ജയ്പൂർ: എപ്പോഴും ചാണകവും, പുല്ലും മണക്കുന്ന തൊഴുത്ത്, കൂട്ടിന് ഇടക്കിടെയുള്ള പശുക്കളുടെ കരച്ചിൽ രാജസ്ഥാൻ ജുഡീഷ്യൽ സർവ്വീസസിന്റെ പരീക്ഷക്ക് പഠിക്കുമ്പോൾ രാജസ്ഥാൻ ഉദയ്പൂർ ഗ്രാമത്തിലെ സൊനാൽ ശർമ്മക്കുള്ള കൂട്ട് ഇവയൊക്കെയായിരുന്നു.  തടിച്ച നിയമ പുസ്തകങ്ങൾ വെക്കാൻ ഒരു മേശ പോലും ഇല്ലാതിരുന്ന സൊനാലിന്റെ വീട്ടിൽ ഒഴിഞ്ഞ വെളിച്ചെണ്ണ ടിന്നുകൾ‌ ഒരുമിച്ചടുക്കിയുണ്ടാക്കിയ താത്കാലിക മേശയിൽ പുസ്തകങ്ങൾ‌ വെച്ചാണ് അവൾ പഠിച്ചിരുന്നത്. കഠിനാദ്വാനവും, നിരന്തര പരശ്രമവും വിജയത്തിന് വഴിമാറിയപ്പോൾ സൊനാലിനെ കാത്തിരുന്നത് രാജസ്ഥാനിലെ ഫസ്റ്റ് ക്ലാസ് ജുഡിഷ്യൽ മജിസ്ട്രേറ്റ് എന്ന പദവിയായിരുന്നു. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഉദയ്പൂരിലെ പാൽ വിൽപ്പനക്കാരൻ ക്യാലിലാൽ ശർമ്മയുടെ നാല് മക്കളിലെ രണ്ടമതായണ് സൊനാൽ ജനിച്ചത്. പശുക്കൾ‌ക്ക് പുല്ല് പറിച്ചും, ചാണകം വാരിയും, അച്ഛനൊപ്പം പാൽ വിൽക്കാനും പോയാണ് കൊച്ചു സൊനാലിന്റെ കുട്ടിക്കാലം. ഇതിനിടയിൽ പഠനവും മുന്നോട്ട് പോയി, പുലർച്ചെ നാല് മണിക്ക് ആരംഭിക്കുന്ന ജോലികൾ രാവിലെ സ്കളിൽ പോകുന്നിടം വരെ. വൈകീട്ടെത്തിയാലും ജോലികൾ അങ്ങിനെ തന്നെ. ഇടക്ക് കിട്ടുന്ന സമയം അത്രയും സൊനാൽ പഠനത്തിനായി മാറ്റി. ബിരുദത്തിനും, എൽ.എൽ.ബിക്കും എൽ.എൽ.എമ്മിനും ഗോൾഡ് മെഡൽ. പഠിച്ച ക്ലാസുകളിലെല്ലാം ഒന്നാമത് സൊനാലായിരുന്നു.  വലിയ തുക കൊടുത്ത് കോച്ചിങ്ങിൽ മജിസ്റ്റീരിയൽ പരീക്ഷക്ക്  പഠിക്കാൻ സൊനാലിന് ശേഷിയുണ്ടായിരുന്നില്ല. സൈക്കിളിൽ ലൈബ്രറിയിൽ പോയായിരുന്നു പഠനം. 


ALSO READ: CBSE Board Exams 2021: ആശങ്കകള്‍ക്ക് വിരാമം, പരീക്ഷ തിയതി 31ന് പ്രഖ്യാപിക്കും


2019ൽ പരീക്ഷയുടെ റിസൾട്ടിൽ ഒരുമാർക്കിന്റെ കുറവിൽ സൊനാൽ വെയിറ്റിംഗ് ലിസ്റ്റിലായിരുന്നു എന്നാൽ നിയമനം ലഭിച്ചവരിൽ‌ ചിലർ എത്താതിരുന്നതിനെ തുടർന്ന് സൊനാലിനടക്കം ഏഴു പേർക്ക് നിയമന ശുപാർശ എത്തി.  ഒടുവിൽ 26-ാം വയസ്സിൽ ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റിന്റെ (First Class Magistrate) ചുമതല. സൊനാൽ ഒരു മാതൃകയാണ്.


ALSO READ: ജനുവരി മുതൽ ഇനി LPG സിലിണ്ടറിന്റെ വില ആഴ്ചതോറും നിശ്ചയിക്കും!


''കുട്ടിക്കാലത്ത് എന്റെ ചെരുപ്പകളിൽ ചാണകം മണത്തിരുന്നു, പാൽ വിൽപ്പനക്കാരന്റെ മകളാണ് എന്ന് പറയാൻ എനിക്ക് നാണക്കേടു പോലും തോന്നി എന്നാൽ ഇന്നതൊന്നുമില്ല. ഞാനതിൽ അഭിമാനം കൊള്ളുന്നു എന്റെ പഠനത്തിനായി അച്ഛൻ ഒരുപാട് ലോണുകൾ (Loan) എടുത്തിട്ടുണ്ട്. അതെല്ലാം ഇനി വീട്ടണം''- സൊനാൽ പറഞ്ഞു.


കൂടുതൽ വാർത്തകൾക്കായി! ഉടൻ Download ചെയ്യൂ! ZeeHindustanAPP


android Link - https://bit.ly/3b0IeqA
ios Link - https://apple.co/3hEw2hy