റഷ്യയുമായി നിർണായക കരാറിൽ ഒപ്പിട്ട് പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്

7,70,000 AK-47 203 റൈഫിളുകളാണ് ഇന്ത്യൻ സൈന്യത്തിന് വേണ്ടത്.  ഇതിൽ ഒരു ലക്ഷം ഇറക്കുമതി ചെയ്യും ബാക്കിയുള്ളവ ഇന്ത്യയിൽ തന്നെ നിർമ്മിക്കും.   

Last Updated : Sep 4, 2020, 04:33 PM IST
    • AK-47 203 എന്നുപറയുന്നത് AK-47 തോക്കുകളുടെ ആധുനിക പതിപ്പാണ്.
    • ഇന്ത്യൻ സ്മോൾ ആംസ് സിസ്റ്റത്തിലെ (INSAS) 5.56x45 MM റൈഫിളുകൾക്ക് പകരമായിരിക്കും ഈ പുതിയ AK-47 203 സ്ഥാനം പിടിക്കുന്നത്.
    • 7,70,000 AK-47 203 റൈഫിളുകളാണ് ഇന്ത്യൻ സൈന്യത്തിന് വേണ്ടത്. ഇതിൽ ഒരു ലക്ഷം ഇറക്കുമതി ചെയ്യും ബാക്കിയുള്ളവ ഇന്ത്യയിൽ തന്നെ നിർമ്മിക്കും.
റഷ്യയുമായി നിർണായക കരാറിൽ ഒപ്പിട്ട് പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്

ന്യുഡൽഹി: റഷ്യയുമായി നിർണായക കരാറിൽ ഒപ്പിട്ട് പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്.  AK-47 203 റൈഫിളുകൾ നിർമ്മിക്കുന്നതിനായുള്ള കരാറിലാണ് ഇന്ത്യ റഷ്യയുമായി ഒപ്പിട്ടത്.  റഷ്യ സന്ദർശനവേളയിലാണ് പ്രതിരോധ മന്ത്രി ഈ നിർണായക കരാറിൽ ഒപ്പുവെച്ചത്. 

7,70,000 AK-47 203 റൈഫിളുകളാണ് ഇന്ത്യൻ സൈന്യത്തിന് വേണ്ടത്.  ഇതിൽ ഒരു ലക്ഷം ഇറക്കുമതി ചെയ്യും ബാക്കിയുള്ളവ ഇന്ത്യയിൽ തന്നെ നിർമ്മിക്കും.  AK-47 203 എന്നുപറയുന്നത് AK-47 തോക്കുകളുടെ ആധുനിക പതിപ്പാണ്.  ഇന്ത്യൻ സ്മോൾ ആംസ് സിസ്റ്റത്തിലെ (INSAS) 5.56x45 MM  റൈഫിളുകൾക്ക് പകരമായിരിക്കും ഈ പുതിയ  AK-47 203 സ്ഥാനം പിടിക്കുന്നത്. 

Also read: ഇന്ത്യ ചൈന അതിര്‍ത്തിയില്‍ ഉണ്ടായിട്ടുള്ള സംഘര്‍ഷങ്ങളുടെ പൂര്‍ണ ഉത്തരവാദി ചൈന...!! എസ്. ജയശങ്കര്‍

AK-47 203 റൈഫിളുകളുടെ സംയുക്ത നിർമ്മാണത്തെ ഇരു രാജ്യങ്ങളും സ്വാഗതം ചെയ്തതായി  പ്രതിരോധ മന്ത്രാലയം അറിയിച്ചു.  ഇവയുടെ നിർമ്മണം മെയ്ഡ് ഇൻ ഇന്ത്യ എന്ന പദ്ധതിയിൽ ഉൾപ്പെടുത്തിയായിരിക്കും. ഇവയുടെ നിർമ്മാണം പ്രധാനമന്ത്രി കഴിഞ്ഞവർഷം ഉദ്ഘാടനം ചെയ്ത യൂപിയിലെ കോർവ ഓർഡിനൻസ് ഫാക്ടറിയിലാകും. 1100 ഡോളറാണ് ഓരോ റൈഫിളിന്റെയും ചെലവായി പ്രതീക്ഷിക്കുന്നത്.      

Trending News