Agra: ലോകാത്ഭുതങ്ങളില്‍ ഒന്നായ താജ് മഹല്‍   (Taj Mahal) ലക്ഷ്യമിട്ട്  ഹിന്ദു ജാഗരണ്‍ മഞ്ച്.. വിജയ  ദശമി ദിനത്തില്‍  (Vijaya Dashami) കാവിക്കൊടിയുമായി  താജ് മഹലിനുള്ളില്‍  ഹിന്ദു ജാഗരണ്‍ മഞ്ച് നേതാക്കള്‍...


COMMERCIAL BREAK
SCROLL TO CONTINUE READING

ലോകാത്ഭുതങ്ങളില്‍ ഒന്നായ  താജ് മഹല്‍   മുന്‍പ്  ശിവക്ഷേത്രമായിരുന്നെന്നാണ്  ഹിന്ദു ജാഗരണ്‍ മഞ്ച് (Hindu Jagaran Manch) അവകാശപ്പെടുന്നത്.  വിജയദശമി ദിനത്തില്‍ കാവിക്കൊടിയുമായി താജ് മഹലിനുള്ളില്‍ പ്രവേശിച്ച  ഹിന്ദു ജാഗരണ്‍ മഞ്ച്  നേതാക്കളും അനുയായികളും  അവിടെ  പ്രാര്‍ത്ഥനകള്‍ നടത്തിയതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്യുന്നു.


'താജ് മഹല്‍  മുന്‍പ്  തേജോ മഹാലയ എന്ന് പേരുള്ള ശിവക്ഷേത്രമായിരുന്നു,   കഴിഞ്ഞ കുറച്ച് വര്‍ഷത്തിനിടെ പലതവണ താന്‍ ഇവിടെത്തി ശിവഭഗവാനോട് പ്രാര്‍ത്ഥിച്ചിരുന്നു, സര്‍ക്കാര്‍ ഔദ്യോഗികമായി  താജ് മഹല്‍ ഹിന്ദുക്കള്‍ക്ക് കൈമാറുന്നത് വരെ ഇത് തുടരു൦,'  ഹിന്ദു ജാഗരണ്‍ മഞ്ച് ആഗ്ര യൂണിറ്റ് സെക്രട്ടറി ഗൗരവ് താക്കൂര്‍ പറഞ്ഞു. ശിവ ക്ഷേത്രാത്തിന്‍റെ അവശിഷ്ടങ്ങള്‍ക്ക് മേലാണ്  താജ് മഹല്‍ ഷാജഹാന്‍ നിര്‍മ്മിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


പുറത്തുവന്ന വീഡിയോയിൽ, ഗൗരവ് താക്കൂര്‍ താജ് മഹലിന് മുന്‍പിലുള്ള ബെഞ്ചില്‍ കണ്ണുകൾ അടച്ച് ഇരിക്കുമ്പോൾ മറ്റൊരു വ്യക്തി കാവിക്കൊടി പിടിച്ച് അദ്ദേഹത്തിന്‍റെ പിന്നില്‍ നില്‍ക്കുന്നു. മൂന്നാമൻ തന്‍റെ മൊബൈൽ ഫോണിൽ റെക്കോർഡുചെയ്യുന്നത് കാണാം. നാലാമത്തെ വ്യക്തി വീഡിയോ ഷൂട്ട് ചെയ്യുമായിരുന്നു.



അതേസമയം, താജ് മഹലിനുള്ളില്‍  കൊടികള്‍, കത്തുന്ന പദാര്‍ത്ഥങ്ങള്‍ എന്നിവയൊന്നും കൊണ്ടുപോകരുതെന്നാണ് നിയമം. 


എന്നാല്‍,  ഈ വിഷയത്തില്‍ നിന്നും BJPയും RSSഉം  സമദൂരം പാലിക്കുകയാണ്.  അതേസമയം, തങ്ങളുടെ കൊടിയല്ല ഹിന്ദു ജാഗരണ്‍ മഞ്ച് ഉപയോഗിച്ചതെന്ന്  RSS വിശദീകരണം നല്‍കി. 


Also read: താജ്​മഹൽ ശിവക്ഷേത്രമല്ല; ആർക്കിയോളജി വകുപ്പിന്‍റെ സത്യവാങ്​മൂലം


ഈ സംഭവം എപ്പോള്‍ നടന്നു എന്ന കാര്യ൦ ഞങ്ങള്‍ക്ക് അറിയില്ല, വീഡിയോയുടെ ആധികാരികത പരിശോധിക്കും,  സംഭവം ശരിയെന്ന് തെളിഞ്ഞാല്‍ കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കുമെന്നും CISF കമാൻഡറായ രാഹുൽ യാദവ് പറഞ്ഞു.