കശ്മീരിൽ നിന്നും പിടിക്കപ്പെടുന്ന ആയുധങ്ങളിൽ ഏറെയും അഫ്ഗാനിൽ നിന്നുള്ളവയാണെന്ന് കരസേനാ മേധാവി എംഎം നരവാനെ. ഇത് ഏറെ ജാഗ്രതയോടെ കാണുന്നെന്നും നരവാനെ പറഞ്ഞു. ഭീകരതയുടെ കാര്യത്തിൽ അഫ്ഗാനിൽ താലിബാൻ അധികാരത്തിലെത്തുന്നതിന് മുമ്പേ ഇന്ത്യ മുന്നറിയിപ്പ് നൽകിയ കാര്യങ്ങളാണ് ഇപ്പോൾ നടക്കുന്നതെന്നും നരവാനെ വ്യക്തമാക്കി.


COMMERCIAL BREAK
SCROLL TO CONTINUE READING

കശ്മീരിൽ ഭീകരരിൽ നിന്നു കണ്ടെത്തുന്ന ആയുധങ്ങളിൽ വൻ വർധനവുണ്ട്. മാത്രമല്ല. അത്യാധുനിക സംവിധാനങ്ങളുള്ള ഉപകരണങ്ങൾ ഭീകരർക്ക് ലഭിക്കുന്നത് അഫ്ഗാനിൽ നിന്നാണെന്നത് ഗുരുതരമായ അവസ്ഥയാണെന്നും നരവാനെ പറയുന്നു.സുരക്ഷാ വിഭാഗത്തിന് തന്നെ ഭീഷണിയാകുന്ന, രാത്രിയിലും ഉപയോഗിക്കാവുന്ന ക്യാമറകളും ദൂരദർശിനികളും ഭീകരരുടെ കൈവശമുണ്ടെന്നും നരവാനെ വ്യക്തമാക്കി.


മുൻപ് അഫ്ഗാനിൽ താലിബാൻ ഭരണം പിടിച്ചപ്പോഴും കശ്മീരിൽ നിന്ന് അഫ്ഗാൻ ഭീകരരെ പിടിക്കുകയും വധിക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ അന്ന് സംഭവിച്ചത് പോലെ അഫ്ഗാൻ ബന്ധമുള്ളവർ കശ്മീരിലേക്ക് എത്തുന്നത് കാണുന്നില്ല പകരം ആയുധങ്ങൾ കണ്ടെത്തുന്നത് പതിവായെന്നും നരവാനെ ചൂണ്ടിക്കാട്ടി.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.