ജയ്‌പൂര്‍: ക്വാറന്റൈന്‍ കേന്ദ്രത്തില്‍ മാംസാഹാര൦ ലഭിക്കാത്തതിനെ തുടര്‍ന്ന് പക്ഷിയെ കൊന്ന് പാകം ചെയ്യാന്‍ ശ്രമം! 


COMMERCIAL BREAK
SCROLL TO CONTINUE READING

രാജസ്ഥാനിലെ ജയ്സല്‍മര്‍ ജില്ലയിലാണ് സംഭവം. ക്വാറന്റൈന്‍ കേന്ദ്രത്തില്‍ കഴിഞ്ഞിരുന്ന അഞ്ചു മധ്യപ്രദേശ്‌ സ്വദേശികള്‍ ചേര്‍ന്നാണ് പക്ഷിയെ കൊന്ന് പാകം ചെയ്യാന്‍ ശ്രമിച്ചത്.


സംഭവത്തെ തുടര്‍ന്ന് ഇവരെ പോലീസ് അറസ്റ്റ് ചെയ്തു. വന്യജീവി സംരക്ഷണ നിയമപ്രകാരം ഇവര്‍ക്കെതിരെ കേസെടുത്തതായി പോലീസ് അറിയിച്ചു. 


ലളിതമ്മ വേറെ ലെവല്‍! പോലീസ് ജീപ്പിന് കൈകാട്ടി നിര്‍ത്തി വയോധിക ചെയ്തത്!


 


ആരോഗ്യപ്രവര്‍ത്തകരോട് തട്ടികയറിയതിനും ഇവര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. വന്യജീവി സംരക്ഷണ നിയമത്തിലെ ഷെഡ്യൂള്‍ 3 വിഭാഗത്തില്‍പ്പെടുന്ന ഫ്രാങ്ക്ലിന്‍ പക്ഷിയെയാണ് പ്രതികള്‍ കൊന്നതെന്നും പോലീസ് പറയുന്നു. 


ക്വാറന്റൈന്‍ കേന്ദ്രത്തില്‍ മാംസാഹാര൦ ലഭിക്കാത്തതിനെ തുടര്‍ന്നാണ് പക്ഷിയെ കൊന്നതെന്നാണ് ഇവര്‍ പറയുന്നത്. ഇവര്‍ പക്ഷിയെ പാകം ചെയ്യാന്‍ ശ്രമിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട ഒരു അധ്യാപകനാണ് പോലീസിനെ വിവരമറിയിച്ചത്.