ന്യൂ ഡൽഹി : ജമ്മു കശ്മീരിൽ ഭൂകമ്പം. റിക്ടർ സ്കെലിൽ 5.4 തീവ്രത രേഖപ്പെടുത്തി. താഴ്വരയിൽ ഉണ്ടായ ഭൂകമ്പത്തെ തുടർന്ന് വടക്കെ ഇന്ത്യയിലെ രാജ്യതലസ്ഥാനമായ ഡൽഹിയിൽ ഭൂചലനങ്ങൾ റിപ്പോർട്ട് ചെയ്തു.  ഇന്ന് ജൂൺ 13 ചൊവാഴ്ച ഉച്ചയ്ക്ക് 1.30ന് ശേഷമാണ് ഭൂചലനം അനുഭവപ്പെട്ട്. സക്കൻഡുകൾ നേരത്തേക്ക് മാത്രമാണ് ഭൂചലനം നീണ്ട് നിന്നത്. അതേസമയം മറ്റ് അപകടങ്ങൾ ഒന്നും ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല.


COMMERCIAL BREAK
SCROLL TO CONTINUE READING

ജമ്മു കശ്മീരിലെ ഡോഡ മേഖലയിൽ ഉച്ചയ്ക്ക് 1.33നാണ് ഭൂകമ്പം ഉണ്ടായത്. റിക്ടർ സ്കെയിലിൽ 5.4 തീവ്രത രേഖപ്പെടുത്തിയെന്ന് ദേശീയ സീസ്മോളജി കേന്ദ്രം ട്വിറ്ററിലൂടെ അറിയിച്ചു. ഡൽഹിക്ക് പുറമെ വടക്കെ ഇന്ത്യൻ സംസ്ഥാനങ്ങളായ പഞ്ചാബ്, ഉത്തർ പ്രദേശ്, ഹരിയാന, രാജസ്ഥാൻ, ഉത്തരാഖണ്ഡ്, കേന്ദ്രഭരണ പ്രദേശങ്ങളായി ചണ്ഡിഗഡ്, ലെഡാക്ക് എന്നിവടങ്ങളിലും പ്രകമ്പനങ്ങൾ ഉണ്ടായി. 



കൂടുതൽ വിവരങ്ങൾക്കായി കാത്തിരിക്കുക



 

 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.