ന്യുഡൽഹി: കോറോണ വൈറസ് ലോകമെങ്ങും പടരുന്നതിനെ തുടർന്ന് ചൈനയിൽ നിന്നും ആഗോള നിക്ഷേപകർ പിന്മാറുകയാണെന്ന് പല റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്.  


COMMERCIAL BREAK
SCROLL TO CONTINUE READING

ഇത് മനസിലാക്കിയാണ് ഇന്ത്യയെ പ്രമുഖ നിക്ഷേപ കേന്ദ്രമാക്കാൻ മോദി സർക്കാർ പദ്ധതിയിടുന്നത്.  അതിന്റെ അടിസ്ഥാനത്തിലാണ് സർക്കാർ  പല തീരുമാനങ്ങളും 20 ലക്ഷം കോടിയുടെ പാക്കേജും പുറപ്പെടുവിച്ചതെന്നാണ് സൂചന.  


Also read:  'ആത്മ നിർഭർ ഭാരത്': ആദായ നികുതി റിട്ടേൺ നൽകാൻ സാവകാശം 


ചൈനയിൽ വ്യാപാരം തുടരുന്നതിനും നിക്ഷേപം നടത്തുന്നതിനും പല പ്രമുഖ കമ്പനികൾക്കുമുള്ള ആശങ്ക മനസിലാക്കിയാണ്  പ്രധാനമന്ത്രി മേക്ക് ഇന്ത്യ പദ്ധതി കൂടുതൽ വിപുലീകരിക്കുന്നതിനും അതിലൂടെ നിരവധി നിക്ഷേപം നമ്മുടെ രാജ്യത്തേക്ക് എത്തിക്കാനുമാണ് കേന്ദ്രസർക്കാർ പദ്ധതിയിടുന്നത്.  


അതിന്റെ ഭാഗമായി ജൂൺ ഒന്നുംമുതൽ പാരാമിലിട്ടറി ക്യാന്റീനുകളിൽ ഇന്ത്യൻ നിർമ്മിത സാധനങ്ങൾ മാത്രമേ വിൽപന നടത്തുകയുള്ളൂവെന്ന് ഇന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചിട്ടുണ്ട്.   രാജ്യം സ്വാശ്രയമായിരിക്കണമെന്നും പ്രാദേശിക ഉൽ‌പ്പന്നങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും ഇന്നലെ രാജ്യത്തെ അഭിസംബോധന ചെയ്തപ്പോൾ പ്രധാനമന്ത്രി പറഞ്ഞിരുന്നു.  അതിന്റെ ഭാഗമായിട്ടായിരുന്നു ഈ നിർദ്ദേശം.  


Also read: അനുഷ്കയുടെയും വിരാടിന്റെയും റൊമാന്റിക് ഫോട്ടോകൾ വൈറൽ ആകുന്നു.. 


ഇരുപത് ലക്ഷം കോടിയുടെ സാമ്പത്തിക പാക്കേജിന്റെ വളരെ കുറച്ച് ഭാഗമാണ് ധനമന്ത്രി നിർമ്മല സീതാരാമൻ ഇന്ന് അവതരിപ്പിച്ചത്.  ചെറുകിട ബ്രാൻഡുകൾക്ക് ആഗോളതലത്തിൽ ഉയരാനുള്ള പിന്തുണ നൽകുമെന്ന് ധനമന്ത്രി ഇന്ന് വ്യക്തമാക്കിയിരുന്നു.  


എന്തായാലും ഈ തീരുമാനങ്ങൾ ഇന്ത്യയെ കൂടുതൽ വളർച്ചയിലേക്ക് എത്തിക്കുമെന്ന കാര്യത്തിൽ സംശയമില്ല.