എല്ലാവർക്കും ആകാംക്ഷയുള്ള വിഷയവും അതീവ രഹസ്യവുമായ ഒന്നാണ് രാജ്യങ്ങളുടെ സൈനീക ശക്തി (Military Power). പലപ്പോഴും പുറത്തറിയുന്നതിൻറെ ആയിരം മടങ്ങായിരിക്കും രാജ്യങ്ങളുടെ സൈനീക ശക്തി.  സാധാരണ പിസ്റ്റൾ മുതൽ ആണവ ആയുധങ്ങൾ പോലും പല രാജ്യങ്ങൾക്കും സ്വന്തമായുണ്ടാവും. ഒാരോ വർഷവും രാജ്യത്തിൻറെ മൊത്തം വരുമാനത്തിൻറെ പകുതി പോലും മിലിട്ടറി ബഡ്ജറ്റിലേ്ക് വകയിരുത്തുന്ന രാജ്യങ്ങൾ നിരവധിയാണ്.


COMMERCIAL BREAK
SCROLL TO CONTINUE READING

പ്രതിരോധ വെബ്സൈറ്റായ മിലിട്ടറി ഡയറക്റ്റ് പുറത്തു വിട്ട  കണക്ക് പ്രകാരം ലോക രാജ്യങ്ങളുടെ പട്ടികയിൽ സൈനീക ശക്തിയിൽ നാലാം സ്ഥാനത്താണ് ഇന്ത്യയുള്ളത് (Indian Army). പട്ടികയിൽ ചൈനയാണ് ഒന്നാമത്. അമേരിക്ക രണ്ടാമതും,റഷ്യ മൂന്നാമതുമാണ്. ഒാരോ വർഷവും രാജ്യത്ത് ചിലവഴിക്കുന്ന മിലിട്ടറി ബജറ്റ്,കര,വ്യോമ,നാവിക സേനകളിലെ സൈനീകരുടെ എണ്ണം,ശമ്പളം, ഉപകരണങ്ങൾ,ആയുധങ്ങൾ എന്നിവയെല്ലാം കണക്കാക്കിയാണ്  ഇത് നിർണ്ണയിക്കുന്നത്.


ALSO READ: Indian Railway: ഇനി Train യാത്രയ്ക്ക് Power Bank കൂടി കരുതിക്കോളൂ, പുതിയ നിയമം വരുന്നു


അമേരിക്കയാണ് ലോകത്ത് സൈന്യത്തിനായി ഏറ്റവും കൂടുതൽ തുക ചിലവഴിക്കുന്നത്. 732 ബില്യൺ യു.എസ് ഡോളറാണ് ഇതിനായി ചിലവാക്കുന്നത്.എന്നാൽ 261 ബില്യണാണ് ചൈനയുടെ  ചിലവ്.അമേരിക്കയുടെ കൈവശം 14,141 യുദ്ധക്കപ്പലുകളുണ്ട് എന്നാൽ റഷ്യക്ക് (Russia) 4682 കപ്പലുകൾ മാത്രമെയുള്ളു.


ALSO READ: Shopian Encounter : കശ്മീരിൽ നാല് ലഷ്കർ ഇ ത്വയ്ബ തീവ്രവാദികളെ സൈന്യം വധിച്ചു


ചൈനക്ക് 3587 കപ്പലുകളാണുള്ളത്. വാഹനങ്ങളുടെ കാര്യത്തി. റഷ്യക്കാണ് മുൻതൂക്കം 54886 വാഹനങ്ങലാണ് കരസേനക്ക് റഷ്യയിലുള്ളത്. അമേരിക്കക്ക് 50,326 വാഹനങ്ങളും, ചൈനക്ക് 41,641 വാഹനങ്ങളുമാണ് കരസേനക്കായുള്ളത്.1.4 മില്യൺ സജീവ സൈന്യവും  11.55 റിസർവ്വ് സേനയും ഇന്ത്യക്കുണ്ട്. 2021 ബജറ്റിൽ 4.78 ലക്ഷം കോടിയാണ് ഇന്ത്യയുടെ പ്രതിരോധ ബജറ്റിനായി മാറ്റിയിരിക്കുന്നത്.


 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.