‍, അടുത്ത തവണ വേദനയിൽ നിന്ന് ആശ്വാസം ലഭിക്കാൻ മെഫ്താല്‍ പോലുള്ള മരുന്ന് കഴിയ്ക്കുന്നതിന് മുന്‍പ്  തീർച്ചയായും ഒരു ഡോക്ടറെ സമീപിക്കുക... 


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read:  Luck and Birth Time: ഉച്ചയ്ക്ക് ശേഷം ജനിച്ചവര്‍ക്കുണ്ട് ഏറെ പ്രത്യേകതകള്‍, ജനനസമയം പറയും നിങ്ങളുടെ ഭാഗ്യം  

ഇന്ത്യൻ ഫാർമക്കോപ്പിയ കമ്മീഷൻ ഒരു സാധാരണ വേദനസംഹാരിയായ മെഫ്താലിനെ സംബന്ധിക്കുന്ന സുരക്ഷാ മുന്നറിയിപ്പ് പുറത്തു വിട്ടിട്ടുണ്ട്. റിപ്പോര്‍ട്ട് അനുസരിച്ച് ഈ മരുന്ന് നമ്മുടെ ശരീരത്തില്‍ വളരെ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുമെന്നും ഇത്  ആന്തരിക അവയവങ്ങളെ ബാധിച്ചേക്കുമെന്നും ഇന്ത്യൻ ഫാർമക്കോപ്പിയ കമ്മീഷൻ (ഐപിസി) മുന്നറിയിപ്പ് നൽകി. ഈ മരുന്നില്‍ അടങ്ങിയിരിയ്ക്കുന്ന  മെഫെനാമിക് ആസിഡ്  കടുത്ത അലർജിയ്ക്ക് (DRESS Syndrome) കാരണമാകുമെന്നും ഇത് നിങ്ങളുടെ ശരീരത്തിന്‍റെ ആന്തരിക അവയവങ്ങൾക്ക് കേടുപാടുകൾ വരുത്തുമെന്നും മുന്നറിയിപ്പില്‍ പറയുന്നു. 


Also Read: Surya Shani Yuti 2024: സൂര്യ ശനി സംയോജനം, 2024ല്‍ ഈ രാശിക്കാര്‍ക്ക് മോശം സമയം  

ഡോക്ടറുടെ  കുറിപ്പടിയില്ലാതെ വാങ്ങാൻ കഴിയുന്ന ഒരു ഓവർ-​ദി-കൗണ്ടർ മെഡിനാണ് മെഫ്താല്‍. തലവേദന, സന്ധി വേദന, ആർത്തവ വേദന തുടങ്ങിയവയ്‌ക്ക് സാധാരണയായി ഇത് ഉപയോ​ഗിക്കുന്നു. കുട്ടികളിലെ കടുത്ത പനി കുറയ്‌ക്കുന്നതിനും ഇത് വ്യാപകമായി ഉപയോ​ഗിക്കുന്നു.  


ഈ മരുന്നിന്‍റെ പാർശ്വഫലങ്ങൾ സൂക്ഷമമായി നിരീക്ഷിക്കാൻ ആരോ​ഗ്യ പ്രവർത്തകരോടും രോ​ഗികളോടും ഇന്ത്യൻ ഫാർമക്കോപ്പിയ കമ്മീഷൻ ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ, അപൂർവമായി മറ്റ് ചില മരുന്ന് കഴിക്കുന്നവരിലും ഡ്രസ് സിൻഡ്രോം കണ്ടുവരുന്നുണ്ട്.


എന്നാൽ, ഈ മരുന്ന് നല്‍കുന്ന ദോഷങ്ങൾ വളരെ അപൂർവമാണെന്നും ഇത് ഇതിനകം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്, പരിമിതമായ ഡോസുകൾ നിർദ്ദേശിക്കുമ്പോൾ പ്രശ്നങ്ങള്‍ ഉണ്ടാകാറില്ല, രോഗിയെ വിലയിരുത്താൻ ശ്രദ്ധിക്കുന്നുവെന്നും ഡോക്ടർമാർ പറയുന്നു. പല ഡോക്ടർമാരും രോഗിയില്‍ ഗുരുതരമായ പ്രതികൂല പ്രതികരണങ്ങൾ കണ്ടിട്ടില്ലെന്ന് സ്ഥിരീകരിച്ചു, എന്നാൽ മരുന്നിനോടുള്ള പ്രതികരണം പല രോഗികളിലും വ്യത്യസ്തമായിരിയ്ക്കും എന്നും അവര്‍ വ്യക്തമാക്കുന്നു. 
 
Meftal, Mefkind, Mefanorm, Ibuclin P എന്നിങ്ങനെ പല പേരുകളില്‍ ഈ മരുന്ന് വിൽക്കപ്പെടുന്നു. 
 
DRESS syndrome എന്താണ്?


DRESS സിൻഡ്രോം ഗുരുതരമായ ഒരു  അലർജി പ്രതിപ്രവർത്തനമാണ്, ഇത് ഏകദേശം 10 ശതമാനം വ്യക്തികളെ ബാധിക്കുന്നു. ഇത് മാരകമായേക്കാം, ചില മരുന്നുകൾ മൂലമാണ് ഇത് സംഭവിക്കുന്നത്. മരുന്ന് കഴിച്ച് രണ്ടോ എട്ടോ ആഴ്ചകൾക്ക് ശേഷം ഇത് പ്രത്യക്ഷപ്പെടുന്നു. ഈ ഗുരുതരമായപാര്‍ശ്വഫലം തടയുന്നതിന് മരുന്നിന്‍റെ ഉപയോഗത്തിൽ ജാഗ്രത പാലിക്കേണ്ടത് പ്രധാനമാണ്.


ദഹനസംബന്ധമായ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ടതാണ് മറ്റൊരു ആശങ്ക. മെഫ്താൽ പോലുള്ള മരുന്നുകളുടെ ദീർഘകാല ഉപയോഗം ആമാശയത്തിലെ അൾസർ, രക്തസ്രാവം,  എന്നിവയ്ക്കുള്ള സാധ്യത വർദ്ധിപ്പിക്കും. ദഹനസംബന്ധമായ പ്രശ്നങ്ങൾ ഉള്ളവർ അല്ലെങ്കിൽ ഒരേസമയം മറ്റ് മരുന്നുകള്‍ ഉപയോഗിക്കുന്നവർ ജാഗ്രത പാലിക്കണം. കൂടാതെ, Meftal-ന്‍റെ അമിത  ഉപയോഗം ഹൃദയത്തിനും വൃക്കകൾക്കും ഹാനികരമായേക്കാം. അതിനാല്‍ ജാഗ്രത പാലിക്കുക. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.