Model Tenancy Act: ഇനി വാടകയ്ക്ക് നല്കുന്നവര് രാജാവ്, പുതിയ വാടക നിയമത്തിന് അംഗീകാരം
പുതിയ വാടക നിയമത്തിന് കേന്ദ്ര സര്‍ക്കാര്‍ അംഗീകാരം നല്‍കി. എല്ലാത്തരത്തിലും ഉടമകള്‍ക്ക് സഹായകമാവുംവിധമാണ് നിയമത്തില്‍ പരിഷ്ക്കാരങ്ങള്‍ വരുത്തിയിരിയ്കുന്നത്...
New Delhi: പുതിയ വാടക നിയമത്തിന് കേന്ദ്ര സര്‍ക്കാര്‍ അംഗീകാരം നല്‍കി. എല്ലാത്തരത്തിലും ഉടമകള്‍ക്ക് സഹായകമാവുംവിധമാണ് നിയമത്തില്‍ പരിഷ്ക്കാരങ്ങള്‍ വരുത്തിയിരിയ്കുന്നത്...
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ (PM Modi) അദ്ധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗമാണ് വാടക നിയമത്തിന് ( Law of Rent) അംഗീകാരം നല്‍കിയത്. കേന്ദ്ര മന്ത്രിസഭാ പാസാക്കിയ ഈ നിയമത്തിന്‍റെ അടിസ്ഥാനത്തില്‍ സംസ്ഥാനങ്ങള്‍ക്ക് നിലവിലുള്ള വാടക നിയമങ്ങള്‍ ഉചിതമായ രീതിയില്‍ ഭേദഗതി ചെയ്യുകയോ പുതിയ നിയമനിര്‍മ്മാണം നടത്തുകയോ ചെയ്യാന്‍ സാധിക്കും.
കേന്ദ്ര മന്ത്രിസഭ പാസാക്കിയ പുതിയ വാടക നിയമം ഉടമകള്‍ക്ക് ഏറെ പിന്തുണ നല്‍കുന്നതാണ്. പുതിയ നിയമം അനുസരിച്ച് ഉടമകള്‍ക്ക് മുന്‍കൂറായി 2 മാസത്തെ വാടക വാങ്ങിക്കാന്‍ കഴിയും. കൂടാതെ താമസ ആവശ്യത്തിന് അല്ലെങ്കില്‍ 6 മാസത്തെ വാടക സെക്യൂരിറ്റി ഡെപ്പോസിറ്റ് (Security Deposit) മുന്‍കൂറായി വാങ്ങാമെന്നും നിയമത്തില്‍ പറയുന്നു. കൂടാതെ, ഉടമകള്‍ക്ക് വാടക കൂട്ടണമെങ്കില്‍ മൂന്ന് മാസം മുന്‍പ് തന്നെ രേഖാ മൂലം വാടകക്കാരെ അറിയിക്കേണ്ടി വരും.
അതേസമയം, വീടോ, കെട്ടിടങ്ങളോ വടകയ്ക്ക് നല്‍കുന്നവരെ സംബന്ധിച്ചിടത്തോളം ഏറെ ആശ്വാസം നല്‍കുന്നതാണ് പുതിയ നിയമങ്ങള്‍. കാരണം, വാടക കാലാവധിയ്ക്ക് ശേഷം വാടകക്കാര്‍ വീട് ഒഴിയാന്‍ മടികാട്ടിയാല്‍ ഉടമയ്ക്ക് കോടതിയെ സമീപിക്കുക എന്ന ഒരു പോംവഴി മാത്രമേ അവശേഷിച്ചിരുന്നുള്ളൂ. കോടതി നടപടികള്‍ വര്‍ഷങ്ങള്‍ നീളുമെന്നത് വാസ്തവമാണ്. ആ കാലയളവില്‍ വാടക ലഭിക്കുക പോലും ലഭിച്ചെന്നുവരില്ല
എന്നാല്‍, പുതിയ നിയമം നിലവില്‍ വന്നതോടെ ആ അവസ്ഥയ്ക്ക് മാറ്റം വരും. പുതിയ നിയമം അനുസരിച്ച് വാടക കരാര്‍ അവസാനിക്കുന്നതോടെ വാടകക്കാരന് കെട്ടിടം ഒഴിയണം. അഥവാ വാടകക്കാര്‍ കെടിടം ഒഴിയാന്‍ വിസമ്മതിച്ചാല്‍ 6 മാസം കൂടി താമസിക്കാം. എന്നാല്‍, ആദ്യത്തെ രണ്ടു മാസം നിലവില്‍ നല്‍കുന്ന വാടകയുടെ ഇരട്ടി നല്‍കണം. ശേഷമുള്ള 4 മാസം വാടകയുടെ നാലിരട്ടിയാണ് നല്‍കേണ്ടത്.
പുതിയ നിയമം നിലവില്‍ വരുന്നതോടെ രാജ്യത്തുടനീളമുള്ള വാടക ഭവനങ്ങളുമായി ബന്ധപ്പെട്ട നിയമപരമായ ചട്ടക്കൂട് മാറ്റാന്‍ സഹായിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി. നിയമം നിലവില്‍ വരുന്നതോടെ വാടക ഭവന വിപണി ഊര്‍ജ്ജസ്വലവും സുസ്ഥിരവും സമഗ്രവുമായി മാറുമെന്നുമാണ് പ്രതീക്ഷ. കൂടാതെ, വാടക ഭവന ആവശ്യങ്ങള്‍ക്കായി ഒഴിഞ്ഞ വീടുകള്‍ തുറന്നു കൊടുക്കുന്നതിന് ഈ മാതൃകാ നിയമം സഹായിക്കും. വന്‍തോതിലുള്ള ഭവന ക്ഷാമം പരിഹരിക്കുന്നതിനും പുതിയ നിയമം സഹായകമാവുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...