മേഘാലയ: കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്ന് രാജ്യത്ത് ഭാഗികമായി ലോക്ക്ഡൌണ്‍ (Corona Lockdown) തുടരുകയാണ്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ആരും അനാവശ്യമായി പുറത്തിറങ്ങരുതെന്നും വീടുകള്‍ക്കുള്ളില്‍ തന്നെ കഴിയണമെന്നും നിര്‍ദേശമുണ്ട്. ഈ സാഹചര്യത്തില്‍ ജന ജീവിതം ദുസ്സഹമാകാതിരിക്കാന്‍ ആവശ്യവസ്തുക്കള്‍ സര്‍ക്കാരും സന്നദ്ധ സംഘടനകളും  ചേര്‍ന്ന് വീടുകളില്‍ എത്തിക്കാറുണ്ട്. മേഘാലയ പോലീസ് (Meghalaya police) പങ്കുവച്ച ഒരു ട്വീറ്റാണ് ഇതുസംബന്ധിച്ച് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നത്.


ജലദോഷം പോലെ ഗൗരവമില്ലാത്ത രോഗമാണ് കോവിഡ്? തെറ്റായ പ്രചരണങ്ങൾക്കെതിരെ മുഖ്യമന്ത്രി


ആവശ്യവസ്തുക്കളില്‍ കഞ്ചാവ്  ഉള്‍പ്പെടില്ല എന്ന വരിയാണ് പോസ്റ്റിലെ ഏറ്റവും രസകരമായ ഭാഗം.  കഴിഞ്ഞ ദിവസമാണ് മേഘാലയയിലെ റിഭോയ് പോലീസ് ട്രക്കില്‍ കടത്താന്‍ ശ്രമിച്ച 500 കിലോ കഞ്ചാവ് പിടികൂടിയത്.



ഇക്കാര്യം ജനങ്ങളെ അറിയിക്കാന്‍ പങ്കുവച്ച ട്വീറ്റിലാണ് രസകരമായ പരാമര്‍ശമുള്ളത്. We Would എന്ന വാക്കിനു പകരം weed എന്ന പദം ഉപയോഗിച്ചാണ്‌ പോലീസ് ട്വീറ്റ് ആരംഭിച്ചിരിക്കുന്നത്.


''COVID 19ന്റെ പശ്ചാത്തലത്തില്‍ ആവശ്യവസ്തുക്കളുടെ ഉപയോഗത്തിന് പൊതുജനങ്ങള്‍ക്ക് അവകാശമുണ്ട്‌. എന്നാല്‍, കഞ്ചാവ് ആക്കൂട്ടത്തില്‍പ്പെടില്ല. തുറന്നടിച്ചതില്‍ ക്ഷമിക്കണം. ഇതാണ് ഞങ്ങളുടെ രീതി.'' -ട്വീറ്റില്‍ പറയുന്നു. 


കൊറോണ ബാധിതരായ ഹെയര്‍സ്റ്റൈലിസ്റ്റുകള്‍ക്കൊപ്പം 139 പേര്‍... ഇവര്‍ക്ക് രോഗബാധയില്ല, കാരണം?


പിടികൂടിയ കഞ്ചാവ് കെട്ടുകളുടെ ചിത്രത്തിനൊപ്പമാണ് മേഘാലയ പോലീസ് ട്വീറ്റ് പങ്കുവച്ചിരിക്കുന്നത്. മേഘാലയ പോലീസിന്റെ ഈ ട്വീറ്റിനു മികച്ച പ്രതികരണമാണ് സമൂഹ മാധ്യമങ്ങളില്‍ ലഭിക്കുന്നത്. ഈ ട്വീറ്റ് തയാറാക്കിയ ആള്‍ക്ക് ശമ്പളം കൂടുതല്‍ കൊടുക്കണം എന്നാണ് പലരുടെയു൦ അഭിപ്രായം.