ദില്ലി: ഗൂഗിളും മെറ്റയും അടക്കമുള്ള ബിഗ് ടെക് കമ്പനികള്‍ രാജ്യത്തെ ഡിജിറ്റല്‍ വാര്‍ത്താ മാധ്യമങ്ങള്‍ക്ക് ഭീഷണിയാകുന്നുവെന്ന് കേന്ദ്ര സര്‍ക്കാര്‍ തിരിച്ചറിയുന്നു. ഇക്കാര്യം വ്യക്തമാക്കുന്നതാണ് അടുത്തിടെ കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രി അശ്വിനി വൈഷ്ണവ് നടത്തിയ പ്രസംഗം. ബിഗ് ടെക് കമ്പനികളുടെ കുത്തക സ്വഭാവം വലിയ ഭീഷണി സൃഷ്ടിക്കുന്നു എന്നും ഇക്കാര്യത്തില്‍ നിയന്ത്രണങ്ങള്‍ വേണം എന്നും രാജ്യത്തെ ലെഗസി മീഡിയ കേന്ദ്ര സര്‍ക്കാരിന് മുന്നില്‍ ആവശ്യപ്പെടാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി.


COMMERCIAL BREAK
SCROLL TO CONTINUE READING

രാജ്യത്തെ വാര്‍ത്താ മാധ്യമങ്ങള്‍ സൃഷ്ടിക്കുന്ന ഉള്ളടക്കങ്ങള്‍ ഉപയോഗിച്ച് ഗൂഗിളും മെറ്റയും അടക്കമുള്ള ബിഗ് ടെക് കമ്പനികള്‍ വന്‍ ലാഭം ഉണ്ടാക്കുന്നുണ്ട്. എന്നാല്‍ ഇതിന് അനുസരിച്ചുള്ള പ്രതിഫലം, ഉള്ളടക്കങ്ങള്‍ സൃഷ്ടിക്കുന്ന മാധ്യമങ്ങള്‍ക്ക് നല്‍കുന്നില്ല എന്നതാണ് ആക്ഷേപം. ഇതോടെ വന്‍ വാര്‍ത്താ ഉള്ളടക്കങ്ങള്‍ക്കായി വലിയ നിക്ഷേപം നടത്തുന്ന ഇന്ത്യന്‍ ഡിജിറ്റല്‍ മാധ്യമങ്ങള്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ ആയിരിക്കുകയാണ്. സുതാര്യമായ വരുമാനം പങ്കിടലിനോ കൂടിയാലോചനയ്‌ക്കോ പോലും തയ്യാറാകാതെ 'വേണമെങ്കില്‍ എടുക്കാം, അല്ലെങ്കില്‍ വേണ്ട' എന്ന കുത്തക നിലപാടാണ് ഈ ബിഗ് ടെക്കുകള്‍ സ്വീകരിക്കുന്നത്. അതുകൊണ്ടുതന്നെ പല ഡിജിറ്റല്‍ മാധ്യമ സ്ഥാപനങ്ങള്‍ക്കും, സ്വീകാര്യമല്ലാത്ത നിബന്ധനകള്‍ പോലും അംഗീകരിക്കേണ്ടി വരികയാണ്.


അടുത്തിടെയായി ആഗോള തലത്തില്‍ തന്നെ ഇത്തരത്തിലുള്ള ബിഗ് ടെക് കമ്പനികളുടെ ഏകാധിപത്യപരമായ പ്രവണതകള്‍ക്കെതിരെ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. ഓസ്‌ട്രേലിയ, യൂറോപ്പ്, യുകെ, കാനഡ, അമേരിക്ക എന്നീ രാജ്യങ്ങള്‍ ഉദാഹരണങ്ങളാണ്. ബിഗ് ടെക് കമ്പനികളുടെ 'ആന്റി ട്രസ്റ്റ്' നടപടികള്‍ക്കെതിരെ പല രാജ്യങ്ങളും അന്വേഷണം കടുപ്പിച്ചിട്ടും ഉണ്ട്. ഇന്ത്യയില്‍ കോംപിറ്റിഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യ (സിസിഐ) ഇക്കാര്യങ്ങള്‍ പരിശോധിക്കാന്‍ രൂപീകരിച്ച കമ്മീഷന്‍ ആണ്. എന്നാല്‍ ഇത് സംബന്ധിച്ച് ഒരു സമഗ്രമായ റിപ്പോര്‍ട്ട് ഇതുവരെ സമര്‍പ്പിച്ചിട്ടില്ല.


മുന്‍ കേന്ദ്ര ഐടി മന്ത്രി ബിഗ് ടെക് കമ്പനികള്‍ക്ക് മേല്‍നോട്ടം ആവശ്യമാണെന്ന് സൂചിപ്പിച്ചിരുന്നു. ഇത്തരം കമ്പനികളെ ഉത്തരവാദിത്തമില്ലാതെ പ്രവര്‍ത്തിക്കാന്‍ അനുവദിച്ചതിന്റെ തിക്തഫലങ്ങള്‍ സംബന്ധിച്ച് കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രി അശ്വിനി വൈഷ്ണവ് അടുത്തിടെ സൂചിപ്പിച്ചിരുന്നു. ബിഗ് ടെക് കമ്പനികള്‍ക്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനുള്ള സാധ്യതകള്‍ക്കാണ് ഇത് അടിത്തറയിട്ടിരിക്കുന്നത്.


ബിഗ് ടെക്കിന്റെ ആല്‍ഗോരിതങ്ങള്‍ വ്യാജവാര്‍ത്തകള്‍ക്ക് പ്രാധാന്യം നല്‍കുന്നതും വിശ്വാസ്യതയുള്ള പത്രപ്രവര്‍ത്തനത്തെ പിന്നോട്ടടിക്കുന്നതും ഗുരുതര പ്രശ്‌നങ്ങളാണ്. വ്യാജ വിവരങ്ങള്‍ പ്രതീക്ഷിക്കപ്പെടാത്ത രീതിയില്‍ ശ്രദ്ധ നേടുന്നതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ലെഗസി മാധ്യമങ്ങള്‍ക്ക് ഇക്കാര്യം തുടര്‍ച്ചയായി ഉന്നയിച്ചുകൊണ്ടിരിക്കുകയാണ്. 


ചാറ്റ് ജിപിടി, ജെമിനി പോലുള്ള എഐ ഉപകരണങ്ങളുടെ വളര്‍ച്ച മൗലിക ഇന്ത്യന്‍ വാര്‍ത്താ പ്രചാരണത്തിന് വെല്ലുവിളി ഉയര്‍ത്തിയിട്ടുണ്ട്. പാശ്ചാത്യ വീക്ഷണത്തില്‍ നിന്ന് ഇന്ത്യന്‍ സംഭവങ്ങളെ വിലയിരുത്തി വിവരങ്ങള്‍ പ്രചരിപ്പിക്കുന്ന ഈ സംവിധാനങ്ങള്‍, ഇന്ത്യന്‍ കാഴ്ചപ്പാടുകളെ തെറ്റിദ്ധരിപ്പിക്കുന്ന തരത്തിലേക്ക് നയിക്കുന്നു എന്നും ആക്ഷേപമുണ്ട്.


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.