മുംബൈ: സിനിമാ, രാഷ്ട്രീയ രംഗങ്ങളിലെ വലിയ വലിയ വെളിപ്പെടുത്തലുകള്‍ക്ക് പിന്നാലെ #മീടൂ ക്യാമ്പയില്‍ ഇന്ത്യന്‍ കോര്‍പ്പറേറ്റ് രംഗത്തേക്കു കൂടി പടര്‍ന്നിരിക്കുകയാണ്.


COMMERCIAL BREAK
SCROLL TO CONTINUE READING

അനുചിതമായി പെരുമാറിയെന്ന യുവതിയുടെ ആരോപണത്തിന് പിന്നാലെ ടാറ്റയിലെ ഉന്നത ഉദ്യോഗസ്ഥന്‍ നിര്‍ബന്ധിത അവധിയില്‍ പ്രവേശിപ്പിച്ചതായി റിപ്പോര്‍ട്ട്.



ടാറ്റയുടെ കോര്‍പ്പറേറ്റ് കമ്മ്യൂണിക്കേഷന്‍ ചീഫ് സുരേഷ് രംഗരാജനെതിരെയാണ് യുവതി #മീടൂ ക്യാമ്പയിനിലൂടെ അരോപണം ഉന്നയിച്ചിരിക്കുന്നത്. ആരോപണം പുറത്തുവന്നതോടെ സുരേഷ് രംഗരാജനോട് നിര്‍ബന്ധിത അവധിയില്‍ പ്രവേശിക്കാന്‍ കമ്പനി ആവശ്യപ്പെടുകയായിരുന്നു.



അതേസമയം, നിഷ്‌പക്ഷമായ അന്വേഷണം പൂര്‍ത്തിയാകാനാണ് ഉദ്യോഗസ്ഥനോട് അവധിയില്‍ പ്രവേശിക്കാന്‍ ആവശ്യപ്പെട്ടതെന്ന് കമ്പനി  അധികൃതര്‍ വ്യക്തമാക്കി. അന്വേഷണം പൂര്‍ത്തിയായാല്‍ ഉടന്‍തന്നെ ഉചിതമായ നടപടി സ്വീകരിക്കുമെന്നും ടാറ്റ ട്വിറ്ററിലൂടെ അറിയിച്ചു.