Newdelhi: ഒാരോ സംസ്ഥാനങ്ങൾക്കും നൽകിയ വെൻറിലേറ്ററുകൾ എവിടെയെന്ന് പ്രധാനമന്ത്രി. കോവിഡുമായി (Covid19) ബന്ധപ്പെട്ട് ചേർന്ന അവലോകന യോഗത്തിലാണ് പ്രധാനമന്ത്രി ഇതാവശ്യപ്പെട്ടത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

കേ​ന്ദ്രം ന​ല്‍​കി​യ വെ​ന്‍റി​ലേ​റ്റ​റു​ക​ള്‍ (ventilators) സ്ഥാ​പി​ച്ചി​രു​ന്നോ നി​ല​വി​ല്‍ അ​വ​യു​ടെ പ്ര​വ​ര്‍​ത്ത​നം എ​ന്നി​വ സം​ബ​ന്ധി​ച്ച്‌ റി​പ്പോ​ര്‍​ട്ട് ന​ല്‍​കാ​നാ​ണ് ആ​വ​ശ്യ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. മറ്റ് ചി​ല സം​സ്ഥാ​ന​ങ്ങ​ള്‍ കേ​ന്ദ്രം ന​ല്‍​കി​യ വെ​ന്‍റി​ലേ​റ്റ​റു​ക​ള്‍ ആ​ശു​പ​ത്രി​ക​ളി​ല്‍ സ്ഥാ​പി​ച്ചി​ല്ലെ​ന്ന മാ​ധ്യ​മ റി​പ്പോ​ര്‍​ട്ടു​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പ്രധാനമന്ത്രിയുടെ നടപടി.


ALSO READ: 15 ദിവസത്തിനുള്ളിൽ 1.92 കോടി വാക്സിൻ ഡോസുകൾ സൗജന്യമായി നൽകുമെന്ന് കേന്ദ്രം


പ​ഞ്ചാ​ബി​ലെ ഫ​രീ​ദ്‌​കോ​ട്ടി​ലെ സ​ര്‍​ക്കാ​ര്‍ ആ​ശു​പ​ത്രി​യി​ലടക്കം സാ​ങ്കേ​തി​ക ത​ക​രാ​റു​ക​ള്‍ മൂലം ഉ​പ​യോ​ഗി​ക്കാ​തെ കി​ട​ക്കു​ന്നു​വെ​ന്ന റി​പ്പോ​ര്‍​ട്ടു​ക​ള്‍ ആ​രോ​ഗ്യ മ​ന്ത്രാ​ല​യം ക​ഴി​ഞ്ഞ ദി​വ​സം പരിശോധിച്ചിരുന്നു.


ALSO READ: Covid Updates India: രാജ്യത്ത് 3.26 ലക്ഷം പേർക്ക് കൂടി കോവിഡ് രോഗബാധ സ്ഥിരീകരിച്ചു; മരണ നിരക്കിൽ നേരിയ ഇടിവ്


ആരോഗ്യവകുപ്പിന്റെ ഉന്നത തല ഉദ്യോഗസ്ഥരുൾപ്പെടെ മോദിയുടെ യോഗത്തിൽ പങ്കെടുത്തു. ടെസ്റ്റ് പോസിറ്റി നിരക്ക് കൂടുതലുള്ള പ്രദേശങ്ങളിൽ പരിശോധന വർദ്ധിപ്പിക്കുക, വാക്‌സിനേഷൻ വേഗത്തിലാക്കുക, ഗ്രാമങ്ങളിൽ ആരോഗ്യപരമായ വികസനം വരുത്തുക എന്നിവയായിരുന്നു യോഗത്തിൽ ചർച്ച ചെയ്തത്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക