ബെംഗളൂരു: ഗുജറാത്ത് എംഎല്‍എയും ദളിത് നേതാവുമായ ജിഗ്നേഷ് മേവാനിയെ കര്‍ണാടകത്തില്‍ പ്രവേശിക്കുന്നതില്‍ നിന്നും വിലക്കണമെന്ന ആവശ്യവുമായി ബിജെപി. നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന മെയ് 12 വരെ സംസ്ഥാനത്ത് പ്രവേശിപ്പിക്കരുതെന്നാണ് ബിജെപിയുടെ ആവശ്യം.


COMMERCIAL BREAK
SCROLL TO CONTINUE READING

ജാതിയുടെ പേരില്‍ സമൂഹത്തില്‍ വിഭജനം ഉണ്ടാക്കുക, കലാപത്തിന് പ്രേരിപ്പിക്കുക എന്നീ അജണ്ടകളാണ് മേവാനിയുടേത്‌. പൊതുജനങ്ങള്‍ക്കിടയില്‍ കുഴപ്പങ്ങള്‍ സൃഷ്ടിക്കാനാണ് അയാള്‍ ശ്രമിക്കുന്നത്. അതിനാലാണ് തങ്ങള്‍ ഇത്തരമൊരു ആവശ്യം ഉയര്‍ത്തുന്നതെന്നും ബിജെപി കര്‍ണാടക ജനറല്‍ സെക്രട്ടറി സി. ടി. രവി ദേശീയ മാധ്യമത്തോട് പറഞ്ഞു.


മേവാനിയെ കൂടാതെ പ്രകാശ് രാജിനെയും കര്‍ണാടകത്തില്‍ പ്രവേശിക്കാന്‍ അനുവദിക്കരുതെന്നും ഇയാള്‍ സൂചിപ്പിച്ചു. തിരഞ്ഞെടുപ്പില്‍ പരിതാപകരമായ അവസ്ഥ നേരിടുന്ന കോണ്‍ഗ്രസ് ഇത്തരക്കാരുടെ സഹായം സ്വീകരിക്കാനും തയ്യാറാവുകയാണെന്നും പറഞ്ഞു.