ന്യൂഡല്‍ഹി: 20 എംഎൽഎമാരെ അയോഗ്യരാക്കിയതിനെതിരെ ആം ആദ്മി പാര്‍ട്ടി നൽകിയ ഹര്‍ജി ഡല്‍ഹി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിലേയ്ക്ക് മാറ്റി. കൂടാതെ ഹര്‍ജിയില്‍ തീരുമാനമാകുംവരെ ഡല്‍ഹി ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഒരു ഉത്തരവും പുറപ്പെടുവിക്കാന്‍ പാടില്ല എന്ന ഡല്‍ഹി ഹൈക്കോടതി ഉത്തരവ് നിലനില്‍ക്കുന്നെന്നും കോടതി അറിയിച്ചു.


COMMERCIAL BREAK
SCROLL TO CONTINUE READING

തങ്ങളുടെ ഭാഗം കേൾക്കാതെയാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ ശുപാര്‍ശ നൽകിയതെന്നും എംഎൽഎമാര്‍ പ്രതിഫലം കൈപ്പറ്റാതെയാണ് പാര്‍ലമെന്‍ററി സെക്രട്ടറി സ്ഥാനം വഹിച്ചതെന്നും ചൂണ്ടിക്കാണിച്ചാണ് ആംആദ്മി പാര്‍ട്ടി ഹര്‍ജി നല്‍കിയത്. അതുകൂടാതെ പാര്‍ലമെന്‍ററി സെക്രട്ടറി പദവി നേരത്തെ ഹൈക്കോടതി റദ്ദാക്കിയതാണെന്നും ഹര്‍ജിയിൽ പറയുന്നു.