പാറ്റ്ന: വെള്ളപ്പൊക്ക കേടുതികള്‍ നിരീക്ഷിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ബീഹാറിലെത്തി.  പ്രധാനമന്ത്രി വെള്ളപ്പൊക്ക ബാധിതമായ സീമഞ്ചൽ പ്രദേശത്തുള്ള കിഷൻഗഞ്ച്, അരേറിയ, കതിഹാര്‍ തുടങ്ങിയ സ്ഥലങ്ങളുടെ വ്യോമ നിരീക്ഷണം നടത്തി. മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. 


COMMERCIAL BREAK
SCROLL TO CONTINUE READING

50 മിനിറ്റ് സമയത്തെ വ്യോമ നിരീക്ഷണത്തിനു ശേഷം പാറ്റ്നയില്‍ എത്തിയ പ്രധാനമന്ത്രി മുഖ്യമന്ത്രിയുമായും മറ്റു മന്ത്രിമാരുമായും ഉദ്യോഗസ്ഥരുമായും വെള്ളപ്പൊക്കത്തിന്‍റെ നിലവിലെ അവസ്ഥയെക്കുറിച്ച് ചര്‍ച്ച നടത്തി. ചര്‍ച്ചയ്ക്കുശേഷം ദുരിതാശ്വാസമായി പ്രധാനമന്ത്രി 500 കോടി അനുവദിച്ചു. 


രാവിലെ 11 മണിക്ക് പൂര്‍ണിയ വിമാനത്താവളത്തില്‍ എത്തിയ പ്രധാനമന്ത്രിയെ മുഖ്യമന്ത്രി നിതിഷ് കുമാറും ഉപമുഖ്യമന്ത്രി സുശില്‍ കുമാര്‍ മോദിയും ചേര്‍ന്ന് സ്വീകരിച്ചിരുന്നു.


ബീഹാറില്‍ വെള്ളപ്പൊക്കത്തില്‍ ഇതുവരെ 418 പേര്‍ മരിച്ചു. 19 ജില്ലകള്‍ വെള്ളപ്പൊക്ക ബാധിതമാണ്‌.