Modi 3.0: മോദി 3.0; ടൂറിസം മുതൽ പെട്രോളിയം വരെ! സുരേഷ് ഗോപിയുടെ വകുപ്പുകൾ ഇവയൊക്കെ
കേരളത്തിൽ നിന്നുള്ള രണ്ടാമത്തെ മന്ത്രിയായ ജോർജ് കുര്യനും രണ്ടു വകുപ്പുകൾ നൽകിയിട്ടുണ്ട്. ന്യൂനപക്ഷകാര്യം, ഫിഷറീസ് എന്നീ വകുപ്പുകളുടെ സഹമന്ത്രി ചുമതലയാണ് ജോർജ് കുര്യൻ വഹിക്കുക.
ന്യൂഡൽഹി: മൂന്നാം മോദി സർക്കാർ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റതിന് പിന്നാലെ മന്ത്രിമാരുടെ വകുപ്പുകൾ പ്രഖ്യാപിച്ചു. ടൂറിസം, പെട്രോളിയം, പ്രകൃതിവാതകം വകുപ്പുകളുടെ ചുമതലയാണ് സഹമന്ത്രിയായ സുരേഷ് ഗോപി എം പിക്ക് നൽകിയിരിക്കുന്നത്. കേരളത്തിൽ നിന്നുള്ള രണ്ടാമത്തെ മന്ത്രിയായ ജോർജ് കുര്യനും രണ്ടു വകുപ്പുകൾ നൽകിയിട്ടുണ്ട്. ന്യൂനപക്ഷകാര്യം, ഫിഷറീസ് എന്നീ വകുപ്പുകളുടെ സഹമന്ത്രി ചുമതലയാണ് ജോർജ് കുര്യൻ വഹിക്കുക.
നിതിൻ ഗഡ്കരി ഗതാഗതം- ഉപരിതല വകുപ്പ് നിലനിർത്തി, നിർമ്മല സീതാരാമന് ധനകാര്യ വകുപ്പ്. ഗതാഗത വകുപ്പിൽ രണ്ട് സഹമന്ത്രിമാരാണ് ഉള്ളത്. അജയ് ടംടയും ഹർഷ് മൽഹോത്രയും. ആഭ്യന്തരമന്ത്രി - അമിത്ഷാ, എസ് ജയശങ്കർ - വിദേശകാര്യം, അശ്വിനി വൈഷ്ണവ് - റെയിൽവേ മന്ത്രാലയം, വാർത്താ വിതരണം,മനോഹർലാൽ ഖട്ടർ - ഊർജം, ഭവനം , നഗര വികസനം, രാജ്നാഥ് സിംഗ് - പ്രതിരോധ മന്ത്രി, ശ്രീപദ് നായിക്- ഊർജ്ജ സഹമന്ത്രി, ജിതിൻ റാം മാഞ്ചി - ചെറുകിട വ്യവസായം, ശിവരാജ് സിംഗ് ചൗഹാൻ - കൃഷി, ഗ്രാമവികസനം, ജെ പി നദ്ദ - ആരോഗ്യമന്ത്രി, ഹർദീപ് സിംഗ് പുരി - പെട്രോളിയം വകുപ്പ്.
ALSO READ: പൂരം അലങ്കോലമാക്കിയതിന്റെ മുഖ്യ ഉത്തരവാദി സിറ്റി പൊലീസ് കമ്മീഷണർ; റിപ്പോർട്ട് പുറത്ത്
റാം മോഹൻ നായിഡു - വ്യോമയാനം, പിയൂഷ് ഗോയൽ- വാണിജ്യ വകുപ്പ്, HD കുമാരസ്വാമിക്ക് - ഉരുക്ക്, ഖന വ്യവസായം വകുപ്പ്, ചിരാഗ് പസ്വാൻ - കായിക വകുപ്പ്, മൻസുഖ് മാണ്ഡവ്യ - തൊഴിൽ വകുപ്പ്, ധർമ്മേന്ദ്രപ്രധാൻ - വിദ്യാഭ്യാസ മന്ത്രാലയം, പ്രഹ്ലാദ് ജോഷി- ഭക്ഷ്യവകുപ്പ്, ടോക്കാൻ റാം സാഹു - നഗരവികസന സഹമന്ത്രി, ഗജേന്ദ്ര സിംഗ് ഷെഖാവത്ത് - ടൂറിസം, സാംസ്കാരികം, കിരൺ റിജിജു - പാർലമെൻ്ററി കാര്യം, ന്യൂനപക്ഷ ക്ഷേമ വകുപ്പ്, ജ്യോതിരാദിത്യ സിന്ധ്യ - ടെലികോം, വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ, ശോഭ കരന്തലജെ - ചെറുകിട ഇടത്തരം വ്യവസായം ( സഹമന്ത്രി), ഷിപ്പിങ്ങ്, തുറമുഖം - സർബാനന്ദ സോനോവാൾ, വനിത-ശിശുക്ഷേമം - അന്നപൂർണ ദേവി എന്നിങ്ങനെയാണ് വിവിധ മന്ത്രിമാർക്ക് വകുപ്പുകൾ നൽകിയിരിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.