Luck and Birth Time: ഉച്ചയ്ക്ക് ശേഷം ജനിച്ചവര്‍ക്കുണ്ട് ഏറെ പ്രത്യേകതകള്‍, ജനനസമയം പറയും നിങ്ങളുടെ ഭാഗ്യം

Luck and Birth Time: ഒരു വ്യക്തിയുടെ ജനനസമയത്തെ ഗ്രഹങ്ങളുടെയും നക്ഷത്രങ്ങളുടെയും സ്ഥാനം ആ വ്യക്തിയുടെ ജീവിതത്തില്‍ നിര്‍ണ്ണായകമായ സ്വാധീനം ചെലുത്തുമെന്നാണ് ജ്യോതിഷത്തില്‍ പറയുന്നത്. അതായത് ജനനസമയം ഒരു വ്യക്തിയുടെ ഭാഗ്യം നിര്‍ണ്ണയിക്കുന്നതില്‍ പ്രധാന പങ്കു വഹിക്കുന്നു.

 

ഒരു വ്യക്തിയുടെ സ്വഭാവവും ഭാഗ്യവും വിജയവും പരാജയവും ജീവിതഫലങ്ങളും ജനനസമയം അനുസരിച്ച് മനസിലാക്കാന്‍ സാധിക്കും. ഉച്ചയ്ക്ക് 12 മണിക്കും അർദ്ധരാത്രി 12 മണിക്കും ഇടയിലുള്ള വ്യത്യസ്ത സമയങ്ങളിൽ ജനിച്ചവരുടെ ഭാഗ്യം എങ്ങിനെയാണ്‌ എന്ന് അറിയാം....  

1 /6

ഉച്ചയ്ക്ക് 12നും 2നും ഇടയിൽ ജനിച്ചവർ  ഈ സമയത്ത് ജനിച്ചവര്‍ എല്ലാ കാര്യങ്ങൾക്കും കൃത്യമായി പ്ലാനിംഗ് ഉള്ളവരായിരിക്കും. ഇവര്‍ പ്ലാന്‍ ചെയ്യുന്ന ഒരു കാര്യത്തിലും മാറ്റം ഉണ്ടാകില്ല ഇവര്‍ ഒരേ സമയം കൂടുതല്‍ കാര്യങ്ങൾ ഗ്രഹിക്കാനും സ്വന്തം അറിവ് മറ്റുള്ളവരുമായി പങ്കുവയ്ക്കാനും ആഗ്രഹിക്കുന്നവരാണ്.  മറ്റുള്ളവരോട്  കാര്യങ്ങൾ വിശദീകരിച്ചു കൊടുക്കാൻ പ്രത്യേക പാടവവും ഇക്കൂട്ടർക്കുണ്ട്. പറയുന്ന കാര്യങ്ങൾ കേട്ടിരിക്കുവാൻ താല്പര്യമുള്ളവർക്കു മുന്നിൽ ഏറെ ക്ഷമയോടെ മാത്രമേ ഇവർ പെരുമാറൂ. 

2 /6

ഉച്ചയ്ക്ക് 2 മുതൽ വൈകിട്ട് 4 വരെ ജനിച്ചവര്‍  ഈ സമയത്ത് ജനിച്ചവര്‍  ജന്മനാ ഭാഗ്യം ഉള്ളവരാണ് എന്നാണ് പറയപ്പെടുന്നത്‌.  ഇക്കൂട്ടർ. പോകുന്നിടത്തെല്ലാം പോസിറ്റിവിറ്റി നിറയ്ക്കാൻ ഇവർക്കാവും. ഏത് റിസ്കും ഏറ്റെടുക്കാൻ മടിക്കാത്ത ഇവർക്ക് പ്രതിഫലമായി നല്ലതു മാത്രമേ സംഭവിക്കാറുള്ളൂ. അശുഭകരമായ കാര്യങ്ങൾ പൊതുവേ ഇവർക്ക് മുന്നിൽ വന്നുപെടാറില്ല. 

3 /6

വൈകിട്ട് നാലിനും ആറിനും ഇടയിൽ...   ഒരു കാര്യത്തിലും മനം മടുക്കാതെ എപ്പോഴും ശുഭാപ്തി വിശ്വാസത്തോടെ മുന്നോട്ടുപോകാന്‍ ശേഷിയുള്ളവരാണ് ഈ സമയത്ത് ജനിച്ചവർ. ദയാവായ്പും മറ്റുള്ളവരെ സഹായിക്കാനുള്ള സന്നദ്ധതയും ഇവരുടെ പ്രത്യേകതയാണ്. ഇവര്‍ മികച്ച ജീവിതപങ്കാളിയായിരിയ്ക്കും. ഒരു ബന്ധത്തിൽ ഏർപ്പെട്ടാൽ അതിൽ ഉറച്ചു നിൽക്കുന്ന ഇവര്‍ ഏറ്റവും യോജിച്ച വ്യക്തിയെ തന്നെ തിരഞ്ഞെടുക്കുമെന്നതും പ്രത്യേകതയാണ്. 

4 /6

വൈകിട്ട് ആറിനും രാത്രി എട്ടിനും ഇടയിൽ  ജനിച്ചവര്‍   കഠിനാധ്വാനത്തിന്‍റെ മറുപേരാണ് ഈ സമയത്ത് ജനിച്ചവര്‍. എന്നാൽ പലപ്പോഴും വിശ്രമമില്ലാതെ ജോലി ചെയ്യാനും ഇവര്‍ തയ്യാറാകും. ഇവരുടെ ആത്മാർത്ഥമായ പ്രവർത്തികൾക്ക് എന്നും മതിപ്പ് ലഭിക്കും. മറ്റുള്ളവരെ മനസ്സിലാക്കാനുള്ള വിശാലമായ മനസ്ഥിതിയും ഇക്കൂട്ടരുടെ പ്രത്യേകതയാണ്. ഈ രണ്ടു ഗുണങ്ങളും ഒത്തു ചേർന്നിരിക്കുന്നത് മൂലം ജീവിതത്തിൽ ഏറെ ഉയരത്തിൽ എത്താനും ഇവർക്ക് സാധിക്കും 

5 /6

രാത്രി എട്ടിനും പത്തിനും ഇടയിൽ ജനിച്ചവര്‍     എന്തെങ്കിലും നേടുന്നതിനേക്കാൾ ഉപരി മറ്റുള്ളവർക്ക് കൊടുക്കുന്നതിൽ സന്തോഷം കണ്ടെത്തുന്നവരാണ് ഇവര്‍.  തനിക്ക് സ്വന്തമായി സമ്മാനങ്ങൾ ലഭിക്കുന്നതിനേക്കാൾ കൂടുതൽ സന്തോഷം മറ്റൊരാൾക്ക് എന്തെങ്കിലും നൽകുമ്പോൾ ഇവർ ആസ്വദിക്കും. മറ്റുള്ളവർ വിഷമത്തോടെ ഇരിക്കുന്നത് ഇവർക്ക് ഒരിക്കലും സഹിക്കാനാവില്ല. അതുകൊണ്ട് തന്നെ വിഷമം അനുഭവിക്കുന്നവരെ സന്തോഷിപ്പിക്കാനായി സ്വന്തം സമയം നീക്കി വയ്ക്കാനും ഇവർക്ക് മടിയില്ല. ഈ സ്വഭാവം മൂലം എല്ലാവർക്കും പ്രിയപ്പെട്ടവരായിരിക്കാൻ ഇവർക്ക് സാധിക്കും

6 /6

 രാത്രി പത്തിനും അർദ്ധരാത്രി 12നുമിടയിൽ ജനിച്ചവർ    നേതൃപാടവത്തിൽ ഇവരെ തോൽപ്പിക്കാൻ ആരുമില്ല. ഏതുകാര്യത്തിലും കൃത്യമായ നിഗമനത്തിൽ എത്താനുള്ള പ്രത്യേക കഴിവാണ് ഇവരുടെ ഏറ്റവും വലിയ പ്രത്യേകത. എന്തെങ്കിലും കാര്യത്തിൽ ആശങ്കയുണ്ടെങ്കിൽ പോലും ധൈര്യം കൈവിടാതിരിക്കാനും ചുറ്റുമുള്ളവർക്ക് ആത്മവിശ്വാസം പകരാനും ഇവർക്ക് സാധിക്കും. ഇവരെ ശ്രവിക്കാന്‍ മറ്റുള്ളവര്‍ക്ക് താൽപര്യവും ഏറെയാണ്‌... 

You May Like

Sponsored by Taboola