ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയടക്കം എല്ലാ മന്ത്രിമാരുടെ വാഹനങ്ങളിലെയും ചു​വ​ന്ന ബീ​ക്ക​ണ്‍ ലൈ​റ്റ് ഒഴിവാക്കാന്‍ തീരുമാനം. പ്രധാനമന്ത്രിയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭ യോഗത്തിലാണ് പുതിയ തീരുമാനം എടുത്തത്.


COMMERCIAL BREAK
SCROLL TO CONTINUE READING

മേ​യ് ഒ​ന്ന് മു​ത​ൽ നി​രോ​ധ​നം പ്രാ​ബ​ല്യ​ത്തി​ൽ വ​രും. ബീക്കൻ ലൈറ്റുകൾ വി.ഐ.പികളുടെ അധികാര ചിഹ്നത്തിന്‍റെ ഭാഗമായിട്ടാണ് ഉപയോഗിച്ചിരുന്നത്.


എമര്‍ജന്‍സി വാഹനങ്ങള്‍ക്ക് നീല ലൈറ്റ് അനുവദിക്കുമെന്ന് തീരുമാനം അറിയിച്ചുകൊണ്ട് കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി പറഞ്ഞു. ഇത് സാധാരണക്കാരുടെ സര്‍ക്കാരാണെന്നും ബീക്കണ്‍ ലൈറ്റിന്റെയും സൈറണിന്റെയും വി.ഐ.പി സംസ്‌കാരം നിര്‍ത്തലാക്കാന്‍ തീരുമാനിച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.


അതേസമയം, രാഷ്ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി, ലോക്സഭ സ്പീക്കർ, സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എന്നിവർക്ക് നിരോധനത്തിൽ ഇളവുണ്ട്. 


പുതുതായി തെരഞ്ഞെടുക്കപ്പെട്ട പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും ബീക്കള്‍ ലൈറ്റ് ഈയിടെ ഒഴിവാക്കിക്കൊണ്ട് ഉത്തരവിറക്കിയിരുന്നു.