Milind Deora Resigns: മിലിന്ദ് ദേവ്റ കോൺഗ്രസ് വിട്ടു; ഷിൻഡെ പക്ഷത്തിനൊപ്പം ചേർന്നേക്കും
Milind Deora Resign From Congress: പാർട്ടിയുമായുള്ള തന്റെ കുടുംബത്തിന്റെ 55 വർഷത്തെ ബന്ധം ഇന്ന് അവസാനിക്കുകയാണെന്നും കോൺഗ്രസിന്റെ പ്രാഥമിക അംഗത്വത്തിൽ നിന്ന് രാജിവെച്ചുവെന്നും മിലിന്ദ് ദേവ്റ.
ന്യൂഡൽഹി: ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾ തകൃതിയായി നടക്കുന്നതിനിടെ കോൺഗ്രസിന് കനത്ത തിരിച്ചടിയെന്നോണം മുൻ കേന്ദ്രമന്ത്രി മിലിന്ദ് ദേവ്റ കോൺഗ്രസ് വിട്ടു. സീറ്റ് തർക്കത്തെ തുടർന്നായിരുന്നു മഹാരാഷ്ട്ര മുതിർന്ന നേതാവ് മിലിന്ദിൻ്റെ രാജിയെന്നാണ് റിപ്പോർട്ട്. തന്റെ 55 വർഷം നീണ്ട കോൺഗ്രസ് ബന്ധം അവസാനിപ്പിക്കുന്നതായി സാമൂഹിക മാധ്യമമായ എക്‌സിലൂടെ ദേവ്റ അറിയിച്ചു.
Also Read: Bharat Jodo Nyay Yatra: രാഹുലിന്റെ ഭാരത് ജോഡോ ന്യായ് യാത്രക്ക് ഇന്ന് മണിപ്പൂരിൽ തുടക്കം
എന്റെ രാഷ്ട്രീയ യാത്രയിലെ സുപ്രധാനമായൊരു അധ്യായത്തിന്റെ അവസാനമാണിന്നെന്നും കോണ്‍ഗ്രസിന്റെ പ്രാഥമികാംഗത്വത്തില്‍നിന്ന് ഞാന്‍ രാജിവെച്ചുവെന്നും ഇതോടെ എന്റെ കുടുംബത്തിന്റെ 55 വര്‍ഷം നീണ്ട കോണ്‍ഗ്രസ് പാര്‍ട്ടിയുമായുള്ള ബന്ധം അവസാനിപ്പിക്കുകയാനിന്നും വര്‍ഷങ്ങളായി നല്‍കിയ അചഞ്ചലമായ പിന്തുണയ്ക്ക് എല്ലാ നേതാക്കളോടും സഹപ്രവര്‍ത്തകരോടും നന്ദി പറയുന്നതായും മിലിന്ദ് എക്‌സിലൂടെ അറിയിച്ചിട്ടുണ്ട്.
Also Read: ഉത്തരേന്ത്യയിൽ അതിശൈത്യം തുടരുന്നു, ദൃശ്യപരത കുറവ്; അലർട്ട് പ്രഖ്യാപിച്ച് ഐഎംഡി
ദക്ഷിണ മുംബൈ സീറ്റിനെ ചൊല്ലിയുള്ള തര്‍ക്കമാണ് രാജിയിലേക്ക് നയിച്ചതെന്നാണ് സൂചന. ഒട്ടേറെ തവണ കേന്ദ്രമന്ത്രിയായിരുന്ന മുരളി ദേവ്‌റയുടെ മകൻ കൂടിയാണ് മിലിന്ദ് ദേവ്‌റ. ദക്ഷിണ മുംബൈയില്‍ നിന്ന് സ്ഥിരമായി കോണ്‍ഗ്രസ് ടിക്കറ്റില്‍ വിജയിച്ചിരുന്ന അദ്ദേഹത്തിൻറെ മരണത്തിന് ശേഷമാണ് ഇവിടെ നിന്നും മിലിന്ദ് ദേവ്‌റ മത്സരിക്കുന്നത്. പക്ഷെ കഴിഞ്ഞ രണ്ടു തവണയും ബിജെപിയുടെ ഒപ്പം മത്സരിച്ച ശിവസേനയുടെ അരവിന്ദ് സാവന്താണ് ഇവിടെ നിന്നും വിജയിച്ചത്.
Also Read: Surya Favourite Zodiacs: സൂര്യ കൃപയാൽ ഇന്ന് ഈ രാശിക്കാർ മിന്നിത്തിളങ്ങും!
അഭ്യൂഹങ്ങളുടെ അടിസ്ഥാനത്തിൽ മിലിന്ദ് ദേവ്റ മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ നയിക്കുന്ന ശിവസേനയിലേക്ക് പോകുമെന്നാണ് റിപ്പോർട്ട്. എന്നാൽ ബിജെപിക്കൊപ്പമുള്ള ശിവസേനാ ഷിൻഡെ പക്ഷത്തേക്ക് ചേക്കേറിയാലും ദക്ഷിണ മുംബൈ സീറ്റില്‍ മിലിന്ദ് ദേവ്‌റയ്ക്ക് മത്സരിക്കാന്‍ കഴിയുമോ എന്ന കാര്യത്തില്‍ സംശയം തന്നെയാണ്. ഇതിനിടയിൽ ലോക്സഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്ര ഇന്ന് മണിപ്പൂരിൽ തുടക്കം കുറിക്കും. 66 ദിവസം നീളുന്ന യാത്ര പതിനഞ്ച് സംസ്ഥാനങ്ങളിലെ 110 ജില്ലകളിലൂടെ കടന്നുപോകും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.