ന്യൂഡൽഹി: രാജ്യത്തെ അഴിമതി വിമുക്തമാക്കാനുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ശ്രമങ്ങള്‍ക്ക് തിരിച്ചടി നല്‍കി പി.എൻ.ബി തട്ടിപ്പ്​ കേസിൽ രാജ്യംവിട്ട വജ്രവ്യാപാരി മെഹുൽ ചോക്​സി.


COMMERCIAL BREAK
SCROLL TO CONTINUE READING

ആന്‍റിഗ്വയില്‍ അഭയം തേടിയിരിക്കുന്ന മെഹുല്‍ ചോക്സി ഇന്ത്യൻ പൗരത്വം ഉപേക്ഷിച്ചു. മെഹുല്‍  ചോക്സി തന്‍റെ ഇന്ത്യന്‍ പാസ്പോര്‍ട്ട്‌ ആന്‍റിഗ്വയിലെ ഇന്ത്യൻ ഹൈക്കമ്മീഷനിൽ ഹാജരാക്കി. അതോടൊപ്പം, 177 ഡോളർ പിഴയും അടച്ചു. 


ഇന്ത്യയിലേക്ക്​ നാടുകടത്താനുള്ള നീക്കത്തെ പ്രതിരോധിക്കാനാണ്​ ഇന്ത്യൻ പാസ്​പോർട്ട്​ ചോക്​സി ഇന്ത്യൻ ഹൈക്കമ്മീഷനിൽ ഹാജരാക്കിയത്​.


പാസ്പോര്‍ട്ട് ഹൈക്കമ്മീഷന്​ കൈമാറിയതോടെ ചോക്​സിയുടെ ഇന്ത്യൻ പൗരത്വം ഇല്ലാതായി. ചോക്സിയുടെ പുതിയ വിലാസം ജോളി ഹാർബർ മാർക്ക്സ്, ആൻറിഗ്വ ആണെന്നാണ്‌ ചോക്സിയുടെ വെളിപ്പെടുത്തല്‍.


2018ലാണ് മെഹുൽ ചോക്​സി കരീബിയൻ രാജ്യമായ ആന്‍റിഗ്വയില്‍ അഭയം തേടിയത്. തുടര്‍ന്ന് ആന്‍റിഗ്വയിൽ പൗരത്വം നേടിയിരുന്നു. 


പിഎന്‍ബി തട്ടിപ്പ്​ കേസിൽ പ്രതിയായ ചോക്​സിയെ ഇന്ത്യയിലേക്ക്​ നാടുകടത്തണമെന്ന്​ വിവിധ അന്വേഷണ ഏജൻസികൾ വഴി ഇന്ത്യ ആൻറിഗ്വയോട്​ നിരന്തരം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ രാ​ജ്യ​ത്തി​ന്​ ഇ​ന്ത്യ​യു​മാ​യി കു​റ്റ​വാ​ളി കൈ​മാ​റ്റ ​ക​രാ​ർ നി​ല​വി​ലി​ല്ലാ​ത്ത​തി​നാ​ൽ ​ചോ​ക്​​സി​യെ നാടുകടത്താൻ കഴിയില്ലെന്നായിരുന്നു ആൻറിഗ്വ സ്വീകരിച്ച നിലപാട്. 


കഴിഞ്ഞ ഡിസംബർ 25ന് ആരോഗ്യപരമായ കാരണങ്ങളാല്‍ ഇന്ത്യയില്‍ എത്തിച്ചേരാന്‍ സാധിക്കില്ല എന്ന് ചോക്സി അറിയിച്ചിരുന്നു. 41 മണിക്കൂര്‍ യാത്രാ ചെയ്ത് ഇന്ത്യയില്‍ എത്താന്‍ ആരോഗ്യം അനുവദിക്കുന്നില്ല എന്നായിരുന്നു ചോക്സിയുടെ വാദം. 


13,000 കോ​ടി​യു​ടെ പി.എൻ.ബി ത​ട്ടി​പ്പ്​ കേ​സി​ൽ പ്ര​തി​യാ​യ​തി​നെ തു​ട​ർ​ന്നാ​ണ്​​ മെ​ഹു​ൽ ചോ​ക്​​സി രാ​ജ്യം​ വി​ട്ട​ത്. ഡ​യ​മ​ണ്ട്​ വ്യാ​പാ​രി​യും മ​രു​മ​ക​നു​മാ​യ നീ​ര​വ്​ മോ​ദി​യാ​ണ്​ കേ​സി​ലെ മു​ഖ്യ​പ്ര​തി.