ന്യുഡൽഹി:  സ്വാതന്ത്ര്യദിന ആഘോഷവുമായി ബന്ധപ്പെട്ട് രാജ്യത്തെമ്പാടും ഇന്ത്യൻ സേനകളുടെ മ്യൂസിക് ബാന്‍ഡുകള്‍ പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു.  14 ദിവസം നീണ്ടുനില്‍ക്കുന്ന പരിപാടികളാണ് ബാന്‍ഡ് ആസൂത്രണം ചെയ്യുന്നത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഇത് രാജ്യത്തെ കൊറോണ പ്രതിരോധ പ്രവര്‍ത്തകര്‍ക്ക് ആദരമര്‍പ്പിക്കാനാണ് ഇന്ത്യയിലെ വിവിധ നഗരങ്ങളില്‍ പരിപാടി സംഘടിപ്പിക്കുന്നതെന്ന് മന്ത്രാലയം പ്രസ്താവനയില്‍ വ്യക്തമാക്കിയിട്ടുണ്ട്.


Also read: രാമക്ഷേത്ര പുനര്‍നിര്‍മ്മാണം; ദശലക്ഷക്കണക്കിന് ആളുകളുടെ സ്വപ്‌ന സാക്ഷാത്കാരം 


പരിപാടി സംഘടിപ്പിക്കുന്നത് കര-നാവിക-വ്യോമ സേനകളുടെ ബാന്‍ഡുകള്‍ സംയുക്തമായാണ്.  ആഗസ്റ്റ് 1മുതല്‍ പോര്‍ബന്തര്‍, ഹൈദരാബാദ്, ബംഗളൂരൂ, റായ്പുര്‍, അമൃത്സര്‍, ഗുവഹാത്തി, അലഹാബാദ്, കൊല്‍ക്കത്ത എന്നീ നഗരങ്ങളില്‍ ഇതിനകം പരിപാടി നടത്തിയതായും മന്ത്രാലയം വ്യക്തമാക്കി. 


ആഗസ്റ്റ് 5 വിശാഖപട്ടണം, ഗ്വാളിയാര്‍, ആഗസ്റ്റ് 7ശ്രിനഗര്‍, കൊല്‍ക്കത്ത, ആഗസ്റ്റ് 8,9,12 ഡല്‍ഹി, റെഡ് ഫോർട്ട്, രാജ്പത്, ഇന്ത്യ ഗേറ്റ്, മുംബൈ, അഹമ്മദാബാദ്, ഷിംല, അല്‍മോറ, ചെന്നൈ, നാസിറാബാദ്, ആന്‍ഡമാന്‍ കമാന്‍ഡ്, ദണ്ഡി, ഇംഫാല്‍, ഭോപ്പാല്‍, ഝാന്‍സി, ആഗസ്റ്റ് 13 ലഖ്‌നൗ, ഫാസിയാബാദ്, ഷില്ലോങ്, മധുര, ചമ്പാരന്‍ എന്നിവിടങ്ങളിലും  സംഘടിപ്പിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. ഇതാദ്യമായാണ് രാജ്യവ്യാപകമായി സൈന്യത്തിന്റെ ബാന്‍ഡുകള്‍ പരിപാടി സംഘടിപ്പിക്കുന്നത്.