മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കിയ വയോധികയാണ് ഇപ്പോള്‍ വാര്‍ത്തകളിലെ താരം.
കൊല്ലം ചവറ അരിനല്ലൂര്‍ കല്ലുംപുറത്ത് ലളിതമ്മയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 5,101 രൂപ സംഭാവന നല്‍കിയത്.
ചവറയില്‍ പട്രോളി൦ഗിനിറങ്ങിയ പോലീസ് ജീപ്പിന് കൈക്കാട്ടി നിര്‍ത്തിയ ലളിതമ്മ കൊറോണ വൈറസ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി സര്‍ക്കാരിന് സംഭാവന നല്‍കാന്‍ താല്‍പര്യമുണ്ടെന്ന് അറിയിക്കുകയായിരുന്നു.
ലളിതമ്മ കൈകാട്ടുന്നത് കണ്ട് ജീപ്പ് നിര്‍ത്തിയ പോലീസുകാര്‍ കാര്യമന്വേഷിച്ചപ്പോള്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കാന്‍ താല്‍പര്യമുണ്ടെന്ന് അറിയിക്കുകയായിരുന്നു.
തുടര്‍ന്ന് തിരികെ പോയ പോലീസ് ലളിതാമ്മയെ തേടി എത്തുകയായിരുന്നു. കശുവണ്ടി തൊഴിലാളിയായ ലളിതമ്മ നല്‍കിയ 5,101 രൂപ സ്റ്റേഷന്‍ ഓഫീസര്‍ ആര്‍ രാജേഷ് കുമാറാണ് ഏറ്റുവാങ്ങിയത്.