JNU ആക്രമണം: VCയെ വിളിപ്പിച്ച് MHRD!
ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റി (ജെ.എന്‍.യു) വൈസ് ചാന്‍സലര്‍ എം. ജഗദീഷ് കുമാറിനെ കേന്ദ്ര മാനവ വിഭവ മന്ത്രാലയം വിളിപ്പിച്ചതായി റിപ്പോര്‍ട്ട്.
ന്യൂഡല്‍ഹി: ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റി (ജെ.എന്‍.യു) വൈസ് ചാന്‍സലര്‍ എം. ജഗദീഷ് കുമാറിനെ കേന്ദ്ര മാനവ വിഭവ മന്ത്രാലയം വിളിപ്പിച്ചതായി റിപ്പോര്‍ട്ട്.
ഞായറാഴ്ച ജെ.എന്‍.യു ക്യാമ്പസിലുണ്ടായ ആക്രമണത്തിന്‍റെ പശ്ചാത്തലത്തിലാണ് നടപടി. 11.30ന് എച്ച്.ആര്‍.ഡി സെക്രട്ടറി അമിത് ഖാരെയുമായി കൂടിക്കാഴ്ചയ്ക്കാണ് വിളിപ്പിച്ചിരിക്കുന്നത്.
ജെ.എന്‍.യുവിലെ ആക്രമണത്തിനു പിന്നാലെ വി.സിയ്‌ക്കെതിരെ വിവിധ കോണുകളില്‍ നിന്ന് വിമര്‍ശനം ഉയര്‍ന്നിരുന്നു.
വി.സിയുടെ വീഴ്ചയാണെന്ന് എച്ച്.ആര്‍.ഡി മന്ത്രാലയം തന്നെ കഴിഞ്ഞ ദിവസം പരാമര്‍ശിച്ചിരുന്നു. മുതിര്‍ന്ന ബി.ജെ.പി നേതാവ് മുരളി മനോഹര്‍ ജോഷിയടക്കം വി.സിയെ നീക്കണമെന്ന് നിര്‍ദേശിച്ചിരുന്നു.
MHRD പ്രതിനിധിയുമായി നടന്ന ചര്‍ച്ച പരാജയപ്പെട്ടതിനെത്തുടര്‍ന്ന് JNU വിദ്യാര്‍ഥികള്‍ രാഷ്ട്രപതി ഭവനിലേക്ക് മാര്‍ച്ച് നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ജോഷി പിന്തുണയുമായി രംഗത്തെത്തിയത്. വിസി രാജിവയ്ക്കണമെന്നാണ് വിദ്യാര്‍ഥികളുടെ ആവശ്യം.
മാര്‍ച്ച് പോലീസ് തടയുകയും ലാത്തിച്ചാര്‍ജ് നടത്തുകയും ചെയ്തിരുന്നു. നിരവധി വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റു.
ഫീസ് വര്‍ധന പിന്‍വലിക്കണം, VC രാജിവെക്കണം എന്നീ ആവശ്യങ്ങളില്‍ വിദ്യാര്‍ഥികള്‍ ഉറച്ചുനിന്നു. എന്നാല്‍, ഇക്കാര്യങ്ങള്‍ അംഗീകരിക്കാന്‍ അധികൃതര്‍ തയ്യാറായില്ല. കൂടാതെ, VC ജഗദീഷ് കുമാറിനെ മാറ്റണമെന്ന ആവശ്യം നാളെ ചർച്ചചെയ്യാമെന്ന കേന്ദ്രസർക്കാരിന്‍റെ നിലപാടാണ് ചർച്ച പരാജയപ്പെടുന്നതിലേക്ക് വഴിതെളിച്ചത്.
പിന്നീടാണ് വിദ്യാർത്ഥികള്‍ രാഷ്ട്രപതി ഭവനിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തിയത്. വിദ്യാർത്ഥി യൂണിയന്‍ അദ്ധ്യക്ഷ ഐഷി ഘോഷിന്‍റെ നേത്രുത്വത്തിലായിരുന്നു പ്രതിഷേധ മാര്‍ച്ച് നടന്നത്. കൂടാതെ, ഈ വിഷയത്തില്‍ അദ്ധ്യാപക യൂണിയന്‍റെ പിന്തുണയും വിദ്യാർത്ഥികൾക്കുണ്ട്.
അതേസമയം, മാർച്ച് തടഞ്ഞതിനെത്തുടർന്ന് പോലീസും വിദ്യാർത്ഥികളും തമ്മിൽ ഉന്തും തള്ളുമുണ്ടായി. വിദ്യാർത്ഥികൾക്കുനേരെ പോലീസ് ലാത്തിച്ചാർജ് നടത്തി. മലയാളികളടക്കം നിരവധി വിദ്യാർത്ഥികള്‍ അറസ്റ്റിലാണെന്നാണ് റിപ്പോര്‍ട്ട്.
VC രാജിവെക്കാതെ സമരത്തിൽ നിന്നും പിന്മാറില്ലെന്നാണ് JNU വിദ്യാർത്ഥികളുടെ നിലപാട്. വിസി രാജിവെക്കുംവരെ സമരം തുടരുമെന്നും വിദ്യാർത്ഥികൾ പറഞ്ഞു.