Mission UP 2022: ഉത്തര്‍ പ്രദേശില്‍ തുടര്‍ ഭരണം ഉറപ്പിക്കാന്‍ അമിത് ഷാ, നേതാക്കളുമായി നിര്‍ണ്ണായക ചര്‍ച്ച
അടുത്ത വര്‍ഷം തുടക്കത്തില്‍ നടക്കാനിരിയ്ക്കുന്ന ഉത്തര്‍ പ്രദേശ് നിയമസഭ തിരഞ്ഞെടുപ്പിനുള്ള തയ്യാറെടുപ്പിലാണ് BJP.
Varanasi: അടുത്ത വര്‍ഷം തുടക്കത്തില്‍ നടക്കാനിരിയ്ക്കുന്ന ഉത്തര്‍ പ്രദേശ് നിയമസഭ തിരഞ്ഞെടുപ്പിനുള്ള തയ്യാറെടുപ്പിലാണ് BJP.
നിയമസഭ തിരഞ്ഞെടുപ്പ് മുന്നോരുക്കങ്ങളുടെ ഭാഗമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ (Amit Shah) ഇന്ന് വാരണാസി സന്ദര്‍ശിക്കും. രണ്ടു ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി സംസ്ഥാനത്തെത്തുന്ന അദ്ദേഹം BJP നേതാക്കളുമായി നിര്‍ണ്ണായക ചര്‍ച്ച നടത്തും. അമിത് ഷായുടെ അദ്ധ്യക്ഷതയില്‍ നടക്കുന്ന അവലോകന യോഗത്തില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് , സംസ്ഥാനത്തെ പ്രമുഖ നേതാക്കള്‍ അടക്കം പങ്കെടുക്കുമെന്നാണ് റിപ്പോര്‍ട്ട്.
98 ജില്ലാ അദ്ധ്യക്ഷന്മാര്‍, ജില്ലാ ഭാരവാഹികൾ, 403 നിയമസഭാ മണ്ഡലങ്ങളുടെ ചുമതലയുള്ളവർ, സംസ്ഥാനത്തെ ആറ് പ്രാദേശിക പ്രസിഡന്റുമാർ, മുതിർന്ന പ്രവർത്തകർ, സഹഭാരവാഹികൾ എന്നിവരും യോഗത്തിൽ പങ്കെടുക്കും. യോഗത്തില്‍ സംസ്ഥാനത്തുടനീളമുള്ള എല്ലാ സംഘടനാ പ്രവർത്തകരെയും അമിത് ഷാ അഭിസംബോധന ചെയ്യും. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള മുന്നൊരുക്കങ്ങളെക്കുറിച്ച് ചർച്ചകൾ നടത്തും.
സംസ്ഥാനത്ത് വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പട്ട തന്ത്രങ്ങൾ മെനയുക എന്നതാണ് സന്ദര്‍ശനത്തിന്‍റെ മുഖ്യ അജണ്ട. കൂടാതെ, സന്ദര്‍ശന വേളയില്‍ നിരവധി ഒദ്യോഗിക പരിപാടികളിലും അദ്ദേഹം പങ്കെടുക്കും. സമാജ്‌വാദി പാർട്ടി അദ്ധ്യക്ഷന്‍ അഖിലേഷ് യാദവിന്‍റെ പാർലമെന്റ് മണ്ഡലമായ അസംഗഢിൽ ഒരു സർവകലാശാലയ്ക്ക് അദ്ദേഹം തറക്കല്ലിടും.
ദേശീയ രാഷ്ട്രീയത്തില്‍ ഏറെ പ്രാധാന്യമുള്ള സംസ്ഥാനമാണ് ഉത്തര്‍ പ്രദേശ്. രാജ്യത്തെ ഏറ്റവും വലിയ സംസ്ഥാനമായ ഉത്തര്‍ പ്രദേശില്‍ അധികാരം നേടുക എന്നത് രാഷ്ട്രീയ പാര്‍ട്ടികളെ സംബന്ധിച്ചിടത്തോളം നിര്‍ണ്ണായകമാണ്. അതിനാല്‍, സംസ്ഥാനത്തെ പ്രമുഖ പാര്‍ട്ടികളായ BJP, സമാജ് വാദി പാര്‍ട്ടി, കോണ്‍ഗ്രസ് ബഹുജന്‍ സമാജ് പാര്‍ട്ടി തുടങ്ങി മറ്റ് ചെറു പാര്‍ട്ടികളും ശക്തമായി രംഗത്തുണ്ട്.
Also Read: Mission UP 2022: ഉത്തര്‍ പ്രദേശില്‍ നവംബര്‍ 14 മുതല്‍ കോണ്‍ഗ്രസ് പദയാത്ര
2024ലെ പൊതുതെരഞ്ഞെടുപ്പിന് മുന്നോടിയായി രാഷ്ട്രീയ പ്രാധാന്യമുള്ള സംസ്ഥാനത്ത് വിജയകരമായ 5 വര്‍ഷങ്ങള്‍ക്ക് ശേഷം മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വീണ്ടും ജനവിധി തേടുകയാണ്. അടുത്ത വർഷം നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി യോഗി ആദിത്യനാഥിനെ പ്രധാനമന്ത്രിയും അമിത് ഷായും ഉൾപ്പെടെയുള്ള ബിജെപി നേതാക്കൾ ഇതിനകം പിന്തുണച്ചിരുന്നു.
അതേസമയം, നിയമസഭാ തിരഞ്ഞെടുപ്പിൽ തന്‍റെ പാർട്ടി 300-ലധികം സീറ്റുകൾ നേടുമെന്നും യോഗി ആദിത്യനാഥ് വീണ്ടും അധികാരത്തിലെത്തുമെന്നും ഷാ ആത്മവിശ്വാസം പ്രകടിപ്പിച്ചു. 2017ൽ 403 അംഗ നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പിൽ 312 സീറ്റും 39.67% വോട്ടും നേടി ബിജെപി വൻ വിജയം ഉറപ്പിച്ചുവെന്നത് ഈയവസരത്തില്‍ ശ്രദ്ധിക്കേണ്ടതാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...