ന്യൂഡൽഹി: താജ്മഹലിനുവേണ്ടി ആദ്യമായി ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ കോടതിയില്‍ സത്യവാങ്മൂലം നല്കി. സത്യവാങ്മൂലത്തില്‍ പറഞ്ഞിരിക്കുന്നതനുസരിച്ച് താജ്മഹല്‍ ശിവ ക്ഷേത്രമല്ല; അത് ഒരു ശവകുടീരമാണ്.
ആഗ്ര ജില്ലാ കോടതിയിലാണ് ആർക്കിയോളജി വകുപ്പ് സത്യവാങ്മൂലം നല്‍കിയിരിക്കുന്നത്.
2015 ഏപ്രിലിൽ ആഗ്ര ജില്ലാ കോടതിയിൽ ആറ് അഭിഭാഷകർ താജ്മഹൽ ശിവക്ഷേത്രമാണെന്ന് അവകാശപ്പെട്ട് ഹര്‍ജി സമര്‍പ്പിച്ചിരുന്നു. ഈ ഹര്‍ജിയിൽ കേന്ദ്രസർക്കാർ, സാംസ്കാരിക വകുപ്പ്, ആഭ്യന്തര സെക്രട്ടറി, ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ എന്നിവര്‍ക്ക് നോട്ടീസ് അയച്ചിരുന്നു. ഈ നോട്ടീസിനു മറുപടിയായാണ് ആർക്കിയോളജി വകുപ്പ് സത്യവാങ്മൂലം നൽകിയിരിക്കുന്നത്.
ഇതുകൂടാതെ 2015 നവംബറിൽ കേന്ദ്ര സാംസ്കാരിക വകുപ്പ് താജ്മഹൽ നിന്നിരുന്ന സ്ഥലത്ത്ശിവക്ഷേത്രമുള്ളതിന് തെളിവുകളില്ല എന്ന് ലോക്സഭയിൽ വ്യക്തമാക്കിയിരുന്നു.
1920 ഡിസംബർ 22ലെ ഉത്തരവ് പ്രകാരം ആർക്കിയോളജി ഡിപ്പാര്‍ട്ട്മെന്റ് താജ്മഹൽ സംരക്ഷിത സ്മാരകമായി കണക്കാക്കി സംരക്ഷിച്ചുവരികയാണ്. താജ്മഹൽ നിന്നിരുന്ന സ്ഥാനത്ത് ശിവക്ഷേത്രമോ ശിവലിംഗമോ ഉണ്ടായിരുന്നില്ലെന്ന് വകുപ്പിന്റെ രേഖകൾ വ്യക്തമാക്കുന്നു.