ന്യൂഡൽഹി: ഇരട്ടപ്പദവിയുടെ പേരിൽ ആം ആദ്​മി പാർട്ടിയുടെ 20 എം.എൽ.എമാരെ അയോഗ്യരാക്കിയ  രാഷ്​​ട്രപതിയുടെ നടപടിയെ രൂക്ഷമായി വിമർശിച്ച്​ മുതിർന്ന ബി.ജെ.പി നേതാവ്​ യശ്വന്ത്​ സിൻഹ. രാഷ്​ട്രപതിയുടെ ഈ തീരുമാനം നീതി നിഷേധമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. 


COMMERCIAL BREAK
SCROLL TO CONTINUE READING

എം.എൽ.എ മാരുടെ ഭാഗം കേൾക്കാതെയാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ ശുപാര്‍ശ നൽകിയതെന്നും ഹൈക്കോടതി വിധിവരുന്നതുവരെ കാത്തിരിക്കാനും തയാറായില്ല എന്നും അദ്ദേഹം കുറ്റപ്പെടുത്തി. 


തുഗ്ലക്കിയൻ​ പരിഷ്​കാരങ്ങളോട്​ കിടപിടിക്കുന്നതാണ്​ എം.എൽ.എമാരെ അയോഗ്യരാക്കിയ നടപടിയെന്നും സിൻഹ ട്വീറ്റ്​ ചെയ്​തു. യശ്വന്ത്​ സിൻഹയുടെ പ്രതികരണത്തോട് പൂര്‍ണ്ണ പിന്തുണ നല്‍കി ശത്രുഘന്‍ സിൻഹയും രംഗത്തെത്തി.


തന്‍റെ പാര്‍ട്ടിയുടെ തീരുമാനങ്ങളോടും നടപടികളോടും സ്വതന്ത്രമായ രീതിയില്‍ അദ്ദേഹം പ്രതികരിക്കുന്നത് ഇതാദ്യമല്ല. മുന്‍പ് ജിഎസ്ടി, നോട്ട് നിരോധനം തുടങ്ങിയ വിഷയങ്ങളിലും അദ്ദേഹം പാര്‍ട്ടിയ്ക്കെതിരെ ശബ്ദമുയര്‍ത്തിയിരുന്നു. 


എന്നാല്‍, എം.എൽ.എമാ​െര അയോഗ്യരാക്കാനുള്ള തീരുമാനം രാഷ്​ട്രീയ പ്രേരിതമാണെന്നും ജധാനധിപത്യ ധ്വംസനമാണെന്നും ആം ആദ്​മി പാർട്ടി പ്രതികരിച്ചു.  


അതേസമയം, 20 എംഎൽഎമാരെ അയോഗ്യരാക്കിയതിനെതിരെ ആം ആദ്മി പാര്‍ട്ടി നൽകിയ ഹര്‍ജി ഡല്‍ഹി ഹൈക്കോടതി മാര്‍ച്ച്‌ 20ന് പരിഗണിക്കും.