ന്യുഡൽഹി: അയോധ്യയിൽ രാമക്ഷേത്രത്തിന്റെ പുനർനിർമ്മാണത്തിനായി ഇന്ന് തുടക്കം കുറിച്ചതിലൂടെ ദശലക്ഷക്കണക്കിന് ആളുകളുടെ സ്വപ്‌നമാണ് സാക്ഷാത്ക്കരിച്ചതെന്ന് ഹിന്ദു മത പണ്ഡിതനും പത്മഭൂഷന്‍ ജേതാവുമായ ഡോ. ഡേവിഡ് ഫ്രോളി പറഞ്ഞു. ഇതിലൂടെ ഭഗവാന്‍ ശ്രീരാമന്റെ ചൈതന്യം പുന:സ്ഥാപിക്കപ്പെട്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഫ്രോളി ഇക്കാര്യം വ്യക്തമാക്കിയത്. ആധുനിക ഇന്ത്യയില്‍ രാമക്ഷേത്രത്തിന്റെ നിര്‍മ്മാണം ഏറ്റവും മഹത്തായ ഒരു കാര്യമാണെന്നും സ്വാതന്ത്ര്യാനന്തരം ഏഷ്യയില്‍ വളരെയധികം പ്രശസ്തിയാര്‍ജ്ജിച്ച കഥയാണ് രാമായണമെന്നും അദ്ദേഹം പറഞ്ഞു.
Also read: സുശാന്തിന്റെ മരണം: സിബിഐ അന്വേഷണമെന്ന ആവശ്യം അംഗീകരിച്ചതായി കേന്ദ്രം
മാത്രമല്ല രാമക്ഷേത്രം ഇന്ത്യയെ അതിന്റെ യഥാര്‍ത്ഥ ഈശ്വര സങ്കല്‍പ്പത്തിലേക്ക് നയിക്കുമെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ ഏഴ് പുണ്യ സ്ഥലങ്ങളില്‍ ഒന്നാണ് അയോദ്ധ്യയെന്ന് പറഞ്ഞ അദ്ദേഹം വ്യത്യസ്ത ആത്മീയ പാതകളെ അംഗീകരിക്കുന്നതാണ് ഹിന്ദു മതത്തിന്റെ സംസ്‌കാരമെന്നും പറഞ്ഞു.
ക്ഷേത്രങ്ങള്‍ വീണ്ടെടുക്കാന്‍ ഹിന്ദുക്കള്‍ രാഷ്ട്രീയ നിലപാട് സ്വീകരിക്കാറില്ലയെന്നും രാഷ്ട്രീയമായി ഹിന്ദുക്കള്‍ സംഘടിക്കാത്ത പക്ഷം ഭൂരിഭാഗമുള്ള പ്രദേശങ്ങളില്‍ പോലും ന്യൂനപക്ഷമായി മാറേണ്ട അവസ്ഥയുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.