New Delhi: കർഷക സമരത്തിന്റെ പേരിൽ ഇന്ത്യയെ വിമർശിച്ച Pop Singer Rihanna, Swedish സമൂഹിക പ്രവർത്തക ​Greta Thunberg മുൻ Porn Star Mia Khalifa എന്നിവർക്കെതിരെ കേന്ദ്ര വിദേശകാര്യ മന്ത്രാലയം. കാര്യങ്ങളുടെ വസ്തുത മനസിലാക്കാതെ വിമർശനം ഉയർത്തുന്നത് ശരിയായ നടപടിയല്ലെന്ന് വിദേശകാര്യ വക്താവ് അനുരാ​ഗ് ശ്രീവാസ്തവ ട്വിറ്ററിൽ പങ്കുവെച്ച് പ്രസ്താവനിയിലൂടെ ആറിയിച്ചു.



COMMERCIAL BREAK
SCROLL TO CONTINUE READING

കർഷക സമരം (Farmers Protest) പേലെയുള്ള പ്രശ്നങ്ങളിൽ അഭിപ്രായം പറയുമ്പോൾ ആ വിഷയവുമായി കൃത്യമായ വിവരങ്ങൾ അറിഞ്ഞിരിക്കണമെന്നാണ് പ്രസ്താവനയിൽ പറയുന്നത്. സോഷ്യൽ മീഡിയിൽ സെൻസേഷണൽ ആകുന്ന ഹാഷ്ടാ​ഗുകൾ സെലിബ്രേറ്റികളായുള്ളവർ ഉപയോ​ഗിക്കുമ്പോൾ നിരുത്തരവ‍ദിത്വപരമായതാണെന്നാണ് വിദേശകാര്യ മന്ത്രാലയത്തിന്റെ വിമർശനം. 


ALSO READ: Petrol Price: രാമന്‍റെ ഇന്ത്യയില്‍ പെട്രോളിന് 93 രൂപ, സീതയുടെ നേപ്പാളില്‍ 53 രൂപ, രാവണന്‍റെ ലങ്കയില്‍ 51 രൂപ, പരിഹസിച്ച് സുബ്രഹ്മണ്യന്‍ സ്വാമി


കുടാതെ ചെറിയൊരു വിഭാ​ഗം വരുന്ന കർഷകർ മാത്രം കേന്ദ്ര സർക്കാരിന്റെ കർഷക നിയമത്തിനെതിരെയുള്ളതെന്നാണ് (Farms Law) വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രസ്താവനയിൽ പറയുന്നത്. സർക്കാർ ഈ കർഷകർ ആവശ്യപ്പെട്ട ചർച്ചയിൽ നൽകാമെന്ന് അറിയിച്ചിട്ടുമുണ്ടെന്ന് പ്രസ്താവനയിൽ പറയുന്നു. 


ALSO READ: Delhi Blast: അന്വേഷണം എന്‍.ഐ.എക്ക് കൈമാറി,ഉത്തരവ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റേത്


സർക്കാർ കർഷകരുമായി 11 തവണ ചർച്ച നടത്തിയെന്നും. അടുത്ത ഒന്നര വർഷത്തേക്ക് നിയമം നടപ്പിലാക്കില്ലെന്നും കേന്ദ്ര സർക്കാർ ഉറപ്പ് നൽകിട്ടുണ്ടെന്നും വിദേശകാര്യ മന്ത്രാലയം (MEA) അറിയിച്ചു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക