New Delhi: രാജ്യത്തെ ഇന്ധനവിലക്കയറ്റത്തില്‍ സര്‍ക്കാരിനെ പരിഹസിച്ച് BJP രാജ്യസഭ എംപി സുബ്രഹ്‌മണ്യന്‍ സ്വാമി...
രാമന്‍റെ ഇന്ത്യയില്‍ പെട്രോളിന് 93 രൂപ, സീതയുടെ നേപ്പാളില്‍ 53 രൂപ, രാവണന്‍റെ ലങ്കയില്‍ 51 രൂപ എന്നായിരുന്നു സുബ്രഹ്മണ്യന്‍ സ്വാമിയുടെ (Subramanian Swamy) ട്വീറ്റ്...
ആഗോള വിപണിയില്‍ അസംസ്‌കൃത എണ്ണയുടെ വില താരതമ്യേന കുറവായിരുന്നിട്ടും രാജ്യത്ത് ഇന്ധനവില (Fuel Price) സെഞ്ച്വറിയടിക്കാന്‍ ഒരുങ്ങുകയാണ്. ഇതിനെയാണ് സുബ്രഹ്മണ്യന്‍ സ്വാമി വിമര്‍ശിച്ചത്.
മുംബൈയില്‍ 92.86 രൂപയാണ് പെട്രോള്‍ (Petrol) വില. ഡീസലിന് (Diesel) 86.30 രൂപയും. ഡല്‍ഹിയില്‍ യഥാക്രമം 33.30 രൂപയും 76.48 രൂപയുമാണ് വില.
Also read: Budget 2021: Petrol ന് 2.5 രൂപയും ഡീസലിന് 4 രൂപ യും Agri Infra Cess ഏർപ്പെടുത്തി; വില വർധിക്കില്ല
പാർട്ടിയിൽ അദ്ദേഹത്തിന് അര്‍ഹതപ്പെട്ട പരിഗണന നല്‍കാതെ മാറ്റിനിര്‍ത്തിയതിനാലാണ് സ്വാമി ഇത്തരത്തില്‍ വിമര്‍ശങ്ങള്‍ ഉയര്‍ത്തുന്നത് എന്നാണ് ഭാഷ്യം. അടുത്തിടെയായി നിരവധി തവണ അദ്ദേഹം മോദി സര്‍ക്കാരിനെതിരെ വിരല്‍ ചൂണ്ടിയിരുന്നു....
— Subramanian Swamy (@Swamy39) February 2, 2021
എന്നാല്‍, കഴിഞ്ഞ ദിവസം അവതരിപ്പിച്ച ബജറ്റില്‍ പെട്രോളിയം ഉത്പന്നങ്ങള്‍ക്ക് കര്‍ഷകസെസ് ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍, എക്‌സൈസ് തീരുവ കുറച്ചതിനാല്‍ വില സാധാരണക്കാരെ ബാധിക്കില്ല എന്നാണ് കേന്ദ്ര സര്‍ക്കാര്‍ ഉറപ്പു നല്‍കിയിരിയ്ക്കുന്നത്...