ന്യൂഡൽഹി ∙ ആംആദ്മി പാർട്ടി എംഎൽഎയെ വാർത്താസമ്മേളനത്തിനിടെ പൊലീസ് അറസ്റ്റ് ചെയ്തതിനെതിരെ കേജ്രിവാള്‍ രംഗത്ത്.  പൊലീസ് മോദിയുടെ അപ്രഖ്യാപിത അടിയന്തരാവസ്ഥ നടപ്പാക്കുകയാണെന്ന് കെജ്‌രിവാള്‍ ആരോപിച്ചു. അടിസ്ഥാനരഹിതമായ ആരോപണങ്ങളാണ് എംഎല്‍എക്കെതിരെ പൊലീസ് ഉന്നയിക്കുന്നതെന്നും കെജ്‌രിവാളിന്‍റെ ട്വീറ്റില്‍ പറയുന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

അടിസ്ഥാനരഹിതമായ ആരോപണങ്ങളാണ് മോദി എഎപിക്കുനേരെ ഉയർത്തുന്നത്. ഇതിനു പൊലീസിനെ കൂട്ടുപിടിച്ചിരിക്കുകയാണെന്നും കേജ്‍രിവാൾ പറഞ്ഞു.


രണ്ടു കേസുകളിലായി ആറോളം വകുപ്പുകൾ ചേർത്താണ് ദിനേശ് മൊഹാനിയയ്ക്കെതിരെ കേസെടുത്തിട്ടുള്ളത്. ഇന്ന് ഉച്ചയോടെയാണ് ആംആദ്മി എംഎല്‍എ ദിനേഷ് മോഹാനിയയെ വാര്‍ത്താസമ്മേളനത്തിനിടെ പൊലീസ് അറസ്റ്റ് ചെയ്തത്. പരാതി പറയാനെത്തിയ സ്ത്രീയോട് അപമര്യാദയായി പെരുമാറിയെന്നും 60 വയസുള്ള വൃദ്ധനെ മുഖത്തടിച്ചുവെന്നുമാണ് എംഎല്‍എക്കെതിരായ പരാതി. 


അതേസമയം, ആരോപണം ദിനേശ് മൊഹാനിയ നിഷേധിച്ചു. ജല മാഫിയയും പ്രാദേശിക ബിജെപി ഘടകവും ചേര്‍ന്നു നടത്തിയ ഗൂഢാലോചനയുടെ ഫലമാണ് പരാതിയെന്നും അദ്ദേഹം പ്രതികരിച്ചു.