അരിക്കൊമ്പന്‍ തമിഴ്നാട് വനാതിര്‍ത്തിയില്‍ തന്നെ തുടരുന്നു. തമിഴ്‌നാട് വനം വകുപ്പ് നിരീക്ഷണം ശക്തമാക്കി. ഷണ്മുഖ നദി ഡാം പരിസരത്താണ് അരിക്കൊമ്പൻ കൂടുതല്‍ സമയം ചിലവഴിക്കുന്നതെന്നാണ് ജിപിഎസ് സി​ഗ്നലിൽ നിന്ന് വ്യക്തമാകുന്നത്. വനം വകുപ്പിന്റെ ഒരു സംഘം ആനയെ നേരിട്ട് കണ്ടു. ഷണ്മുഖ നദി ഡാമില്‍ വെള്ളം കുടിക്കാന്‍ എത്തിയ ആനയെ കണ്ടതായി നാട്ടുകാരും പറയുന്നുണ്ട്.


COMMERCIAL BREAK
SCROLL TO CONTINUE READING

മേഘമല കടുവാ സങ്കേതത്തിന്റെ ദിശയിലേക്കാണ് അരിക്കൊമ്പന്‍ സഞ്ചരിക്കുന്നതെന്നാണ് വ്യക്തമാകുന്നത്. നിലവില്‍ ആനയ്ക്ക് ആരോഗ്യ പ്രശ്‌നങ്ങളില്ലെന്നാണ് വനംവകുപ്പ് ഉദ്യോ​ഗസ്ഥർ പറയുന്നത്. വനംവകുപ്പ് നിരീക്ഷണം തുടരുകയാണ്. അരിക്കൊമ്പൻ ദൗത്യത്തിനായി വനം വകുപ്പ് പ്രത്യേക ആദിവാസി സംഘത്തെ കമ്പത്ത് നിയോ​ഗിച്ചിട്ടുണ്ട്.


ALSO READ: Arikomban: അരിക്കൊമ്പൻ വീണ്ടും ജനവാസ മേഖലയിൽ; മയക്കുവെടി വയ്ക്കുന്നതിലും നിരവധി വെല്ലുവിളികൾ


മുതുമല ആന സംരക്ഷണ കേന്ദ്രത്തിലെ അഞ്ചംഗ ആദിവാസി സംഘമാണ് കമ്പത്ത് എത്തിയത്. ഇവർ ആനയ ഉള്‍വനത്തിലേക്ക് തുരത്താനുള്ള ശ്രമങ്ങൾ നടത്തും. ജനവാസ കേന്ദ്രത്തിലേക്ക് ഇറങ്ങിയാല്‍ മയക്കുവെടി വയ്ക്കാനുള്ള സംഘവും സജ്ജമാണ്. അരിക്കൊമ്പൻ ജനവാസ മേഖലയിലേക്ക് ഇറങ്ങിയാൽ മയക്കുവെടി വയ്ക്കാനാണ് വനംവകുപ്പിന്റെ തീരുമാനം.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.