ന്യൂഡൽഹി: കാനഡ ആസ്ഥാനമായുള്ള ​ഗുണ്ടാനേതാവ് ലഖ്ബീർ സിംഗ് ലാൻഡയെ ഭീകരനായി പ്രഖ്യാപിച്ച് ആഭ്യന്തര മന്ത്രാലയം. ഖാലിസ്ഥാനി ഭീകരൻ ഹർദീപ് സിംഗ് നിജ്ജാറിനെ കൊലപ്പെടുത്തിയതിൽ കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ നേരത്തെ ഇന്ത്യയ്ക്ക് പങ്കുണ്ടെന്ന് പ്രസ്താവിച്ചതിനെ തുടർന്ന് ഇന്ത്യ-കാനഡ നയതന്ത്ര ബന്ധത്തിൽ നിലനിൽക്കുന്ന സംഘർഷത്തിന്റെ പശ്ചാത്തലത്തിലാണ് പുതിയ നീക്കം.


COMMERCIAL BREAK
SCROLL TO CONTINUE READING

ലാൻഡയും കൂട്ടാളികളും പഞ്ചാബിലെ സമാധാനവും ക്രമസമാധാനവും തകർക്കാൻ ഗൂഢാലോചന നടത്തി, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ കൊലപാതകങ്ങളും കൊള്ളകളും മറ്റ് ദേശവിരുദ്ധ പ്രവർത്തനങ്ങളും നടത്തിയെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കുന്നു. 2017 മുതൽ കാനഡയിൽ താമസിക്കുന്ന ലാൻഡ 2022-ൽ പഞ്ചാബ് പോലീസ് ഇന്റലിജൻസ് ആസ്ഥാനത്തിനും പഞ്ചാബിലെ സാർഹലി പോലീസ് സ്റ്റേഷനും നേരെ നടത്തിയ ആർപിജി ആക്രമണം ഉൾപ്പെടെ നിരവധി തീവ്രവാദ കേസുകളിലെ മുഖ്യ സൂത്രധാരനാണെന്ന് ഇന്ത്യൻ ദേശീയ അന്വേഷണ ഏജൻസി നേരത്തെ വ്യക്തമാക്കിയിരുന്നു.


ALSO READ: കൊച്ചി മെട്രോയുടെ സർവീസ് സമയം വർധിപ്പിച്ചു; ജനുവരി ഒന്നിന് പുലർച്ചെ ഒരുമണിവരെ സർവീസ് നടത്തും


ഈ വർഷം ഓഗസ്റ്റിൽ, ലാൻഡയുടെ ജന്മ​ഗ്രാമത്തിലെ സ്വത്ത് കണ്ടുകെട്ടാൻ എൻഐഎ പ്രത്യേക കോടതി ഉത്തരവിട്ടിരുന്നു. 1967 ലെ യുഎ (പി) നിയമത്തിലെ സെക്ഷൻ 33 (5) പ്രകാരം എൻഐഎ കോടതിയുടെ ഉത്തരവ് പ്രകാരം, ലാൻഡയുടെ ജന്മഗ്രാമത്തിലുള്ള സ്വത്ത് കണ്ടുകെട്ടി. 2023 ജൂലൈ 27 ന് ലാൻഡയെ കുറ്റവാളിയായി പ്രഖ്യാപിച്ചിരുന്നു. തുടക്കത്തിൽ ക്രിമിനൽ, ഗുണ്ടാസംഘങ്ങളുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്ന ലാൻഡ കാനഡയിൽ നിന്ന് ഇന്ത്യാ വിരുദ്ധ പ്രവർത്തനങ്ങൾ തുടരുകയായിരുന്നുവെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.